കടലിനെ രക്ഷിക്കൂ – ജഗദീശ് തുളസിവനം

കടലിന്റ മാറിൽ പ്ലാസ്റ്റിക്ക് കുന്നു കൂടുന്നു. കടലിന്റെ കുടലു പൊട്ടൊന്നു. കുടൽമാല ചീഞ്ഞഴുകുന്നു. ഹ! പ്ലാസ്റ്റിക്ക്കൂടൽ മാലയിൽ കുടുങ്ങി മത്സ്യങ്ങൾ ചത്തു മുടിയുന്നു.! ലക്ഷം ലക്ഷം ടണ്ണുകളായി പ്ലാസ്റ്റിക്ക് മാലിന്യം കടലിന്റെ വായിലേക്ക് കുത്തിത്തിരുകുന്നു.!! കടലു കരയുന്നു. കടലു പൊരിയുന്നു! കരയുടെ രക്ഷയ്ക്ക് കടലിനെ രക്ഷിക്കൂ. ഹേ മർത്ത്യാ പ്ലാസ്റ്റിക്ക് മാലിന്യം, വിഷദ്രവം കടലിലും പുഴയിലും തള്ളാതിരിക്കുക. ആഴിയാണാദ്യത്തെ ജീവന്റെ ഉറവിടം. കടലിനെ രക്ഷിക്കൂ കരയുടെ രക്ഷയ്ക്ക് . ലോക സമൂദ ദിനമാം ജൂൺ 8 നെഞ്ചോടു […]
നിങ്ങളുടെ കാതുകൽ എപ്പോഴെങ്കിലും പ്രകൃതിയിലേക്ക് തുറന്നു വച്ചിട്ടുണ്ടോ?……………. എങ്കിൽ കണ്ടു നോക്കു.
തുരുമ്പെടുത്തുവോ തൂലിക???- ജയകുമാർ കോന്നി

തുരുമ്പെടുത്തുവോ തൂലിക??? തുരുമ്പിച്ചുവോ നിൻ തൂലിക? തുമ്പമോടു ചോദിപ്പൂ വർണ്ണങ്ങൾ. താരാട്ടിൻഗാഥ കരഞ്ഞു ചോദിക്കുന്നു. തുരുമ്പിച്ചുവോ നിൻ തൂലിക? തുഞ്ചൻ്റെ തത്തപ്പെണ്ണും ചോദിക്കുന്നു. തഞ്ചത്തിൽ കുഞ്ചൻ്റെ ചിലങ്കയും, തുള്ളിച്ചോദിക്കുന്നു തുരുമ്പിച്ചുവോ? തമ്പിതൻ തമ്പുരുവും മുരളുന്നു, താരങ്ങളും സൂര്യചന്ദ്ര ഗോളങ്ങളും, താഴാതലയുമാഴി വീചികളും ചോദിപ്പൂ , തുരുമ്പിച്ചുവോ നിൻ തൂലിക? തീരങ്ങളും താഴ്വാരങ്ങളും മലമേടുകളും, തിങ്ങിന നൊമ്പരമോടു ചോദിക്കുന്നു. തുരുമ്പിച്ചുവോ നിൻ തൂലിക? താരുണ്യമാർന്ന തളിരും മലരും, തളരാതെ ചോദിക്കുന്നു തുരുമ്പിച്ചുവോ നിൻ തൂലിക? തെന്നലും മാരിവില്ലും മിന്നൽക്കൊടിയും, […]



