അഡ്വ. ചാര്‍ളി പോളിന്റെ മൂന്നാംഘട്ട പര്യടനത്തിന് പെരുമ്പാവൂരില്‍ തുടക്കം.

എറണാകുളം/ തൃശൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ളി പോളിന്റെ മൂന്നാംഘട്ട പര്യടനം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ആരംഭിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് ഇലക്ഷന്‍ കോഓര്‍ഡിനേറ്റര്‍ സാജു പോള്‍ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു. വേങ്ങൂര്‍, കുവപ്പടി, മുടക്കുഴ, ആശമണ്ണൂര്‍, പെരുമ്പാവൂര്‍ മുനിസിപാലിറ്റി, രായമംഗലം എന്നീ പഞ്ചായത്തുകളിലായിരുന്നു പര്യടനം. വ്യവസായ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മുമ്പ് സന്ദര്‍ശിക്കാന്‍ സാധിക്കാതെപോയ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. തുടര്‍ന്ന് പയ്യല്‍, ആശമണ്ണൂര്‍, ഓടക്കാലി, മേതല, വയ്ക്കരയിലെ എസ് സി […]
തീവണ്ടി – (രാജു കാഞ്ഞിരങ്ങാട്)

ഉരുക്കിന്റെ ഉരഗം ഒരുങ്ങി നിൽക്കുന്നു ഓട്ട പന്തയത്തിനെന്നപോൽ ആഞ്ഞു നിൽക്കുന്നു പെരുവയറൻ പാഞ്ഞു പോകുന്നു എത്ര കിട്ടിയാലും പള്ള നിറയാത്ത പഹയൻ കുതിച്ചുവന്ന് കിതച്ചു നിൽക്കുന്നു കൂകുമൊരുകാട്ടാളനെപ്പോലെ ഒറ്റക്കണ്ണിൽ അടങ്ങാത്ത എരിതീ രാവെന്നോ പകലെന്നോയില്ല കാടന്നോ പുഴയെന്നോയില്ല തരംതിരി വൊട്ടുമില്ല ജീവനും കയ്യിലെടുത്ത് ഒറ്റക്കുതിപ്പാണ് ആമയുടെയും മുയലിൻ്റെയും പന്തയം. തോറ്റുപോകാറുണ്ട് ആമയോട് കിടന്നുറങ്ങി പോകാറുണ്ട് മണിക്കൂറുകളോളം
കാൽവരിയിൽ നിന്ന്! – (ജയൻ വർഗീസ്)

( കഠിന പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കുരിശുമരണത്തിലേക്ക് നടന്നടുക്കുന്ന അരുമപ്പുത്രനെ അകലെ നിന്ന് വീക്ഷിക്കുന്ന അമ്മമനസ്സിന്റെ തേങ്ങലുകളാണ് ഈ കവിത.) പൊന്നോമൽകരളേ നിൻ ചെന്നിണപൂമേനിയിൽ ഒന്നുമ്മ വയ്‌ക്കാൻ പോലും അമ്മക്കിന്നാവില്ലല്ലോ ? ചമ്മട്ടി വീശാൻ മാത്രം തെമ്മാടിക്കൂട്ടം നിന്റെ – യുള്ളിലെ സ്നേഹത്തിന്റെ കിളിയെ കശക്കുന്പോൾ , തറഞ്ഞ മുള്ളിൽ നിന്നും കിനിഞ്ഞ ചോരത്തള്ളി പരന്നു വീണിട്ടേവ – മുഴന്നു നീ നോക്കുന്പോൾ , ചുമലിൽ നീ പേറുന്ന കുരിശിൻ ഭാരത്താലേ കുനിഞ്ഞു പോകും നിന്റെ – യുടലിൽ നീ വീഴുന്പോൾ, ഒന്നടുത്തെത്താൻ കൂലി – പ്പടയെ രൗദ്രത്തിന്റെ ചെങ്കനൽത്തീയിൽ തള്ളി നിന്നെ വീണ്ടെടുക്കുവാൻ, അമ്മതൻ മോഹം പറ- നടുത്തെത്തുന്നൂ പക്ഷെ, ഒന്നുമാവാതെ തക – ർന്നടിഞ്ഞു വീണീടുന്നു! എന്തപരാധം നിന്നെ കൊലക്കു കൊടുക്കുവാൻ? ചിന്തയിൽ സ്നേഹത്തിന്റെ മുന്തിരി നിറച്ചതോ? അദ്ധ്വന ഭാരം പേറി – ത്തളർന്ന മനുഷ്യനോ – രത്താണിയായി ത്തീർന്നീ സത്യങ്ങൾ പറഞ്ഞതോ? പാപ പുസ്തകത്തിന്റെ താളുകൾ കീറിക്കീറി പാപിനിപ്പെണ്ണിൻ ജീവൻ ഏറിൽ നിന്നണച്ചതോ ? കടലും, കാറ്റും, പിന്നെ വയലിൽപ്പൂവും, മീനും, ഇടയപ്പാട്ടും, വിത – ക്കിറങ്ങാ പ്പക്ഷികുഞ്ഞും, ഒരുപോൽ കരളിലെ കനവായ് പേറിത്തനി – തെരുവിലലയുന്ന തെണ്ടിയായ് നടന്നതോ? തല ചായ്‌ക്കുവാൻ പോലു – മിടമില്ലാതെ യൊറ്റ- തുണിയിൽ വിശപ്പിന്റെ വേദന യറിഞ്ഞതോ? xxxx…….xxxx………xxxx […]
ഒരു ലൈബ്രേറിയന്റെ ലോക്ഡൗൺ നൊമ്പരങ്ങൾ.. – (നൈന മണ്ണഞ്ചേരി)

ഇന്ന് നൂറയുടെ ജന്മദിനമാണ്,ഇന്ന് പുറത്തിറങ്ങാതെ വയ്യ.. വല്ലാത്ത അസ്വസ്ഥത അയാളെ വരിഞ്ഞു മുറുക്കി.പുറത്തേക്കൊന്നിറങ്ങാൻ,ശുദ്ധവായു ശ്വസിക്കാൻ അയാൾ വെമ്പൽ കൊണ്ടു.ട്രെയിന്റെയും ബസ്സിന്റെയും ശബ്ദത്തിൽ അലിഞ്ഞ് ചേർന്ന് എന്നും വായനശാലയിൽ പോയിരുന്ന അയാൾക്ക് പുറത്തേക്കിറങ്ങാനാവാത്ത അവസ്ഥ അസ്വസ്ഥ ജനകമായിരുന്നു.ജീവപര്യന്തം തടവിന് ശിഷിക്കപ്പെട്ടവന്റെ അവസ്ഥയെക്കുറിച്ച് അയാൾ കഥയും കവിതയും എഴുതിയിട്ടുണ്ടെങ്കിലും,ബന്ധനത്തിന്റെയും ഏകാന്തതയുടെയും ദുരിതത്തെപ്പറ്റി ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും അതിനെക്കാൾ അസ്വസ്ഥമായ ഒരവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന് ഒട്ടും കരുതിയതല്ല. എന്നും പ്രിയപ്പെട്ട ഇടമായിരുന്നു അയാൾക്ക് വായനശാലയും ഗ്രന്ഥശാലയും..ചെറുപ്പത്തിലെ തന്നെ വായിക്കാനുള്ള ഭ്രമം അയാളെ വല്ലാതെ […]



