45 ദിവസം 4 കോടി! തക്കാളി വിറ്റ് കര്‍ഷകന്‍ കോടീശ്വരനായി

തക്കാളി വിറ്റ് കോടീശ്വരന്മാരായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ കര്‍ഷക ദമ്പതികള്‍. 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസത്തിനുള്ളില്‍ ഇവര്‍ മൂന്ന് കോടി രൂപയാണ് നേടിയത്. രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നത് മുതലെടുത്താണ് ഈ നേട്ടം. തന്റെ 22 ഏക്കര്‍ കൃഷിഭൂമിയില്‍ വിളഞ്ഞ അപൂര്‍വയിനം തക്കാളിച്ചെടികളാണ് കോടികള്‍ സ്വന്തമാക്കാന്‍ സഹായിച്ചത്. കര്‍ഷകനായ ചന്ദ്രമൗലി കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് അപൂര്‍വയിനം തക്കാളി തൈകള്‍ നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിന് പുതയിടല്‍, ജലസേചനം തുടങ്ങിയവയില്‍ നൂതന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി. ജൂണ്‍ […]
K-nowledge | Short Film | Grace Antony | Niranjana Anoop | Aby Tom Cyriac
റഷ്യയ്ക്ക് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; മോസ്‌കോ വിമാനത്താവളം പൂട്ടി

മോസ്‌കോയില്‍ വന്‍ ആക്രമണം നടത്തി യുക്രൈന്‍.മോസ്‌കോയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് നേരെ യുക്രേനിയന്‍ സൈനിക ഡ്രോണുകള്‍ ആക്രമണം നടത്തി. ആളപായം സംഭവിച്ചില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചു. രാത്രിയിലാണ് ആക്രമണം നടന്നതെന്ന് മോസ്‌കോ മേയര്‍ പറഞ്ഞു. രണ്ട് ഓഫീസ് ടവറുകള്‍ക്കും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി. വിമാനത്താവളം അടച്ചു ആക്രമണത്തിന് ശേഷം റഷ്യ മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളം അടച്ചുപൂട്ടി. മുഴുവന്‍ വിമാനങ്ങളും വഴിതിരിച്ചുവിടുകയും ചെയ്തു. യുക്രൈനിലെ സംഘര്‍ഷത്തിനിടെ അപൂര്‍വമായി മാത്രമേ മോസ്‌കോയും […]
കരയാൻ കണ്ണീരു വേണ്ടാ! -(സെബാസ്റ്റ്യൻ ആർവിപുരം)

കരയാൻ കണ്ണീരു വേണ്ടാ! (ചന്ദ്രിക പൊഴിച്ചുനിന്ന ചാന്ദ്നിക്കൊരു അന്ത്യാഞ്ജലി) പലപ്പോഴും, പലതിനും പ്രതിഷേധസൂചകമായും അല്ലാതെയും കരഞ്ഞതിലേറെയും തൂലികകളാണ്; അതിൽനിന്നുതിർന്ന അക്ഷരങ്ങളാണ്! അനുശോചനസമ്മേളനങ്ങൾനടത്തപ്പെട്ടത് അടുക്കളയിലും നാൽക്കവലകളിലും ചിലരുടെയെങ്കിലും മനസ്സുകളിലും! ‘ആദരാഞ്ജലി’യും ‘പ്രണാമ’വുമെല്ലാം ഭയപ്പാടൊഴുകിയ വിളറിയ വാക്കുകളായി- മാറിക്കഴിഞ്ഞിരിക്കുന്നു! അവയെന്നോ, മരിച്ചവർക്കായി സംവരണം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു! ആശ്വാസംകണ്ടെത്താൻ, ദൈവത്തെ പൂപ്പറിക്കാരനായി സങ്കല്പിച്ചവരും ‘വിധി’യിൽ സമാശ്വസിച്ചവരുമെല്ലാം ‘സമാധി’ക്കു സമമായികഴിയുന്നു! അതിനുശേഷം ജീവിതത്തിന്റെ മറ്റൊരു ഘട്ടം സ്വപ്നം കണ്ടുകൊണ്ടുതന്നെ! ഒരു സ്വപ്നം പൂർത്തിയാകുംമുമ്പേ- മരണപ്പെട്ടവർ സ്വർഗ്ഗത്തിലോ നരകത്തിലോ എന്നറിയില്ല. ഇവിടെ പൗർണ്ണമിയിൽതന്നെ അമാവാസിയാക്കപ്പെട്ടിരിക്കുന്നു! ചന്ദ്രിക […]
സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് ‘മദ്യ’ കേരളത്തെ – (അഡ്വ.ചാര്‍ളിപോള്‍)

അഡ്വ.ചാര്‍ളിപോള്‍ മദ്യരഹിത കേരളമാണ് ഇടതുമുന്നണി ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്‍റെ നടപടികളെല്ലാം ‘മദ്യ’ കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021 ലെ സംസ്ഥാന നിയമസഭാ തെര ഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയാണ്; മദ്യത്തിന്‍റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ഒരു ജനകീയ ബോധവത്ക്കരണപ്രസ്ഥാനത്തിന് രൂപം നല്‍കും.ڈസമാനമായ വാഗ്ദാനം 2016 ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരുദിവസംപോലും ഈ […]



