ഡോ. എം. രാജീവ് കുമാർ സാഹിത്യസപര്യയിൽ 50 വർഷം പിന്നിടുന്നു….-അച്യുതം രാജീവൻ

Facebook
Twitter
WhatsApp
Email

ഡോ. എം. രാജീവ് കുമാർ സാഹിത്യസപര്യയിൽ 50 വർഷം പിന്നിടുന്നു….🌹🙏1973 ൽ അദ്ദേഹം തുടങ്ങിയ സാഹിത്യ പ്രവർത്തനങ്ങൾ 2023 ജൂൺമാസം 50 വർഷമാകുമ്പോഴും ശക്തിയോടെ വൈവിധ്യത്തോടെ അനസ്യൂതം തുടരുകയാണ്. അമ്പതാം വർഷമായപ്പോൾ 50ലേറെ പുസ്തകങ്ങൾ മലയാളസാഹിത്യത്തിന് അദ്ദേഹം നൽകിക്കഴിഞ്ഞു. ഏകദേശം 1500 ഓളം എഴുത്തുകാരുടെ ആദ്യ കൃതികൾക്ക് അച്ചടിമഷി പുരണ്ടത് അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള പരിധിയിലൂടെ യാണെന്നത് വിപ്ലവകരമായ ഒരു കാര്യമാണ്. ഭാരതത്തിലെ ഒരു പ്രസാധകനും ചെയ്യാത്ത കാര്യമാണ് ചങ്കൂറ്റത്തോടെ അദ്ദേഹം നിർവഹിച്ചത്. ഈ പ്രവർത്തി യാണ് മറ്റ് സാഹിത്യകാരന്മാരിൽ നിന്നും അദ്ദേഹത്തെ വേറെ ഉയർന്ന തലത്തിൽ പ്രശോഭിപ്പിച്ചു നിർത്തുന്ന ഒരു ഘടകം. സമകാലിക സാഹിത്യ ഉസ്താദുമാരുടെ സാഹിത്യ ചോരണങ്ങൾ ഭയലേശമെന്യേ പൊതുജന മദ്ധ്യത്തിൽ തുറന്നുകാട്ടാൻ അദ്ദേഹത്തെപ്പോലെ നട്ടെല്ലുള്ള, ധൈര്യശാലിയായ ഒരു സാഹിത്യകാരൻ മലയാളത്തിൽ ഇല്ലെന്ന് നി സ്സംശയം പറയാം. ‘പിള്ളമുതൽ ഉണ്ണി വരെ’ എന്ന കൃതിയെ വെല്ലാൻ മലയാളസാഹിത്യത്തിൽ വേറൊരു കൃതി ഉണ്ടായിട്ടില്ലെ ന്നത് നിസ്തർക്കമായ കാര്യമാണ്. പരിധിയുടെ വട്ടിയൂർക്കാവിലെ ഹാളിൽ കൊട്ടും കുരവയും ത്രസിപ്പിക്കുന്ന സംഗീത കോലാഹലവും രാഷ്ട്രീയ സാംസ്കാരിക സാഹിത്യ സാമൂഹിക മണ്ഡലങ്ങളിലെ പ്രമാണിമാരെയെല്ലാം ഒഴിവാക്കി സാഹിത്യത്തെ സ്നേഹിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളുമായി അദ്ദേഹത്തിൻറെ ‘ലോലിനി’ എന്ന നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കഥ വായിച്ചു കൊണ്ടാണ് എഴുത്തിന്റെ അൻപതാം വർഷം അദ്ദേഹം അനാർഭാടമായി ആഘോഷിച്ചത്. അധികാരത്തിന്റെയും അവാർഡുകളുടെയും പുറകെ തലകുനിച്ചു പോകാതെ നട്ടെല്ല് നിവർത്തി സാഹിത്യസപര്യ നടത്തുന്ന അദ്ദേഹത്തിന് ഇനിയും കൈരളിക്ക് കൂടുതൽ കൃതികൾ സംഭാവന ചെയ്യാൻ കഴിയട്ടെ എന്നു മാത്രം ഇത്തരുണത്തിൽ ആശംസിക്കുന്നു

About The Author

Leave a Reply

Your email address will not be published. Required fields are marked *