LIMA WORLD LIBRARY

കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

  എഴുത്തിന്‍റെ സാംസ്കാരിക സാക്ഷ്യങ്ങള്‍ സാമൂഹ്യപരമായ മാനവിക സാംസ്കാരികബോധ്യം അതിന്‍റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്‍റെ എക്കാലത്തെയും മികച്ച സാംസ്കാരിക സദസ്സ് രൂപം കൊള്ളുന്നതെന്ന് ഡി.എച്ച്. ലോറന്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോറന്‍സിന്‍റെ അഭിപ്രായത്തെ ശരിവച്ചും നിരാകരിച്ചും മുന്നേറുന്ന എഴുത്തു മാതൃകകള്‍ ഇന്ന് പാശ്ചാത്യ സാഹിത്യത്തിലും ലാറ്റിനമേരിക്കാന്‍ സാഹിത്യത്തിലും കാണാം. എന്നാല്‍ ലോറന്‍സിന്‍റെ അഭിപ്രായത്തെ തിരസ്ക്കരിച്ചുകൊണ്ട് തന്നെ, തന്‍റെ അഭിപ്രായത്തെ പുനര്‍ജ്ജീവിപ്പിക്കാനുള്ള ധൈര്യപ്പെടലാണ് ഓസ്ട്രിയന്‍ ജീവചരിത്രകാരനും കവിയും നോവലിസ്റ്റുമായ ഷ്ടെഫാന്‍റ്റ് സ്വൈക് (ടലേളമി ദംലശഴ) രേഖപ്പെടുത്തിയിട്ടുള്ളത്.  സ്വൈകിന്‍റെ അഭിപ്രായമനുസരിച്ച് സാമൂഹ്യപരമായ […]

കേരളസാഹിത്യ അക്കാദമി അവാർഡ് 2022; ആറ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്

കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിത വിഭാഗത്തിൽ എൻ ജി ഉണ്ണികൃഷ്ണന്റെ ‘കടലാസുവിദ്യ’, നോവൽ വിഭാഗത്തിൽ വി ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി ‘, വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ കെ സേതുരാമൻ ഐ പി എസിന്റെ ‘മലയാളി ഒരു ജനിതക വായന ‘, ജീവചരിത്രം / ആത്മകഥ വിഭാഗത്തിൽ ബി ആർ ഭാസ്‌കറിന്റെ ‘ന്യൂസ് റൂ’മും പുരസ്‌കാരം നേടി. സി അനൂപിന്റെ ‘ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം ‘, മികച്ച യാത്രാവിവരണമായി തിരഞ്ഞെടുക്കപ്പെട്ടു. വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി […]

മഴയോർമ്മകളും ‘ലിസ’ സിനിമയും.. -ഉല്ലാസ് ശ്രീധർ

മഴയോർമ്മകളും ‘ലിസ’ സിനിമയും… ഇടവപ്പാതി തകർത്തു പെയ്യുന്നൊരു ഉച്ചനേരത്ത് വലിയേട്ടൻ്റെ കാല് പിടിച്ച് ‘ലിസ’ സിനിമ കാണാനുള്ള അനുവാദത്തിനായി ഞാൻ കരഞ്ഞു… കുട്ടികൾ ‘ലിസ’ കണ്ടാൽ പേടിക്കുമെന്ന് പറഞ്ഞ ചേട്ടൻ അവസാനം അമ്മയുടെ ശുപാർശയോടെ അനുവാദം തന്നു… അയൽപക്കത്തെ ഗോപൻ്റെ അമ്മൂമ്മയായ കാട്ടിലമ്മയാണ് ഞങ്ങളുടെ സിനിമാ ടീം ക്യാപ്റ്റൻ… മഴ പെയ്തു തോർന്ന വൈകുന്നേരം കാട്ടിലമ്മയും ചുറ്റുവട്ടത്തുള്ള കുട്ടികളായ ഞങ്ങളും ജാഥയായി ശ്രീകല തീയേറ്ററിലേക്ക് നടന്നു… തീയേറ്ററിലെത്തി… കുട്ടികൾ ബഞ്ചിലും കാട്ടിലമ്മ കസേരയിലുമിരുന്നു… ലൈറ്റുകൾ അണഞ്ഞു… സ്ക്രീനിൽ അക്ഷരങ്ങൾ […]

