അഡ്വ. ചാര്‍ളി പോളിന്റെ മൂന്നാംഘട്ട പര്യടനത്തിന് പെരുമ്പാവൂരില്‍ തുടക്കം.

Facebook
Twitter
WhatsApp
Email

എറണാകുളം/ തൃശൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ളി പോളിന്റെ മൂന്നാംഘട്ട പര്യടനം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ആരംഭിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് ഇലക്ഷന്‍ കോഓര്‍ഡിനേറ്റര്‍ സാജു പോള്‍ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു.

വേങ്ങൂര്‍, കുവപ്പടി, മുടക്കുഴ, ആശമണ്ണൂര്‍, പെരുമ്പാവൂര്‍ മുനിസിപാലിറ്റി, രായമംഗലം എന്നീ പഞ്ചായത്തുകളിലായിരുന്നു പര്യടനം. വ്യവസായ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മുമ്പ് സന്ദര്‍ശിക്കാന്‍ സാധിക്കാതെപോയ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. തുടര്‍ന്ന് പയ്യല്‍, ആശമണ്ണൂര്‍, ഓടക്കാലി, മേതല, വയ്ക്കരയിലെ എസ് സി എം എസ് പോളിടെക്ക്‌നിക്ക് കോളേജ്, കുറുപ്പംപടി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലൂടെ പര്യടനം കടന്ന് പോയി. വി. പത്രോസ് – വി. പൗലോസ് ശ്ലീഹന്മാരുടെ ദേവാലയം സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി ഫാദര്‍ ജേക്കബ് തലപ്പിള്ളിലുമായി കൂടിക്കാഴ്ച്ച നടത്തി.

 

അഡ്വ. ചാർളി പോൾ ഇലക്ഷൻ പര്യടനത്തിൽ

 

ട്വന്റി20 പാര്‍ട്ടി ചാലക്കുടി ലോക്‌സഭാ മണ്ഡലം ചീഫ് ഇലക്ഷന്‍ ഏജന്റ് ജിബി എബ്രഹാം, പെരുമ്പാവൂര്‍ നിയോജകമണ്ഡലം കോഓര്‍ഡിനേറ്റര്‍ വിജയകുമാര്‍, സിബി വര്‍ഗ്ഗീസ്, ജോജോ വര്‍ഗ്ഗീസ് എന്നിവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *