LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 28

കവിത വായിച്ചു ജോണ്‌സണ് ഹരം കൊണ്ടു. അതിന്റെ സംഗീതവും നന്ദിനിയുടെ മനസ്സില് അലയടിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ചു കാത്തിരുന്ന മമ്മിയുടെ കയ്യിലേക്കു നന്ദിനിയെ ഏല്പ്പിച്ചു ജോണ്‌സണ് മുറിയിലേക്ക് പോയിരുന്നു. കാപ്പി കുടിച്ചി ദിനകൃത്യങ്ങള് ഒക്കെ കഴിച്ചു നന്ദിനി അവള്ക്കായി ഒരുക്കിയിട്ട മുറിയില് കയറി വാതിലടച്ചു. കിടന്നിട്ട് ഉറങ്ങാന് കഴിയുന്നില്ല. തലേ രാത്രിയില് ഒരു പോള കണ്ണടച്ചിരുന്നില്ലെങ്കിലും, ഒരു രോമകൂപം പോലും തളര്ന്നിട്ടില്ല. അവ ഒന്നാകെ എഴുന്നു നില്ക്കുന്നു. രാത്രിയില് ഹോട്ടല് മുറിയില് അലയടിച്ച വാദ്യ സംഗീതവും ചടുല നൃത്തവും അവളുടെ […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -29,പുത്തനുദയം | കാരൂർ സോമൻ

ശങ്കരന്‍നായര്‍ കൊലക്കേസ് വിചാരണ കോടതിയില്‍ ആരംഭിച്ചു. ചാരുംമൂടനാണ് മാധവനു വേണ്ടി കേസ് വാദിച്ചത്. ശങ്കരന്‍റെ കൊലയിലേക്കു നയിച്ച കരുത്ത ചരിത്രം കോടതി മുറിയില്‍ ചുരുളഴിഞ്ഞപ്പോള്‍, അഴിമതിക്കാരും പെണ്‍പിടിയന്മാരുമായ നാലു മന്ത്രിമാര്‍ രാജി വച്ചു പുറത്തുപോയി. ധാരാളം സര്‍ക്കാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരാറുണ്ട്. അതിനായി കേന്ദ്രമടക്കമുള്ളവര്‍ ധാരാളം കോടികളും അനുവദിക്കുന്നു. ആ തുകയില്‍ കൂടുതലും തട്ടിയെടുക്കുന്നത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥന്മാരാണ്. എത്തേണ്ട കൈകളില്‍ അതെത്തുന്നില്ല. ഇത്തരത്തിലുള്ള ദുര്‍ഭരണം ഇവിടുത്തെ മനുഷ്യര്‍ ഇനിയും അനുഭവിക്കണെന്നാണോ നിങ്ങള്‍ പറയുന്നത്? ലക്ഷ്യബോധമില്ലാത്ത തെരുവു തെണ്ടികളെപ്പോലെ […]

സിദ്ധരാമയ്യക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കടയുടമയ്‌ക്കെതിരെ കേസ്

Fb post against siddaramaiah: കർണാടക സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് ഗദാഗിലെ പാൻ കട ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 , സെക്ഷൻ 295 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം, കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെ, പുതുതായി രൂപീകരിച്ച സിദ്ധരാമയ്യ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഞായറാഴ്ച സസ്പെൻഡ് […]

ഫിലിപ്പീൻസില്‍ ഭൂചലനം; 6.5 തീവ്രത, തുടര്‍ചലന ഭീതി

വടക്കന്‍ ഫിലിപ്പീൻസിലെ മിന്‍ഡോറോ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) അറിയിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ജിഎഫ്ഇസെഡ് അറിയിച്ചു. അതേസമയം തലസ്ഥാനമായ മനിലയിലും സമീപ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായും നാശനഷ്ടങ്ങളും തുടര്‍ചലനങ്ങളും പ്രതീക്ഷിക്കുന്നതായും ഫിലിപ്പൈന്‍ സീസ്‌മോളജി ഏജന്‍സിയും അറിയിച്ചു. Credits: https://malayalam.indiatoday.in/

കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാലത്തിന്‍റെ അകവിതാനങ്ങള്‍ കൃതികളെസംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത് കാരൂര്‍കൃതികളിലെ മാനസികാപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ്. സംവേദനത്തിന്‍റെയും സ്വാനുഭവത്തിന്‍റെയും വെളിച്ചത്തില്‍ ഉള്‍ച്ചേര്‍ത്തു വേണം ഈ അനുഭവത്തെ പഠനവിധേയമാക്കേണ്ടത്. അതിന് അനുയോജ്യമായൊരു സാമ്പ്രദായിക രചനാഘടനയാണ് കാരൂര്‍ നോവല്‍ പ്രമേയങ്ങളിലാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവതരണം ആദ്യന്തം ഉദ്വേഗജനകമാണ്. അത് ചോദ്യോത്തര രൂപത്തില്‍ വികാസം പ്രാപിക്കുന്ന ഒന്നല്ല. പകരം മനസ്സിനെ സംബന്ധിക്കുന്ന തീരുമാനങ്ങളെ വൈയക്തി കമായ ലക്ഷ്യത്തോടെ നോക്കിക്കാണുകയാണ് കാരൂര്‍ ചെയ്യുന്നത്. ഇത്തരം ശൈലിക്ക് ഒരു പ്രത്യേകതയുണ്ട്. അതൊരിക്കലും ഉടഞ്ഞു പോകാത്ത, വരണ്ടുപോകാത്ത ഒരു ജീവിതത്തെ […]