ദൂരെ ദൂരെ ചെങ്ങന്നൂരിൽ
സർക്കാർ ഐ.റ്റി.ഐയിൽ പഠനം.
എഴുപത്തേഴിൽ നട്ടപ്പാതിര
നേരത്തുള്ളൊരു യാത്ര.
പൊട്ടിച്ചൂട്ട് തെളിച്ചൂ ഞാനെൻ മൺ പാതയിലൂടെ നടന്നു.
ചാവാലികളുടെ കുരയും മുരളും
കാതിൽ വന്നു നിറഞ്ഞു.
ചൂട്ടിൻ തീപ്പൊരി കുത്തിയെറിഞ്ഞൂ ഇരുളിനെ വെട്ടി മുറിച്ചൂ.
പാടവരമ്പത്തൂടോടീ കാലുകൾ
പലകുറി തട്ടിമറിഞ്ഞൂ.
വെള്ളക്കുഴിയിൽ കാലുകൾ പൂന്തി
വെള്ളക്കോട്ടു നനഞ്ഞു.
കുറ്റിക്കാട് ചവിട്ടി മുറിച്ചൂ
ഇടവഴി കയറി നിരങ്ങി ,
ചൊറിയണ വള്ളി കുരുങ്ങി കാലിൽ
കട്ടാരമുള്ളു തറച്ചൂ ,
നൊമ്പരമേറെ സഹിച്ചൂ
ഞാനെൻ ലക്ഷ്യം മാത്രം കണ്ടു,
ഇടത്തുണ്ടി നാണീടെ
ഉമ്മറവേലി കടന്നു പിന്നെ
തെരുവിൽമുക്കിൽ വന്നു.
പുലരിയ്ക്കേറെ വെളുപ്പിന്
വന്നൊരു .
സർക്കാർ ശകടം കയറി.
ദൂരേയ്ക്കുള്ളൊരു പള്ളിക്കൂട തിരുമുറ്റത്തേക്കോടിയ,
പഴയൊരു പള്ളിക്കൂട യാത്രാ
ക്കഥയുണ്ടെന്നുടെ
ചിന്തയിലിന്നും.!!!













