രാമൊഴി :കേൾവിയും പറച്ചിലും -ജോസ് ക്ലെമെന്റ്

നാം കേൾക്കുന്നവരും പറയുന്നവരുമാണ്. എന്നാൽ നമ്മുടെ കേൾവി ചെവിയുടെ കഴിവു കൊണ്ടു മാത്രമല്ല സംഭവിക്കുന്നത്. അത് ഹൃദയത്തിന്റെ നിലപാടു കൂടിയാണെന്ന് നമുക്ക് ബോധ്യമുണ്ടാകണം. നമ്മുടെ പറച്ചിലുകൾ അധരവ്യായാമം മാത്രമായി അധ:പതിക്കയുമരുത്. നമ്മുടെ ഹൃദയം തൊടുന്നൊരാൾക്ക് നമ്മെ ശ്രവിക്കാനും മനസ്സിലാക്കാനും സാധിക്കും. അതിന് നാം സംസാരിക്കണമെന്നു പോലുമില്ല. പരസ്പരമുള്ള ഒരു നോട്ടം പോലും അധികമാണ്. നമ്മുടെ കേൾവികളും സംസാരങ്ങളും വെറുമൊരു നീർത്തുള്ളി പോലെ അവഗണിക്കരുത്.
ഡ്രാഗൺ ഫ്രൂട്ട്- ഡോ.വേണു തോന്നക്കൽ

ഡ്രാഗൺ ഫ്രൂട്ട് എന്ന് കേട്ടിട്ടുണ്ടോ? പേര് കേട്ട് ആരും പേടിക്കേണ്ട. വളരെ സ്വാദിഷ്ടവും പോഷക സമ്പുഷ്ടവുമായ ഒരു പഴമാണ്. ഒരിനം കള്ളിച്ചെടി (Cactus) യുടെ പഴമാണ്. ഉഷ്ണ മേഖല പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. അതിനാൽ ഈ ചെടിയുടെ പഴത്തെ ഒരു ഉഷ്ണമേഖല പഴം എന്ന് വിളിക്കാം. മരുഭൂമിയിൽ വളരുന്നതിന് വേണ്ട എല്ലാവിധ ആനുകൂലനങ്ങളും (adaptations ) ഇവയ്ക്കുണ്ട്. ഇവ അമേരിക്കൻ വംശജരാണ്. കാക്ടേസീ (Cactaceae) എന്നാണ് കുടുംബ പേര്. […]
പുകച്ചു തള്ളരുത്; ജീവനും ജീവിതവും – അഡ്വ. ചാര്‍ളിപോള്‍

ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് സിഗരറ്റ് എന്ന കുര്‍ട്ട് വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യസംഘടനയുടെ കണക്കുസരിച്ച് വര്‍ഷം തോറും പുകവലിമൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം 8 ദശലക്ഷമാണ്. അതായത് ഓരോ സെക്കന്റിലും ഭൂമുഖത്ത് ശരാശരി ഒരാള്‍വീതം പുകവലി മൂലം മരിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും 89 ലക്ഷം പേര്‍ പുകയില മൂലം മരിക്കുന്നുണ്ട്. ആകെ ഉണ്ടാകുന്ന ക്യാന്‍സറിന്റെ 40 ശതമാനവും പുകയിലമൂലമാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസേന 2200 പേര്‍ ഇന്ത്യയില്‍ പൂകയില ജന്യമായ രോഗങ്ങള്‍ […]
ഡോ. എം. രാജീവ് കുമാർ സാഹിത്യസപര്യയിൽ 50 വർഷം പിന്നിടുന്നു….-അച്യുതം രാജീവൻ

ഡോ. എം. രാജീവ് കുമാർ സാഹിത്യസപര്യയിൽ 50 വർഷം പിന്നിടുന്നു….1973 ൽ അദ്ദേഹം തുടങ്ങിയ സാഹിത്യ പ്രവർത്തനങ്ങൾ 2023 ജൂൺമാസം 50 വർഷമാകുമ്പോഴും ശക്തിയോടെ വൈവിധ്യത്തോടെ അനസ്യൂതം തുടരുകയാണ്. അമ്പതാം വർഷമായപ്പോൾ 50ലേറെ പുസ്തകങ്ങൾ മലയാളസാഹിത്യത്തിന് അദ്ദേഹം നൽകിക്കഴിഞ്ഞു. ഏകദേശം 1500 ഓളം എഴുത്തുകാരുടെ ആദ്യ കൃതികൾക്ക് അച്ചടിമഷി പുരണ്ടത് അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള പരിധിയിലൂടെ യാണെന്നത് വിപ്ലവകരമായ ഒരു കാര്യമാണ്. ഭാരതത്തിലെ ഒരു പ്രസാധകനും ചെയ്യാത്ത കാര്യമാണ് ചങ്കൂറ്റത്തോടെ അദ്ദേഹം നിർവഹിച്ചത്. ഈ പ്രവർത്തി യാണ് മറ്റ് […]
കാവലാൾക്കാലം- ചാക്കോ ഡി അന്തിക്കാട്

മരണമേ, ഇത്രയും മനോഹരമായ പുഞ്ചിരികൊതിച്ചാണോ നീ വയനാട് ചുരം കയറിയത്? മരണമേ, നീ ‘രംഗബോധമില്ലാത്ത കോമാളി’യല്ല, പരിസരബോധമില്ലാത്ത കർട്ടൻവലിക്കാരനാണ്… ഓരോ രംഗത്തിന്റെയും തുടക്കവും ഒടുക്കവുമറിയാത്ത മണ്ടശിരോമണി! ചിലപ്പോൾ, രംഗസജ്ജീകരണം നടക്കുമ്പോൾ നീ കർട്ടനുയർത്തും! ചുറ്റും മരണക്കളം കാണിച്ചു തരും… ഉടൻ താഴ്ത്തും! മറ്റു ചിലപ്പോൾ അന്ത്യരംഗത്തിനുശേഷം കാണികൾ കൈയ്യടിക്കുംമുൻപ് നീ കർട്ടൻ വലിച്ചു താഴെയിടും. അഭിനേതാവിന് കാണികളുടെ അനുമോദനങ്ങൾ ആസ്വദിക്കാനുള്ള അവസരം കൊടുക്കില്ല! ലോകം കരയുമ്പോൾ നീ പൊട്ടിച്ചിരിക്കും! ലോകം ചിരിക്കുമ്പോൾ നിനക്ക് ഒപ്പം ചിരിക്കാനുമറിയില്ല! അതാണു […]
യു എ ഇ യിലെ മികച്ച സാമൂഹ്യ സേവകനുള്ള തച്ചങ്ങാട് ബാലകൃഷ്ണൻ പുരസ്കാരം വിതരണം ചെയ്തു

ഷാര്‍ജ: കാസര്‍കോട് യൂത്ത് വിങ് ഷാര്‍ജയുടെ യു.എ.ഇ യിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള രണ്ടാമത് തച്ചങ്ങാട് ബാലകൃഷ്ണന്‍ പുരസ്‌കാരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റുമായ അഡ്വ: വൈ.എ.റഹീം കാസര്‍കോടിന്റെ ജനകീയ എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും ഏറ്റുവാങ്ങി. കാസര്‍കോട് യൂത്ത് വിങ്ങ് പ്രസിഡന്റ് സജിത്ത് അരീക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അരുണ്‍ അരവത്ത് സ്വാഗതമാശംസിച്ചു. കെ.ബാലകൃഷണന്‍, റാഫി പട്ടേല്‍, മധു.എ.വി, മണി അരവത്ത്, എന്‍.പി. അബ്ദുള്‍ ഖാദര്‍, ഹിദായത്ത്, വിജയകുമാര്‍, അബ്ദുള്‍ ഖാദര്‍ […]
പെണ്ണെഴുത്ത്- സ്വപ്ന അനു ബി. ജോർജ്

ആദ്യമായി സ്ത്രീ എന്തെന്നും അവരുടെ പ്രത്യേകതയെന്തെന്നും മനസ്സിലാക്കേണ്ടതുണ്ട്! പുഷ്പലതയുടെ വാക്കുകൾ ശ്രദ്ധിക്കൂ…..സ്ത്രീ അമ്മയാണ്,ദേവിയാണ്, കനിവിന്റ നിറകുടമാണ്, സർവ്വംസഹയാണ് എന്നൊക്കെപ്പറഞ്ഞ് സാധാരണ സ്ത്രീകളെ പുരുഷസമൂഹം കയ്യിലെടുത്തിരിക്കയാണ്. അവർക്കറിയില്ലല്ലോ ഇതവന്മാരുടെ സ്ത്രീകളെ കുടുംബത്ത് തളച്ചിടാനും നിയന്ത്രിക്കാനുമുള്ള അടവാണെന്ന്.”സ്ത്രീ’ സാഹിത്യരംഗത്തെ സ്ത്രീകളുടെ ഇടപെടലുകളെയാണ് പെണ്ണെഴുത്ത് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് . സാഹിത്യ സൃഷ്ടികൾ പുരുഷമേധാവിത്വത്തിന്റെ പിടിയിൽനിന്ന് സ്ത്രീകളുടെ ഇടയിലേക്കും സജീവമായി കടന്നു വരണമെന്ന പുരോഗമന ചിന്തയിൽ നിന്നാണ് പെണ്ണെഴുത്ത് എന്ന ആശയം ഉയർന്ന് വന്നത്.എഴുത്തുകാരികളിൽ പലരും ‘പെണ്ണെഴുത്ത്’ അഥവാ സ്ത്രീപക്ഷസാഹിത്യരചന എന്നൊരു […]



