ഷാര്‍ജ: കാസര്‍കോട് യൂത്ത് വിങ് ഷാര്‍ജയുടെ യു.എ.ഇ യിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള രണ്ടാമത് തച്ചങ്ങാട് ബാലകൃഷ്ണന്‍ പുരസ്‌കാരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റുമായ അഡ്വ: വൈ.എ.റഹീം കാസര്‍കോടിന്റെ ജനകീയ എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും ഏറ്റുവാങ്ങി. കാസര്‍കോട് യൂത്ത് വിങ്ങ് പ്രസിഡന്റ് സജിത്ത് അരീക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അരുണ്‍ അരവത്ത് സ്വാഗതമാശംസിച്ചു. കെ.ബാലകൃഷണന്‍, റാഫി പട്ടേല്‍, മധു.എ.വി, മണി അരവത്ത്, എന്‍.പി. അബ്ദുള്‍ ഖാദര്‍, ഹിദായത്ത്, വിജയകുമാര്‍, അബ്ദുള്‍ ഖാദര്‍ എ.എ, സിറാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ട്രഷറര്‍ രാജീവ് കരിച്ചേരി നന്ദി രേഖപ്പെടുത്തി.













