പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദര്‍ശനത്തിന് തുടക്കം; കെയ്‌റോയില്‍ ഊഷ്മള സ്വീകരണം

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തില്‍. തലസ്ഥാനമായ കെയ്റോയില്‍ വിമാനമിറങ്ങിയ മോദിയെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. 1997 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി സന്ദര്‍ശനം കൂടിയാണ്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം രാജ്യത്തെത്തിയത്. രാത്രി 8.40-ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി വട്ടമേശ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിക്കും. രാത്രി 10.20ന് പ്രധാനമന്ത്രി മോദി ഈജിപ്തിലെ […]
പുടിൻ എവിടെ? വാഗ്നർ ഗ്രൂപ്പ് മോസ്‌കോയിലേക്ക് നീങ്ങുന്നു; യുക്രെയ്‌നിൽ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് റഷ്യ

Mutiny in Russia: വാഗ്നർ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി രാജ്യം വിട്ടതായി സൂചന. മോസ്‌കോയിൽ നിന്ന് റഷ്യൻ പ്രസിഡന്റിന്റെ വിമാനങ്ങളിൽ ഒന്ന് പറന്നുയർന്നതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ഈ വിമാനത്തിൽ പുടിൻ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്രസിഡന്റ് ക്രെംലിനിൽ തുടരുകയാണെന്നും സാധാരണ നിലയിൽ ജോലി ചെയ്യുന്നുണ്ടെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. വാഗ്നർ സേനയെ താഴെയിറക്കാൻ റഷ്യയ്ക്ക് പിന്തുണയുമായി ചെചെൻ സൈന്യം റോസ്‌തോവിൽ എത്തിയതായി […]
ജോർജ് ഓർവെൽ (1903–1950)

ഇംഗ്ലീഷ് നോവലിസ്റ്റ് ജോർജ് ഓർവെൽ (1903–1950) ബംഗാളിലെ മോത്തിഹാരിയിലാണ് ജനിച്ചത്…. യഥാർത്ഥ നാമം എറിക് ആർതർ ബ്ളയർ എന്നാണ്. 1922–27 കാലഘട്ടത്തിൽ ഇൻഡ്യൻ ഇമ്പീരിയൽ പോലീസിലെ ഉദ്യോഗസ്ഥനായി ബർമ്മയിലും പിന്നീട് അദ്ധ്യാപകനായി പാരീസിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ബി.ബി.സി.യിലെ ഉദ്യോഗസ്ഥനായും കുറേക്കാലം ജോലി ചെയ്തു. സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യത്തിനെതിരെയുള്ള ആഭ്യന്തര യുദ്ധത്തിൽ ഇടതുപക്ഷ സാഹിത്യ കാരന്മാരോടൊപ്പം പങ്കെടുത്താണ് തന്റെ കമ്മ്യൂണിസ്റ്റ് നിലപാട് അദ്ദേഹം വ്യക്തമാക്കിയത് …. പിന്നീട് , മറ്റു പലരേയും പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യത്തിലും […]
ലേഖനം -ഉല്ലാസ് ശ്രീധർ

ആകാശത്ത് നോക്കിയപ്പോഴൊരു സംശയം_ ഇപ്പോൾ മിഥുനമാണോ മീനമാണോ…? മീനമാസത്തിലെ ഉച്ചസൂര്യൻ്റെ ചൂടാണ് കഠിനകഠോരം… മേട മാസത്തിൽ ഇടക്കിടക്ക് ഓരോ വേനൽമഴ പെയ്യും… കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ പുതുമഴ പുണർന്ന് തളരുമ്പോൾ പുതുപ്പെണ്ണിനെ പോലെ മണ്ണിന്റെ ദീർഘനിശ്വാസമായി പരന്നൊഴുകുന്ന മണം മലയാളി മനസ്സറിഞ്ഞ് ആസ്വദിക്കും… വിട പറയുന്ന മേടത്തിന് പിന്നാലേ വരുന്ന ഇടവവും ഇടക്കിടക്ക് മഴ വീഴിക്കും… ഇടവം പാതിയാകുമ്പോൾ ഇടമുറിയാതെ മഴ പെയ്തു കൊണ്ടേയിരിക്കും… വരണ്ടുണങ്ങിയ കുളങ്ങളും തോടുകളും പുഴകളും കിണറുകളും വയലുകളും നിറഞ്ഞു നിറഞ്ഞങ്ങനെ ഒഴുകും… […]
How many of us know this?

