LIMA WORLD LIBRARY

45 ദിവസം 4 കോടി! തക്കാളി വിറ്റ് കര്‍ഷകന്‍ കോടീശ്വരനായി

തക്കാളി വിറ്റ് കോടീശ്വരന്മാരായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ കര്‍ഷക ദമ്പതികള്‍. 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസത്തിനുള്ളില്‍ ഇവര്‍ മൂന്ന് കോടി രൂപയാണ് നേടിയത്. രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നത് മുതലെടുത്താണ് ഈ നേട്ടം. തന്റെ 22 ഏക്കര്‍ കൃഷിഭൂമിയില്‍ വിളഞ്ഞ അപൂര്‍വയിനം തക്കാളിച്ചെടികളാണ് കോടികള്‍ സ്വന്തമാക്കാന്‍ സഹായിച്ചത്.

കര്‍ഷകനായ ചന്ദ്രമൗലി കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് അപൂര്‍വയിനം തക്കാളി തൈകള്‍ നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിന് പുതയിടല്‍, ജലസേചനം തുടങ്ങിയവയില്‍ നൂതന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി. ജൂണ്‍ അവസാനത്തോടെ തക്കാളി വിളവെടുത്തു. കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ തക്കാളി വിറ്റത്. കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ 40,000 പെട്ടി തക്കാളി വിറ്റഴിച്ചു. ഈ സമയം 15 കിലോഗ്രാം തക്കാളിക്ക് 1000 മുതല്‍ 1500 രൂപ വരെയായിരുന്നു വില.

‘തക്കാളിയുടെ വില കുതിച്ചുയര്‍ന്നതില്‍ സന്തോഷം പ്രകടിപ്പിച്ച ചന്ദ്രമൗലി പറഞ്ഞു, ‘ഇതുവരെയുള്ള വിളവെടുപ്പില്‍ നിന്ന് എനിക്ക് 4 കോടി രൂപ ലഭിച്ചു. കമ്മീഷനും ഗതാഗത ചാര്‍ജുകളും ഉള്‍പ്പെടെ മൊത്തത്തില്‍ എന്റെ 22 ഏക്കര്‍ സ്ഥലത്ത് ഒരു കോടി രൂപ ഇറക്കി. അതിനാല്‍ 3 കോടി രൂപ ലാഭം ലഭിച്ചു’, ചന്ദ്രമൗലി പറഞ്ഞു.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റുകളിലൊന്നായ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ തക്കാളിയുടെ വില കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച ഒരു കിലോ ഒന്നാംതരം തക്കാളിയുടെ വില 200 രൂപയായിരുന്നു. വടക്കന്‍ നഗരങ്ങളിലേക്കാണ് ഈ തക്കാളി കയറ്റുമതി ചെയ്യുന്നത്. തക്കാളിയുടെ വില കുതിച്ചുയരുന്നത് ഓഗസ്റ്റ് അവസാനം വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px