ORU SIMPLE SAMBHAVAM (ഒരു സിമ്പിൾ സംഭവം )-Malayalam Short Film – HD
കുട്ടികളുടെ കാലിടറാതിരിക്കാൻ സെമിനാർ നടത്തി

കോതമംഗലം : കുട്ടികളുടെ ജീവിത യാത്രയിൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ച് വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ സെമിനാർ നടത്തി. ഫൊറോന വികാരി വെരി. റവ. ഫാ.തോമസ് പറയിടം സെമിനാർ ഉദ്ഘാടനം ചെയ്തു. ട്രെയ്നർ മാരായ അഡ്വ. ചാർളി പോൾ അഡ്വ. സ്റ്റെർവിൻ സേവ്യർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. പരിവർത്തനത്തിന്റേതായ കൗമാര കാലഘട്ടത്തിൽ ശാരീരിക-മാനസിക- വൈകാരിക മാറ്റങ്ങൾ കാരണം കൗമാരക്കാർ പലതരം പ്രലോഭനങ്ങൾക്കും വിധേയരാകുന്നു. റിസ്ക്ക് എടുക്കുന്ന സ്വഭാവം, നിയന്ത്രണമില്ലാതെ എടുത്തു ചാടിയുളള പെരുമാറ്റം, ചെയ്യരുതാത്ത […]
യാത്ര – ജഗദീശ് തുളസിവനം

ദൂരെ ദൂരെ ചെങ്ങന്നൂരിൽ സർക്കാർ ഐ.റ്റി.ഐയിൽ പഠനം. എഴുപത്തേഴിൽ നട്ടപ്പാതിര നേരത്തുള്ളൊരു യാത്ര. പൊട്ടിച്ചൂട്ട് തെളിച്ചൂ ഞാനെൻ മൺ പാതയിലൂടെ നടന്നു. ചാവാലികളുടെ കുരയും മുരളും കാതിൽ വന്നു നിറഞ്ഞു. ചൂട്ടിൻ തീപ്പൊരി കുത്തിയെറിഞ്ഞൂ ഇരുളിനെ വെട്ടി മുറിച്ചൂ. പാടവരമ്പത്തൂടോടീ കാലുകൾ പലകുറി തട്ടിമറിഞ്ഞൂ. വെള്ളക്കുഴിയിൽ കാലുകൾ പൂന്തി വെള്ളക്കോട്ടു നനഞ്ഞു. കുറ്റിക്കാട് ചവിട്ടി മുറിച്ചൂ ഇടവഴി കയറി നിരങ്ങി , ചൊറിയണ വള്ളി കുരുങ്ങി കാലിൽ കട്ടാരമുള്ളു തറച്ചൂ , നൊമ്പരമേറെ സഹിച്ചൂ ഞാനെൻ ലക്ഷ്യം […]
”പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് ഒരു പാഠപുസ്തകമായിരുന്നു ഉമ്മൻ ചാണ്ടി സാർ. ” ഡോ.ജോൺസൺ വി. ഇടിക്കുള

എടത്വ:പകരക്കാരനില്ലാത്ത നേതാവും കേരളത്തിലെ ജനകീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്ന് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള.യാത്രകളിൽ മാത്രം ഉറങ്ങുകയും ബാക്കി സമയം പൊതുപ്രവർത്തനത്തിനായി മാറ്റിവെച്ച കേരളത്തിന്റെ ഉമ്മൻ ചാണ്ടി സാർ എന്ന വ്യക്തിത്വത്തെ ജനഹൃദയങ്ങളിൽ നിന്നും പെട്ടെന്ന് തുടച്ചു മാറ്റുവാൻ സാധ്യമല്ല. പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആയിരക്കണക്കില്‍ ആളുകള്‍ക്ക് ഒരു പാഠപുസ്തകമായിരുന്നു ഉമ്മൻ ചാണ്ടി സാർ. കേരളത്തിന്റെ മുഖ്യമന്ത്രി ആയ സമയങ്ങളിൽ കൂടുതല്‍ പ്രതിബദ്ധതയോടെ അദ്ദേഹം പൊതുപ്രവര്‍ത്തനം നടത്തിയെന്നുള്ളത് വ്യക്തമാണ്.രാഷ്ട്രിയത്തിൽ ഉണ്ടാക്കുന്ന ജയാപരാജയങ്ങള്‍ ഉമ്മൻ ചാണ്ടി സാറിന് […]
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാരൂരിന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവല്‍ ശ്രദ്ധിക്കുക. പ്രത്യക്ഷത്തില്‍ ഈ നോവലിന് രണ്ടു മനസ്സുകളുടെ ജാഗ്രതയാണുള്ളത്. ഈ മനസ്സുകള്‍ ഒരേകാലം നോവലില്‍ ഒഴുകിപ്പരക്കുന്ന ജീവിതത്തെ അകത്തും പുറത്തും നിന്ന് വിചാരണ ചെയ്യുന്നതുകാണാം. ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനികമായ തലം ആഴത്തില്‍ വരഞ്ഞിട്ട ഒരനുഭവത്തിന്‍റെ സാക്ഷ്യപത്രമാണ്. കാരൂരിലെ എഴുത്തുകാരന്‍ ഇവിടെ സമവായത്തിന്‍റെയും സമചിത്തതയുടെയും നിലപാടെടുക്കുന്നു. ഈ നിലപാട് ആത്മീയബോധ്യങ്ങളുടെ നിലപാടാണ്. വിശ്വാസമാണ് അതിന്‍റെ അളവുകോല്‍. വിശ്വാസത്തിന്‍റെ അകംപുറം നില്‍ക്കുന്ന നേരുകള്‍ കൊണ്ടാണ് കാരൂര്‍ ഈ നോവലിനെ […]
ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ പുഞ്ചിരിയോടെ നോക്കുമ്പോള്‍ തന്നെ വേദനകളെല്ലാം നിര്‍വീര്യമാകും. പിന്നീട് നാം കാണുന്നത് പരസ്പരം പ്രേമാര്‍ദ്രമായ വിടര്‍ന്ന മിഴികളാണ്. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇത്രമാത്രം സവിശേഷമായ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുക ഒരു ജനതയുടെ സൗഭാഗ്യമാണ്. ഉമ്മന്‍ചാണ്ടി പാവങ്ങളുടെ കുടപ്പിറപ്പും ജനങ്ങള്‍ക്ക് കരുത്തുമായിരിന്നു. ആ മന്ദസ്മിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവരുടെ കവിള്‍ത്തടങ്ങള്‍ […]