Q: Partition of India was done ??? times ? Answer– SEVEN times in 61 years by the British rule. #Afghanistan was separated from India in 1876, #Nepal in 1904, #Bhutan in 1906, #Tibet in 1907, #Sri Lanka in 1935, #Myanmar (Burma) in 1937* and… #Pakistan in 1947. India’s Partition of Akhanda Bharat. Unbroken India extended […]
മനസ്സില്ല മരിക്കാൻ – ജയൻ വർഗീസ്

അയാൾ എന്ന മലയാളി അസ്വസ്ഥനായിരുന്നു. മാഫിയകളുടെ മഞ്ഞച്ചേരകൾ മാളങ്ങളിൽ കയറി ഇര പിടിക്കുന്നകേരളത്തിൽ കേവലമായ ഒരു തവളയായി എങ്ങിനെ ജീവിക്കും എന്നായിരുന്നു അയാളുടെ സത്യസന്ധമായആധി. മദ്യ മാഫിയകൾ, സ്വർണ്ണ മാഫിയകൾ, പാർട്ടി മാഫിയകൾ, മണ്ണ് മാഫിയകൾ, പെണ്ണ് മാഫിയകൾ, മണല്മാഫിയകൾ, ക്വോറി മാഫിയകൾ, സർക്കാർ മാഫിയകൾ, സർവീസ് മാഫിയകൾ, പട്ടി മാഫിയകൾ ….നിരനീളുകയാണ് ? അൽപ്പം ആശ്വാസം തേടിയാണ് അയാൾ കടപ്പുറത്ത് എത്തിയിരിക്കുന്നത്. ഒരാളോടെങ്കിലും ഒന്ന് മനസ്സ്തുറന്നിരുന്നെങ്കിൽ എന്നയാൾ ആശിച്ചുവെങ്കിലും ആരെയും കാണുന്നുമില്ല. ‘ മാനസ മൈനേ വറൂ ‘ എന്ന ശീലുകൾ കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്. ഒരാൾ കടപ്പുറത്ത് കൂടിഅങ്ങനെ പാടിക്കൊണ്ട് വരികയാണ്.. “ ആരാ ? “ “ഞാൻ പരീക്കുട്ടി ” “ എന്താ ? “ “ കറുത്തമ്മ വരും. ഞങ്ങൾക്ക് പോകണം “ “നിൽക്കൂ പ്ലീസ് നിൽക്കൂ ” അത് കേട്ടതായി പോലും ഭവിക്കാതെ അയാൾ നടന്നു. അകലെ നിന്ന് അയാളിലേക്ക് ഓടിയടുക്കുന്ന കതിര്പോലത്തെ ഒരരയത്തിപ്പെണ്ണ് ചെന്തൊണ്ടിപ്പഴ സത്ത് കടഞ്ഞെടുത്ത അവളുടെ ചോരച്ചുണ്ടുകൾ അയാളുടെകവിളിൽ ഉരസുന്നതും പിന്നെ ഇണ നാഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞ് കടലാഴങ്ങളിൽ മറയുന്നതുംനിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നു അയാൾ എന്ന മലയാളിക്ക്. അല്പമകലെ, അലകടലിന്റെ അറ്റങ്ങളിൽ ആരെയോ തെരയും പോലെ മിഴിയുടക്കി നിൽക്കുന്ന ഒരു യുവാവിനെകണ്ട് അയാൾ സമീപിച്ചുവെങ്കിലും അടുത്ത് ആരോ എത്തിയതൊന്നും ആൾ അറിഞ്ഞിട്ടേയില്ല. “എന്താ നോക്കുന്നത് ? “ “ വർണ്ണത്തുമ്പികൾ “ആൾ ഞെട്ടിത്തിരിഞ്ഞു : “ കണ്ടില്ലേ വെള്ളിയാങ്കല്ലിൽ ആത്മാവുകളായി അവ പാറിപ്പറക്കുന്നത് ? “ “ അതിന് നിങ്ങൾക്കെന്താ ? “ “ എനിക്ക് കാര്യമുണ്ട്, എന്നെ അറിയില്ലേ ഞാൻ ദാസൻ. “ “ ഏത് ദാസൻ ? “ “ മയ്യഴിയിലെ ദാസൻ “ “ ഓ! അത് ശരി. വരൂ നമുക്കല്പം … “ “ വേണ്ട. എനിക്ക് പോകണം. അവിടെ ആത്മാവുകൾ എന്നെ കാത്തിരിക്കുകയാണ്. “ “അത് കടലാണ് ” “ പ്രശ്നമല്ല “ അയാളും പോയി. അലകടലിന്റെ ആഴങ്ങളിലേക്ക്. തീരത്ത് കടലിലേക്ക് ചാഞ്ഞു നില്ക്കുന്ന മുതുക്കൻ തെങ്ങിന്റെ കടക്കൽ കാലല്പം ഉയർത്തി വച്ച് ഒരാൾനിൽക്കുന്നു. അയാളോട് മനസ് തുറക്കാം എന്നാശിച്ചാണ് ഓടിയടുത്തത്. “ അരുത്, അരുത്, അടുക്കരുത്. “ അയാൾ അലറുകയാണ്. “ എന്താ കാര്യം? “ “ ഇവിടെ ഈ പൂറ്റിൽ പാമ്പുണ്ട്. കരിമൂർഖൻ. “ “ നിങ്ങളാ കാല് മാറ്റൂ “ “ വേണ്ട. എനിക്ക് കടിയേൽക്കണം, മരിക്കണം “ “ വേണ്ടാ വേണ്ടാ പ്ലീസ് “ “ നിങ്ങൾ പോകണം മിസ്റ്റർ. ഞാൻ രവി. ഖസാക്കിലെ രവി വച്ച കാൽ പിൻവലിക്കുന്നവനല്ലാ രവി “ കാലുകൾ അമർത്തിച്ചവിട്ടി രവി നിന്നു. പൂറ്റിൽ നിന്ന് നീണ്ടുവന്ന കരിനീലത്തിളക്കം ഇളവെയിലിൽ ഇണചേർന്നു കൊണ്ട് കാൽപ്പാദങ്ങളിൽ ആഞ്ഞാഞ്ഞു കൊത്തുമ്പോൾ ചിര പരിചിതനായ ഒരതിഥിയെ പുണരുംപോലെ അയാൾ അവിടെ വീണു. മനസ്സ് കൊണ്ട് മരവിച്ചു പോയ മലയാളിക്ക് അയാളുടെ വഴി ഏതാണെന്ന് ഏകദേശം ഒരു ബോധോദയം ഉണ്ടായി. എല്ലാവരും മനം മടുത്ത് മരണത്തെ പുൽകുന്ന ഈ നാട്ടിൽ ഇനിയെന്തിന് ജീവിക്കണം എന്ന തോന്നൽഅയാൾക്കും ഉണ്ടായി. ചെകുത്താനും കടലിനും ഇടയിൽപ്പെട്ട തന്നേപ്പോലുള്ളവർക്ക് എന്ത് ജീവിതം? അകലെഅലകടൽ ആഞ്ഞു വിളിക്കുന്നത് അയാളറിഞ്ഞു. പിന്നെ താമസിച്ചില്ല. ഓടി. മിനുത്ത ചൊരി മണലിൽ കാലത്തിന്റെ കാൽപ്പാടുകൾ ചവിട്ടിത്താഴ്ത്തി അയാളോടി. കടലിലേക്ക് കമിഴ്ന്നടിച്ചു വീണ അയാൾ എന്ന മലയാളിയെ ഒരു കിഴവന്റെ രണ്ട് ബലിഷ്ഠ ഹസ്തങ്ങൾ താങ്ങി. “എന്നെ വിടൂ, എനിക്കും മരിക്കണം “ “ സാന്യോൾ, വെൻ കോൺ മിഗോ ” “ ആരാണ് നിങ്ങൾ ? ഹൂ ആർ യു ? “ “ യോ സോയി സാന്റിയാഗോ “ തുടർന്ന് കിഴവൻ തന്റെ കഥ പറഞ്ഞു : “ കഴിഞ്ഞ മൂന്നു മാസത്തോളം ഒന്നും കിട്ടാതെ കടലിൽചൂണ്ടയിടുകയായിരുന്നു താൻ. എൺപത്തിനാലാം ദിവസം മീൻ മാർക്കറ്റിൽ ഏറ്റവും വലിയ വിലയുള്ളവലിയോരു മാർലിൻ മൽസ്യം തന്നെ ചൂണ്ടയിൽ കുടുങ്ങിയപ്പോൾ തന്റെ അടുത്ത തലമുറകൾക്ക് വരെജീവിക്കാനുള്ള പണം അത് വിറ്റ് സമ്പാദിക്കാമെന്ന് ആശിച്ചിരുന്നു. “ “ എന്നിട്ട് ?” […]
നായപ്പേടിയിൽ നാട് -ജയൻ വർഗീസ്

