കടലിന്റ മാറിൽ
പ്ലാസ്റ്റിക്ക് കുന്നു കൂടുന്നു.
കടലിന്റെ കുടലു പൊട്ടൊന്നു.
കുടൽമാല ചീഞ്ഞഴുകുന്നു.
ഹ! പ്ലാസ്റ്റിക്ക്കൂടൽ
മാലയിൽ കുടുങ്ങി
മത്സ്യങ്ങൾ ചത്തു മുടിയുന്നു.!
ലക്ഷം ലക്ഷം ടണ്ണുകളായി
പ്ലാസ്റ്റിക്ക് മാലിന്യം
കടലിന്റെ വായിലേക്ക്
കുത്തിത്തിരുകുന്നു.!!
കടലു കരയുന്നു.
കടലു പൊരിയുന്നു!
കരയുടെ രക്ഷയ്ക്ക്
കടലിനെ രക്ഷിക്കൂ.
ഹേ മർത്ത്യാ
പ്ലാസ്റ്റിക്ക് മാലിന്യം, വിഷദ്രവം കടലിലും
പുഴയിലും തള്ളാതിരിക്കുക.
ആഴിയാണാദ്യത്തെ
ജീവന്റെ ഉറവിടം.
കടലിനെ രക്ഷിക്കൂ
കരയുടെ രക്ഷയ്ക്ക് .
ലോക സമൂദ ദിനമാം
ജൂൺ 8 നെഞ്ചോടു ചേർക്കൂ,
About The Author
No related posts.