കോതമംഗലം : കുട്ടികളുടെ ജീവിത യാത്രയിൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ച് വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ സെമിനാർ നടത്തി.
ഫൊറോന വികാരി വെരി. റവ. ഫാ.തോമസ് പറയിടം സെമിനാർ ഉദ്ഘാടനം ചെയ്തു.
ട്രെയ്നർ മാരായ
അഡ്വ. ചാർളി പോൾ
അഡ്വ. സ്റ്റെർവിൻ സേവ്യർ
എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
പരിവർത്തനത്തിന്റേതായ കൗമാര കാലഘട്ടത്തിൽ ശാരീരിക-മാനസിക- വൈകാരിക മാറ്റങ്ങൾ കാരണം കൗമാരക്കാർ പലതരം പ്രലോഭനങ്ങൾക്കും വിധേയരാകുന്നു. റിസ്ക്ക് എടുക്കുന്ന സ്വഭാവം, നിയന്ത്രണമില്ലാതെ എടുത്തു ചാടിയുളള പെരുമാറ്റം, ചെയ്യരുതാത്ത കാര്യങ്ങളിലേക്കുള്ള ആകർഷണം, എന്തും പരീക്ഷിച്ചയാനുള്ള ആഗ്രഹം എന്നിവ കൗമാര സവിശേഷതകളാണ്.
തലച്ചോറിന്റെ വികാസം 21 വയസാകുമ്പോഴെ പൂർത്തിയാകു. തലച്ചോറിലെ പ്രീ ഫോണ്ടൽ കോർട്ടക്സ് -ന്റെ വളർച്ച പൂർത്തിയാകും വരെ
മാതാപിതാക്കൾ ജാഗ്രത
പുലർത്തണം.
സ്നേഹ ശാസനകളിലൂടെ തിരുത്തലുകൾ നിർദ്ദേശിക്കാം. ഏത് പ്രതിസന്ധിയിലും നിനക്കു ഞങ്ങളുണ്ട് എന്ന സന്ദേശം നല്കി മക്കളെ ചേർത്തു നിർത്തണം. ചെറുപ്രായം മുതൽ അര മണിക്കൂർ എങ്കിലും കുട്ടികളോട് ഒപ്പം ചില വഴിക്കണം.
നിങ്ങളായിരിക്കണം അവരുടെ മാതൃക. മക്കളുടെ കൂട്ട്കെട്ടുകൾ ശ്രദ്ധിക്കണം. വേണ്ട എന്ന് പറയാൻ ശീലിപ്പിക്കണം. ലഹരി പദാർത്ഥങ്ങൾക്ക് വീട്ടിൽ സ്വീകാര്യത നല്കരുത്. കുടുംബം ചെറിയൊരു സ്വർഗമായിക്കോട്ടെ.
സന്തോഷത്തിന്റെ ഉറവിടമാണ് കുടുംബമെങ്കിൽ മറ്റ് നെഗറ്റീവ് ആനന്ദം തേടി മക്കൾ പോകില്ല. – അഡ്വ. ചാർളി പോൾ , അഡ്വ സ്റ്റെർവിൻ സേവ്യർ എന്നിവർ പറഞ്ഞു.
കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
റവ.ഫാ. അമൽ നന്ദി പറഞ്ഞു













