LIMA WORLD LIBRARY

അമ്മയൊരു സംജ്ഞയാണ് – (സതീഷ് കളത്തിൽ)

(കവിയും ഡോക്യുമെൻറേറിയാനുമായ സതീഷ് കളത്തിൽ, തൻറെ അമ്മ, അന്തരിച്ച കോമളത്തിനെകുറിച്ച് എഴുതിയ കവിത.) ‘അ’, അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്; അതു ഞങ്ങളുടെ അമ്മയായിരുന്നു; അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു! അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്; അച്ഛനിറങ്ങിപ്പോയ വീടിൻറെ വിലാസമായിരുന്നു; ആവശ്യങ്ങളുടെ കാവലാളായിരുന്നു! ആപത് സന്ധികളിൽ, ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു; അച്ഛൻറെ കനൽമൊഴികളില്ലാത്ത കോലായയിലെ ആണത്തമുള്ള കസേരയായിരുന്നു, അമ്മ! അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ, അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല; അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല; ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ അനാഥമാക്കിയിറങ്ങും, […]

വിമര്‍ശിക്കാം; പക്ഷെ… – (അഡ്വ. ചാര്‍ളി പോള്‍)

മലൈക്കോട്ടെ വാലിബന്‍ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ ഇറങ്ങിയ ഉടനെ സിനിമക്കും സംവിധായകനുമെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. നെഗറ്റീവ് വിമര്‍ശനം കേട്ടു മനസ്സു തകര്‍ന്നു ലിജോ ജോസ് പറഞ്ഞു: ڇസിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ ആ അഭിപ്രായം പറഞ്ഞുകൊള്ളൂ. മറ്റുള്ളവര്‍ കാണരുതെന്ന് പറയുന്നതെന്തിന്” ڇകൊല്ലണം, കൊന്നു തിന്നണം” എന്ന മനോഭാവത്തോടെ വിമര്‍ശിക്കുന്നവരുടെ പ്രത്യേകതയാണിത്. ഇക്കൂട്ടര്‍ ദുഷ്ടലാക്കുള്ളവരും സമനില തെറ്റിയവരും മറ്റുള്ളവരുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്ന മനോവൈകല്യത്തിന് ഉടമകളുമാണ്. ഒരുതരം പ്രതികാരദാഹികള്‍. വളരെ ക്രൂരവും നാശോന്മുഖവുമായ വിമര്‍ശനം, വേരുകള്‍ […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 2– ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 2 കല്യാണം അത്ര പെട്ടെന്നു നടക്കുമെന്ന് ആരും കരുതിയില്ല. പെണ്ണുകാണാൻ പോയതും പെൺവീട്ടുകാർ വന്നതുമൊക്കെ പെട്ടെന്നായിരുന്നു. കാണാൻ പോയവർക്കൊക്കെ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. ചെറുക്കന് നന്നായി ചേരും എന്ന കമന്റും. ആരും കുറ്റം പറയാത്ത സൗകുമാര്യം . പിന്നെ നല്ല പെരുമാറ്റവും.         ഒരു വൈകുന്നേരത്തെ സുഹൃത് സമ്മേളനത്തിലാണ് അവളെക്കുറിച്ചു പറഞ്ഞത്. “പ്രഭാകരാ! നിനക്കു പറ്റിയ ഒരു പാർട്ടി എന്റെ അറിവിലുണ്ട്. ഞങ്ങളുടെ അടുത്ത ഓഫീസിൽ തന്നെ.” “എടേ എടേ ഞാൻ പണ്ടേ […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 11 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 11 ആദ്യ ജോലി മോഷണം ആ സംഭവം അപ്പോള്‍ തന്നെ ചെറിയാന്‍ ജ്യേഷ്ഠത്തിയെ വര്‍ണ്ണോജ്വലമായി ധരിപ്പിച്ചു. പരസ്പരം തല്ലുകൂടുന്നവരെ ഒന്നകറ്റാന്‍ ശ്രമിക്കാതെ എരിതീയില്‍ എണ്ണയൊഴിക്കും പോലുളള ഒരാളായിരുന്നു ചെറിയാന്‍. തിന്മകളെ ഒറ്റപ്പെടുത്താന്‍ കഴിയാതെ അതിനോട് സഹതാപം കാട്ടുന്നവര്‍. വീട്ടിലെത്തിയ എന്നെ ജ്യേഷ്ഠത്തി ശകാരിച്ചു. ഓരോ വാക്കുകളും എന്നെ അമ്പരപ്പിച്ചു. ജ്യേഷ്ഠത്തി കാര്യമറിയാതെ തുളളുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. ആരോ തെറ്റിധരിപ്പിച്ചതാണ്. നീ ഇവിടെ വന്നത് ഞങ്ങളുടെ സ്വസ്തത നശിപ്പിക്കാനാണോ. ഇന്നുവരെ ഇവിടെ ജീവിച്ചത് അഭിമാനത്തോടെയാ. ഞാന്‍ […]