LIMA WORLD LIBRARY

അമ്മതന്ന ബാല്യം – (ഗോപൻ അമ്പാട്ട്)

അമ്മതന്നയുമ്മവാങ്ങിയും തുമ്പിതുള്ളിയിമ്പമേറിയും കുഞ്ഞുനാളിനാരവങ്ങളിൽ കൂട്ടുകൂടിയാടിയാർക്കുവാൻ ബാല്യകാലമെത്രമോഹനം പിച്ചവെച്ചകൊച്ചുനാൾമുതൽ പൂമുഖങ്ങൾ പൂക്കളങ്ങളായ് മാരിവില്ലിനേഴുവർണ്ണമായി മാനസങ്ങളൊത്തുചേർന്നിടും ബാല്യകാലമെത്രമോഹനം അംബരത്തിലമ്പിളിക്കുട അമ്മചൊല്ലി മാമനെത്തിയ അന്തിനേരമെന്തുസുന്ദരം ചിന്തകൾക്ക് ചന്തമായിടും ബാല്യകാലമെത്രമോഹനം അന്നുനാളിലൻപു തന്നൊരാ അമ്മയെന്നയുണ്മയെന്നുമാ അങ്കണത്തിനാർദ്രഭാവമായ് എന്നുമെന്റെകൂടെയുള്ളൊരാ ബാല്യകാലമെത്രമോഹനം

ഒരു പഴിവാക്കും ഒരു പിഴവും – (ജോസ് ക്ലെമന്റ്)

നമ്മുടെ ചില വീഴ്ചകൾ, വിവരംകെട്ട അശ്രദ്ധകൾ, പാഴ് വാക്കുകൾ എന്നിവ നമ്മെ ആശ്രയിച്ചു നില്ക്കുന്നവരെയും കൂടെ നില്ക്കുന്നവരെയും പ്രതിസന്ധികളുടെ ചുഴിയിലകപ്പെടുത്തിയേക്കാം. ഇതൊക്കെ മനസ്സിലാക്കുന്ന ആരെങ്കിലും നമുക്കൊപ്പമോ നമ്മുടെ സമൂഹത്തിലോ ഉണ്ടാകും. അവർ അത് ചൂണ്ടികാട്ടിയെന്നിരിക്കും. ഇവരാണ് നമ്മുടെ ഏറ്റവും നല്ല അധ്യാപകർ. എന്നാൽ നമ്മളത് ചെവിക്കൊള്ളില്ല. നല്ല വിദ്യാർഥികളാകുകയുമില്ല. അത് നമ്മുടെ ധാർഷ്ഠ്യം. നമ്മുടെ ഒരു പഴി വാക്ക്, ഒരു പിഴവ് ഇതൊക്കെ നമ്മെ ആശ്രയിച്ചു നില്ക്കുന്നവർക്ക് വലിയ വേദനകൾ സമ്മാനിക്കും. ജീവിതത്തിൽ എപ്പോഴെങ്കിലും ഇതോർക്കുന്നത് നന്നായിരിക്കും. […]

അമ്മയെന്ന സ്നേഹബാങ്ക് – (ആർവിപുരം സെബാസ്റ്റ്യൻ)

അമ്മിഞ്ഞപ്പാൽബാങ്കിലുണ്ടു സുലഭം; ഒട്ടേറെയമ്മമാർ ചുരത്തുംമുലപ്പാൽ! മൂല്യം ഗണിക്കുവാനാത്ത പാലിനു, വില നല്കി വാങ്ങിടുന്നെൻ കുഞ്ഞിനായ് ഞാൻ! ഇന്നവൾക്കമ്മയില്ലല്ലോ; കൂടെ- യമ്മതൻ കുളിരുന്ന ചൂടുമില്ലാ! കൺമണിയാം മോളെ കൈയിലായ് തന്ന- വളെങ്ങോ മറഞ്ഞുപോയ് കാണാത്ത ദൂരം! അമ്മയെ, കേണുവിളിക്കുന്ന മുത്തേ നീയറിയുന്നില്ലയുള്ള സത്യം! നിന്നെയുമെന്നെയുമിവിടെത്തനിച്ചാക്കി, ദൂരെ മറഞ്ഞെങ്ങോ പോയീയവൾ!  