കോടതികൾ കോടാലികളോ ? -ജയൻ വർഗീസ്

കോടതികൾ കോടാലികളോ ? ( ‘ നിയമം ഒരു ചിലന്തി വലയാണ്. ചെറിയ പ്രാണികളെ അത് നിഷ്ക്കരുണം പിടി കൂടുമ്പോൾ  വലിയകുളവികൾ  അത് തുളച്ചു കടന്നു പോകുന്നു! ‘ എന്ന് പറഞ്ഞത് ഒരു പാശ്ചാത്യ ചിന്തകനാണ്. നീതിന്യായങ്ങളുടെ ഇഴ കീറുന്ന  കോടതികൾ സത്യത്തിന്റെയും ധർമ്മത്തിന്റെയും നേരെ മുഖം തിരിച്ചുനിൽക്കുകയാണോ എന്ന് സംശയിക്കുവാൻ ആ വാക്കുകൾ നമ്മെ പ്രേരിപ്പിക്കുന്നു.  ‘ സൂര്യജന്മം ‘ എന്ന എന്റെകവിതാ സമാഹാരത്തിൽ ‘ സ്വർഗ്ഗസ്ഥനായ പിതാവേ, ‘ എന്ന നീണ്ട കവിതയുടെ ഭാഗമായ ‘ ഞങ്ങളുടെകടക്കാരോട് ‘ എന്ന കവിത സമകാലീന സംഭവങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്  ഇവിടെപ്രസിദ്ധീകരിക്കുന്നു ) ഞങ്ങളുടെ കടക്കാരോട്. കവിത. ജയൻ വർഗീസ്. ഞങ്ങൾ ക്ഷമിച്ചതുപോലെ, ഞങ്ങളുടെ കടങ്ങളും, പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ ! കടക്കാരോട് നമ്മൾ ക്ഷമിക്കുന്നുണ്ടോ ? കാലിടറുന്നവർക്ക് കൈ കൊടുക്കുന്നുണ്ടോ ? വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നുണ്ടോ ? കൊള്ളാനാഗ്രഹിക്കുന്നത് കൊടുക്കുന്നുണ്ടോ ? ചരിത്രത്തിൽ ചാല് വച്ചൊഴുകിയ ചോരപ്പാടുകൾ ! യുദ്ധങ്ങളായും, യുദ്ധ ഭീഷണികളായും അക്ഷമയുടെ അശ്വ മേധങ്ങൾ ! അവയുടെ കാലടികൾക്കിടയിൽ പിടഞ്ഞു മരിച്ച സ്വപ്നങ്ങൾ ? കലിംഗയിൽ കരഞ്ഞ അശോകനെ മഹാനാക്കുന്ന കാലം, അശോകൻ അരിഞ്ഞു വീഴ്‌ത്തിയ ആയിരങ്ങളെ മറക്കുന്നു? യുദ്ധങ്ങളിൽ ജയിക്കുന്നവരെ പട്ടും,വളയും നൽകി ആദരിക്കുമ്പോൾ, ചുടലക്കളങ്ങളിലെ ചാരം നക്കികൾ പുരസ്‌ക്കരിക്കപ്പെടുന്നു? ഭൂഖണ്ഡങ്ങളിൽ ഇടി മുഴക്കിയ മഹാ യുദ്ധങ്ങൾ, അതിന്റെ ക്രൂരതയിൽ വീണടിഞ്ഞ മനുഷ്യ വംശം. കൂടുതൽ കൊന്നവനെ കൂടുതൽ മഹാനാക്കുന്ന സംസ്‌ക്കാരം ? ചരിത്രം അവനു തിലകം ചാർത്തുന്നു ? ഐൻസ്റ്റെയിൻ മില്ലേനിയത്തിന്റെ പോരാളി, അണുബോംബ് ആധുനിക യുദ്ധ വീരൻ. ഹിരോഷിമായുടെ കണ്ണുനീർ കാണുന്നില്ലാ, നാഗസാക്കിയുടെ വിങ്ങൽ കേൾക്കുന്നില്ലാ. ദരിദ്ര രാജ്യങ്ങൾ അണുബോംബുണ്ടാക്കുന്നു, ദാരിദ്ര്യത്തിനെതിരേ മുണ്ടു മുറുക്കുന്നു. ആയുധം അക്ഷമയുടെ ആറ്റം ബോംബുകൾ, അസിഹിഷ്‌ണുത മിസൈലുകൾ, കണ്ണിനു കണ്ണ്, പല്ലിനു പല്ല്‌, ഇടത്തേതിൽ അടിക്കും മുൻപ്, വലത്തേതിൽ അടിച്ചിരിക്കും? മാപ്പു കൊടുക്കുന്നവന് മാന്യതയില്ല, കീഴടങ്ങുന്നവന് കിരീടവുമില്ലാ. മനുഷ്യന്റെ നീതിശാസ്ത്രം ദൈവത്തിന്റേതിനോട് മത്സരിക്കുന്നു? അഹങ്കാരത്തിന്റെ ബാബേലുകളിൽ, അതിർ മതിലുകൾ ഉയരുമ്പോൾ, കലങ്ങലും, ചിതറലും അനിവാര്യമായി, മനുഷ്യ വർഗ്ഗം തകരുന്നു? തെറ്റിനാവശ്യം ശിക്ഷയാണെന്നു പഠിപ്പിക്കുന്നു, തിരുത്തലാണെന്നത് മറക്കുന്നു. ശിക്ഷിക്കുവാൻ വേണ്ടി നിയമങ്ങളുണ്ടാക്കുന്നു, തിരുത്തുവാനുള്ള സംവിധാനങ്ങളില്ല. പാപത്തിന്റെ ശിക്ഷ മരണമാണെന്നത് പഴയ കാലം, പാപത്തിൽ നിന്നുള്ള മോചനമാണെന്നതു പുതിയ കാലം. ശിക്ഷ എന്നത് തിന്മയുടെ വിളയാട്ടവും, ചെകുത്താന്റെ നിയമവുമാകുന്നു. തിരുത്തൽ നന്മയാകുന്നു, […]

കുട്ടികളുടെ ചലച്ചിത്രം “ലിറ്റിൽ ഹാർട്ട്‌ ” ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ശ്രീ SS ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചലച്ചിത്രം “ലിറ്റിൽ ഹാർട്ട്‌ ” ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനവും URF വേൾഡ് റെക്കോർഡ് ദാന ചടങ്ങും തിരുവനന്തപുരം പ്രസ് ക്ലബ് എസി ഹാളിൽ നടന്നു.   ഇൻഡിപെൻഡന്റ് സിനിമ ബോക്സ് നിർമ്മിച്ച് ശ്രീ എസ് എസ് ജിഷ്ണു ദേവ് സംവിധാനം ചെയ്ത “എന്ന് സാക്ഷാൽ ദൈവം ” എന്ന ചലച്ചിത്രം 16 മണിക്കൂറിൽ താഴെ സമയം എടുത്ത് ഷൂട്ട് ചെയ്ത് എഡിറ്റിംഗ് പൂർത്തിയാക്കി, ഓറ്റിറ്റി […]