ഇംഗ്ലീഷ് നോവലിസ്റ്റ് ജോർജ് ഓർവെൽ (1903–1950) ബംഗാളിലെ മോത്തിഹാരിയിലാണ് ജനിച്ചത്….
യഥാർത്ഥ നാമം എറിക് ആർതർ ബ്ളയർ എന്നാണ്.
1922–27 കാലഘട്ടത്തിൽ ഇൻഡ്യൻ ഇമ്പീരിയൽ പോലീസിലെ ഉദ്യോഗസ്ഥനായി ബർമ്മയിലും പിന്നീട് അദ്ധ്യാപകനായി പാരീസിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ബി.ബി.സി.യിലെ ഉദ്യോഗസ്ഥനായും കുറേക്കാലം ജോലി ചെയ്തു.
സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യത്തിനെതിരെയുള്ള ആഭ്യന്തര യുദ്ധത്തിൽ ഇടതുപക്ഷ സാഹിത്യ കാരന്മാരോടൊപ്പം പങ്കെടുത്താണ് തന്റെ കമ്മ്യൂണിസ്റ്റ് നിലപാട് അദ്ദേഹം വ്യക്തമാക്കിയത് ….
പിന്നീട് , മറ്റു പലരേയും പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യത്തിലും ധാർഷ്ട്യത്തിലും വിശ്വാസം നഷ്ടപ്പെട്ട് ഇടതുപക്ഷ ചിന്തകൻ മാത്രമായി ഒതുങ്ങി.
അക്കാലത്ത് സാഹിത്യ രചനകളിൽ സജീവമായി….
സ്റ്റാലിന്റെ ഏകാധിപത്യത്തോടുള്ള എതിർപ്പും പ്രതിഷേധവും ശക്തമായി പ്രകടിപ്പിച്ചു കൊണ്ട് ഓർവെൽ രചിച്ച അനിമൽ ഫാം (1945) എക്കാലവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തിൽ രൂപപ്പെടുത്തിയ ശ്രദ്ധേയമായ കൃതിയാണ്……
യജമാനന്മാരുടെ നിരന്തര പീഡനത്തിലും ക്രൂരതയിലും വശംകെട്ട്
ഒരു തോട്ടത്തിലെ മൃഗങ്ങൾ സംഘടിച്ച് അവരുടെ യജമാനന്മാരെ ആട്ടിയോടിക്കുന്നതും , സമത്വ സുന്ദരമായ ഒരു നിയമ വ്യവസ്ഥ സ്ഥാപിച്ച് അവർ ജീവിക്കുന്നതുമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയ ആ കൃതിയുടെ ഉള്ളടക്കം….
രാഷ്ട്രീയ ഏകാധിപത്യവും അവിശ്വാസവും മൂലം മനുഷ്യ സ്വാതന്ത്ര്യം നശിക്കുന്ന ഭീകരാവസ്ഥയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട 1984 എന്ന മറ്റൊരു കൃതി. അതിലും രാഷ്ട്രീയ നെറികേടുകളെയാണ് പരാമർശിക്കുന്നത്.
പരിഹാസവും ക്രൂരമായ വിമർശനവും ഓർവെലിന്റെ കൃതികളെ എല്ലാ അർത്ഥത്തിലും മൂല്യവത്താക്കുന്നു….
നമ്മെ സംരക്ഷിക്കുന്നു എന്ന വ്യാജേന എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് ശീതീകരിച്ച മുറികളിലും കോടികൾ വിലമതിക്കുന്ന വാഹനങ്ങളിലും വിമാനങ്ങളിലും ജീവിക്കുന്ന നമ്മുടെ നേതാക്കൾ പഞ്ചനക്ഷത്ര ഭക്ഷണങ്ങളില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുമെന്ന് ഓർവെൽ പതിറ്റാണ്ടുകൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു……
അവരുടെ കാപട്യം മുൻകൂട്ടി കണ്ടിരുന്നു..
” ബാഹ്യമായി നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ആന്തരികമായി കാപട്യവും അനീതിയും നിറഞ്ഞവരാണ്.”( മത്തായി 23:29)
ഈ ആശയം ഓർവെലിന്റെ എല്ലാ കൃതികളിലേയും അന്തർധാരയാണ്…
ബൈബിൾ പിന്നെയും ഓർമ്മപ്പെടുത്തുന്നു..
” അവൻ നിങ്ങളുടെ ആട്ടിൻ കൂട്ടത്തിന്റെ ദശാംശം എടുക്കും.. നിങ്ങളെ അടിമകളാക്കും.. നിങ്ങൾ തിരഞ്ഞെടുത്ത രാജാവ് നിമിത്തം നിങ്ങൾ വിലപിക്കും…”(1. സാമുവൽ 8–17-18)
ഓർവെൽ പ്രവചിച്ചത് ഇന്ന് എത്രയോ സത്യമായിത്തീർന്നു.
അദ്ദേഹത്തിന്റെ പ്രചോദനം ബൈബിൾ ആയിരുന്നോ….?
അതോ…
തീഷ്ണമായ ജീവിതാനുഭവങ്ങളോ…?
Justice and mercy differ only in name.
ഒരു പുലർകാല സദ്ചിന്ത.
സുപ്രഭാതം….!
ശ്രീമൂലനഗരം മോഹൻ.
About The Author
No related posts.