LIMA WORLD LIBRARY

സ്നേഹം പ്രകടമാക്കണം -ജോസ് ക്ലെമെന്റ്

നമുക്ക് സഹജരോട് വലിയ സ്നേഹമാണെന്ന് പറയുമെങ്കിലും അത് പ്രകടമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാജയമല്ലേ? നാം സ്നേഹിക്കുന്നുണ്ടെങ്കിൽ അത് പ്രകടമാക്കണം. എങ്കിലേ നമ്മെ സ്നേഹിക്കുന്ന മറ്റുള്ളവർ അത് മനസ്സിലാക്കൂ. നമ്മുടെ അധ്വാനങ്ങൾ കൊണ്ട് , വിയർപ്പൊഴുക്കലുകൾ കൊണ്ട് നമ്മുടെ സഹയാത്രികർക്ക് നാമൊരുക്കുന്ന വിരുന്നിനേക്കാൾ പതിന്മടങ്ങ് രുചിയേറുന്ന വിഭവങ്ങൾ നമ്മുടെ മനസ്സിലും ശരീരത്തിലുമുണ്ട്. അത് ചിരിയായും കണ്ണീരായും വാക്കുകളായും ആർദ്രതയുള്ള പ്രവൃത്തികളായും നിതാന്തം പുറത്തേക്ക് പ്രവഹിക്കണം. നറുതൈലം പോലെ നറു സുഗന്ധമായി സഹയാത്രികരിലേക്ക് പടർന്ന് പരക്കണം. അപ്പോൾ നമ്മുടെ സ്നേഹം തിരിച്ചറിയും.

പ്രകൃതി-ജയകുമാർ കോന്നി

മരമൊരു വരമാണെന്ന സത്യം മനതാരിലോർത്തീടുക മാനവാ മഹിയേ നിത്യം ഹരിതാഭമാക്കുമീ മഹീരുഹങ്ങളെ മാറോടുചേർത്തീടുക മരമൊരു തണലെന്നു കവിപുംഗവർ മതിമറന്നു പാടിത്തന്നില്ലേ. മക്കളെക്കാൾ തുണയെന്നുമീ പാദപം മധുരഫലങ്ങൾതിങ്ങുമീ മാമരങ്ങൾ മേദിനിയാമമ്മതൻ ശ്രീയാം ധനമല്ലോ മരസ്മരണയുണർത്തുമീ ദിനത്തിൽ മണ്ണിതിൽ നട്ടീടാം സസ്യജാലങ്ങളെ മധുമയഫലമലരുകളാൽ ഭുവനം മായികമാം സ്വർഗ നന്ദനമാകട്ടെ മടിക്കരുതേ മറക്കരുതേ മക്കളേ മുറിക്കരുതേ മരുഭൂവാക്കരുതേ മാനവപ്രാണദാതാക്കളാം കാവുകളെ മലിനമാക്കാതെ കാത്തിടേണേ മാനവസംസ്കാര കേദാരമീ വനം മഹർഷീശ്വരന്മാർ തൻതപസ്ഥലം മഹനീയമാം ജ്ഞാനത്തിന്നുറവകൾ മുളപൊട്ടിവിടർന്നതാം പർണ്ണാശ്രമം. മഴമേഘങ്ങൾക്കു കുളിരേകി മാനം മുട്ടും […]

ലോകപരിസ്ഥിതി ദിനാശംസകൾ.-ലീലാമ്മതോമസ്, ബോട്സ്വാന.