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 12 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം12   ബേവച്ചനും സോളിയും പറഞ്ഞതു പോലെ രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം കോരച്ചൻ കടയിലേക്കും .ചാക്കോച്ചൻ പറമ്പിലേക്കും . ചുറ്റി നടന്ന് തിരികെ വരുമ്പോൾ ഒന്നൊ രണ്ടൊ കറിക്കും നാലു മണി കാപ്പിക്കും ഉള്ള വകകൾ കയ്യിൽ കാണും.പിന്നെ  കാലായിൽ എന്തിനാണ് പഞ്ഞം ഉണ്ടാവുക. ഓണത്തിനുള്ള ഊണൊരുക്കത്തിന് ഒരു മന്ദത തോന്നിയെങ്കിലും ശോശാമ്മ മടി കാണിച്ചില്ല.  നാട്ടുമ്പുറം. സാമാന്യം ഭേദപ്പെട്ട കുടുംബം എന്തു കാരണം പറഞ്ഞാണ് ഊണ് വേണ്ടെന്നു വക്കുക. സാധാരണ ഊണിനു വേണം രണ്ടു മൂന്നു […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 24 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 24 ഇന്ദിരാഗാന്ധിക്കയച്ച കളളകത്ത് ഒരു ഞായറാഴ്ച്ച ലുധിയാനയുടെ വിജനമായ ഒരു മൈതാനത്ത് ഇന്ത്യയുടെ അഭിമാനമായ ഗുസ്തിവീരന്‍ ദാരാസിംഗും പാക്കിസ്ഥാനിലെ പേരെടുത്ത മുഹമ്മദും തമ്മില്‍ നടന്ന മല്‍പ്പിടുത്തം എന്തെന്നില്ലാത്ത സുഖാനുഭൂതിയോടെ ഞാന്‍ കണ്ടു. ആ സായാഹ്നത്തില്‍ ഗുസ്തി കാണാന്‍ നൂറുകണക്കിനാള്‍ക്കാരാണ് വന്നത്. തുറന്ന പ്രദേശത്തുളള ഗുസ്തിയായതിനാല്‍ ടിക്കറ്റ് ആവശ്യമില്ലായിരുന്നു. ആര്‍ക്കും വരാം. അവര്‍ ഏറ്റുമുട്ടി മറിയുന്നതും എഴുന്നേല്‍ക്കുന്നതും കാണികള്‍ക്ക് വികാരമുണര്‍ത്തുന്നതായിരുന്നു. ചിലരുടെ മുഖത്ത് തെളിഞ്ഞു കണ്ടത് അങ്കലാപ്പായിരുന്നു. ദാരാസിംഗിനെ തോല്‍പിക്കാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അസാമാന്യ ധീരത തെളിയിക്കുന്നുണ്ട്. […]

MALABAR AFLAME : Lesson 31 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library   31. The Conspiracy Winter is in its final lap. Can spring be far behind? New Year celebrations overwhelmed Christmas of 2000. Queen Elizabeth opened the millennium dome to welcome the new millennium. After leading the usual evening niskar (prayers) at the masjid, Alihaji returned to […]

ആത്മാവിന്റെ ആഴങ്ങൾ… – (മിനി സുരേഷ്)

(കാരൂർ സോമന്റെ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്) ശരീരത്തിൽ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യ ത്തിന്റെ ആത്മാവാണ് അല്ലെങ്കിൽ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളിൽ ശക്തമായ ഇടപെ ടലുകൾ നടത്തുന്നത്. സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂർ സോമൻ ‘കാവൽക്കാ രുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിൽ ആത്മാവിൽ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്റെ സത്യാന്വേഷണ യാത്രയാണ് വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. നോവൽ ആദ്യതവണ വായിച്ചപ്പോൾ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കിൽ ദാർശനിക പരിവേഷ ത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന സൂചനകളാണ് […]