അമ്മയെന്ന സ്നേഹബാങ്ക് – (ആർവിപുരം സെബാസ്റ്റ്യൻ)

Facebook
Twitter
WhatsApp
Email

അമ്മിഞ്ഞപ്പാൽബാങ്കിലുണ്ടു സുലഭം;
ഒട്ടേറെയമ്മമാർ ചുരത്തുംമുലപ്പാൽ!
മൂല്യം ഗണിക്കുവാനാത്ത പാലിനു,
വില നല്കി വാങ്ങിടുന്നെൻ കുഞ്ഞിനായ് ഞാൻ!

ഇന്നവൾക്കമ്മയില്ലല്ലോ; കൂടെ-
യമ്മതൻ കുളിരുന്ന ചൂടുമില്ലാ!
കൺമണിയാം മോളെ കൈയിലായ് തന്ന-
വളെങ്ങോ മറഞ്ഞുപോയ് കാണാത്ത ദൂരം!

അമ്മയെ, കേണുവിളിക്കുന്ന മുത്തേ
നീയറിയുന്നില്ലയുള്ള സത്യം!
നിന്നെയുമെന്നെയുമിവിടെത്തനിച്ചാക്കി,
ദൂരെ മറഞ്ഞെങ്ങോ പോയീയവൾ!

 

About The Author

Leave a Reply

Your email address will not be published. Required fields are marked *