ലോകപരിസ്ഥിതി ദിനാശംസകൾ കർഷകരെഭയപ്പെടണ്ടാ. ജനസംഖ്യവർധി ക്കട്ടെ  ഉത്പാദനം വർദ്ധിക്കുന്നില്ല  എന്നു ഭയം വേണ്ടാ . നമ്മൾ ഒരുങ്ങി കഴിഞ്ഞു. തോൽക്കാൻ മനസ്സില്ലാത്ത നമ്മൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ ‘പുനർനിർമ്മാണ കൃഷി’ നമ്മളെ സഹായിക്കും. ഓട്ടോമേഷൻ, മുഴുവൻ അഗ്രിഫുഡ് വിതരണ ശൃംഖലകളും ക്ഷുദ്രകരമായ സൈബർ ആക്രമണങ്ങൾക്ക് വിധേയമാണ്. ഭക്ഷ്യ നിർമ്മാതാക്കൾവലയാ തിരിക്കാൻ  നമ്മുടെ ഭക്ഷണ സമ്പ്രദായം ‘പരിസ്ഥിതി പരിധികൾ’ കടക്കാനുള്ള അപകടത്തിലാണ് –  സമ്മർദ്ദം എങ്ങനെ ലഘൂകരിക്കാമെന്ന് ഇതാകൃഷിയിൽ കൃത്രിമബുദ്ധി: സംശയത്തിന്റെ വിത്ത് വേരോടെ പിഴുതെറിയുന്നു കൃഷിയുടെ […]

ദൈവത്തിൻ്റെ സ്വന്തം ! -സന്ധ്യ

അന്ന് ദൈവമുണ്ടായിരുന്നൂ.. ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചോദ്യം ഇല്ലായിരുന്നു. ദൈവം ഒരു ചുവന്ന ചെമ്പരത്തിപ്പൂവായിരുന്നൂ.. ഇന്നേ പോലെ നൂറു നിറങ്ങൾ ഇല്ലായിരുന്നു . അക്കാലം പൂക്കാലമായിരുന്നൂ. പൂക്കൾ ഇറുത്ത് ത്രിസന്ധ്യകൾ എന്നും കാവിൽ വിളക്ക് വെക്കാൻ പോവും .. ഹൃദയത്തിൻ്റെ വടക്കു കിഴക്കേ കോണിൽ നിറയെ ചുവപ്പ് കുടഞ്ഞ് പൂത്തു നിൽക്കുന്ന ചെമ്പരത്തിക്കൊമ്പിൽ ദൈവം ഞാന്നു കിടന്ന് ഊഞ്ഞാലാടിയിരുന്നു… മഞ്ഞ ചിത്രശലഭങ്ങളും മഴത്തുമ്പികളും തത്തിക്കളിക്കുന്ന ചെമ്പരത്തിച്ചോട്ടിൽ കുട്ടികൾ കളിവീട് കെട്ടി പ്ലാവില പാത്രങ്ങളിൽ പാൽക്കഞ്ഞി വിളമ്പി […]

മിന്ന്-പുഷ്പ ബേബി തോമസ്

നനുത്ത ഏഴ് പട്ടുനൂലിനാൽ മിന്നുകെട്ടി നീ എന്നെ നിൻ്റേതാക്കി . താലിയെൻ്റെ നെഞ്ചിൽ തൊട്ടപ്പോൾ അഭിമാനത്താൽ വിരിഞ്ഞെൻ വദനവും. പട്ടുനൂലെരിച്ച് സ്വർണ്ണച്ചരടിൽ മിന്നണിയും വരെ പൊട്ടാതെ കാത്തു; നീയും ,ഞാനും . താലി ഒരു കുരുക്കെന്ന് എപ്പോഴോ തോന്നി നമുക്കിരുവർക്കും . പൊട്ടിച്ചെറിയാനുള്ള ശ്രമങ്ങൾ ….. അഴിക്കും തോറും കുരുക്ക് മുറുകിയോ ?? നീളം കൂട്ടിക്കൂട്ടി ചരടിന് നീ പതിയെ, ചരടിൻ ഒരറ്റം നിൻ്റെ കൈകളിൽ ഭദ്രം . ഇത്തിരി വിശാലതയിൽ മോഹങ്ങളുടെ ചിറകിൽ പറന്നുയർന്നൂ ഞാൻ […]