LIMA WORLD LIBRARY

നുണയല്ലാതെ പെയ്തത് മഴ മാത്രം – ഡോ. മായ ഗോപിനാഥ്.

നുണയല്ലാതെ പെയ്തത് മഴ മാത്രം 🌿☘️പാതിചാരികിടന്ന ജനാലയിലൂടെ ഒരീറൻ കാറ്റ് ഓടിയെത്തിയതും മുറിയിലെ ലൈറ്റ് ഒന്ന് കണ്ണ് ചിമ്മി ത്തുറന്നതും ഒരുമിച്ചായിരുന്നു. മധുബാല സോഫയിൽ നിന്നെഴുനേറ്റു ജനാലയ്ക്കരികിലെത്തി. ‘സീ,മധു നീ എന്തിനാണിത്തരം ഒരു ഇമോഷണൽ ഡിസിഷൻ എടുത്തത്? സുദീപിനെ വിട്ട്, കരിയറും വേണ്ടെന്നു വച്ച് ഇവിടെ ഈ മലമൂട്ടിൽ വന്ന് കുറേ വയസ്സന്മാരുടെയും വയസ്സികളുടെയും കെയർ ടേക്കർ ആയി നിന്നാൽ നിനക്കെന്ത് സുഖമാണ് ലഭിക്കുക? അപ്പു മെല്ലെ നടന്ന് മധുവിനടുത്തെത്തി ചോദിച്ചതിന് മറുപടി പറയാതെ ‘മഴ കനക്കും […]

ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം! – യു.പി. സന്തോഷ്

ഒരു വിഷുക്കാലം കൂടി കര്‍ണികാരം ചൂടി കടന്നുവരുമ്പോള്‍ ബാല്യകൗമാരങ്ങളിലെ വിഷുക്കാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നത് മേടച്ചൂടിന്റെ ഊഷരതയ്ക്ക് മേല്‍വീഴുന്ന മഴത്തുള്ളികള്‍ പോലെയാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമ്യഭാഷാപദങ്ങളെയും നാട്ടുവഴക്കങ്ങളെയും ഓര്‍മ്മപ്പെടുത്തുകയും സ്വച്ഛസുന്ദരമായ അവതരണശൈലിയിലൂടെ ഗൃഹാതുരസ്മരണകളെ ഉണര്‍ത്തുകയും ചെയ്യുന്നു എന്നതാണ് രജനി സുരേഷ് എഴുതിയ ‘വള്ളുവനാടന്‍ വിഷുക്കുടുക്ക’ എന്ന പുസ്തകത്തിന്റെ സവിശേഷത. വള്ളുവനാടന്‍ ഭാഷയില്‍ അതിമനോഹരമായി കഥകളെഴുതുന്നയാള്‍ എന്ന നിലയില്‍ ഇതിനകം പ്രശസ്തയായിക്കഴിഞ്ഞ രജനി സുരേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്. പതിനാല് ഖണ്ഡങ്ങളിലായി വിവരിക്കുന്ന വിഷുക്കാല ഓര്‍മ്മകളിലെല്ലാം വിഷുക്കുടുക്ക ഒരു പ്രധാനകഥാവസ്തുവാണ്. എഴുത്തുകാരി ജനിച്ചുവളര്‍ന്ന […]

മാടായിപ്പാറ കണ്ണൂരിലെ മഹാത്ഭുതം, മനോഹരം, മാടായിപ്പാറയിലെ മായക്കാഴ്ചകൾ. ഋതുഭേദങ്ങളിലെ വർണ്ണക്കുടമാറ്റങ്ങൾ. – സന്ധ്യ

മഴക്കാലങ്ങളിൽ പച്ചപ്പരവതാനിവിരിച്ച പുൽമൈതാനം…. ഓണക്കാലത്ത് കൃഷ്ണപ്പൂവും കാക്കപ്പൂവും നീലപ്പട്ട് പുതപ്പിക്കുന്ന സഞ്ചാരികളുടെ സ്വർഗ്ഗം… വേനലിൽ ചുട്ട കാരിരുമ്പിന്റെ തീനിറം. പുൽനാമ്പുകളിൽ കൊച്ചുതിരയിളക്കി മെല്ലെ വീശുന്ന കാറ്റ്…. എരിവേനൽചൂടിലും വറ്റാക്കുളങ്ങൾ… പരശ്ശതം പൂമ്പാറ്റകളും പക്ഷികളും സസ്യജാലങ്ങളും സംഗമിക്കുന്ന ജൈവരഹസ്യങ്ങളുടെ നിധി കാക്കുന്ന പാറക്കെട്ടുകൾ. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ് വിശ്വാസത്തിന്റെ വിളക്കുതെളിക്കുന്ന കാവിൽ ഉറഞ്ഞാടുന്ന മാരിത്തെയ്യങ്ങളുടെ പുറപ്പാട്. പ്രകൃതിയുമായുള്ള പൊക്കിൾക്കൊടിബന്ധം വിളംബരം ചെയ്യുന്ന കാർഷികസംസ്കൃതിയുടെ കതിരുവെക്കും തറയും കലശത്തിറയും കൃഷ്ണപ്പാട്ടും കളരിയും പൂരക്കുളിയും വസന്തോത്സവവും മുടക്കാത്ത പ്രാക്തന അനുഷ്ഠാനങ്ങൾ പറയും […]