നായകൾ, നായകൾ നമ്മുടെ ചുറ്റിലും നാട് കടിച്ചു മുടിക്കുന്ന നായകൾ ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ മാടി ക്കുരക്കുന്ന നാടിന്റെ ‘ നായ ‘ കർ സാമൂഹ്യ സേവന മേലെഴുത്തിൽ കീഴി – ലാരെയും മാന്തുന്ന ചാവാലി നായകൾ സാമൂഹ്യ സമ്പത്ത് കട്ടും കടിച്ചും സ്വ മാളം നിറയ്ക്കും പെരുച്ചാഴി നായകൾ . ആരെയുമോടിച്ചു കോമ്പല്ലുകൾ കോർത്ത് ചോര കുടിച്ചു ഭരിക്കുന്ന ‘ നായ ‘ കർ നാല് കാശൊപ്പിച്ചടിച്ചു പൊളിക്കുവാ – നാരുടെ പാദവും നക്കി മോങ്ങുന്നവർ. നാട് നന്നാക്കാ നിറങ്ങി സിനിമയിൽ കോടികൾ കൊയ്ത് മുറുമ്മുന്ന നായകൾ, ബീവറേജിന്റെ ലഹരിക്ക് ടച്ചിങ്ങായ് സ്ത്രീ ശരീരങ്ങളെ വച്ച് മാറുന്നവർ. സ്ക്രീനിലെ താര വീര്യങ്ങളെയുൾക്കൊണ്ടു ക്രീഡിച്ചു മക്കളെ പെറ്റു കൂട്ടുന്നവർ. നാളെയീ മക്കൾക്കൊരേ ലക്ഷ്യമിൻഡ്യയിൽ ലോക ജനസംഖ്യ യൊന്നാമതാക്കുക ! കന്നി തുലാ മാസ ഗന്ധങ്ങൾ പേറുന്ന – യെന്തിനും പോരുന്ന ന്യൂജെൻ സിനിമകൾ, നാവിന്റെ യറ്റത്തൊലിച്ച വിഷ ജല – മാരാധകർക്കോ യമൃതിന്റെ തുള്ളികൾ നേരായ ധാർമ്മിക ജീവിത പാതയിൽ സാദരം വന്ന് പിറക്കാത്ത യുണ്ണികൾ മാതാ പിതാക്കൾക്കളെ വേദനയൂട്ടുന്ന ശാപ ജന്മങ്ങളാം പേയ് വിഷ നായകൾ. നാക്കുകൾ നീട്ടി വിഷജലമിറ്റിച്ച നായകൾ ( ർ ) നമ്മെ കടിച്ചു മുറിക്കവേ, ഭ്രാന്താലയം വീണ്ടും, ‘ ദൈവത്തിൻ നാടെ ‘ ന്നതാരുടെ സ്വപ്നം ? -നടക്കാത്ത സ്വപ്നമോ ?



