നമ്മുടെ ചില വീഴ്ചകൾ, വിവരംകെട്ട അശ്രദ്ധകൾ, പാഴ് വാക്കുകൾ എന്നിവ നമ്മെ ആശ്രയിച്ചു നില്ക്കുന്നവരെയും കൂടെ നില്ക്കുന്നവരെയും പ്രതിസന്ധികളുടെ ചുഴിയിലകപ്പെടുത്തിയേക്കാം. ഇതൊക്കെ മനസ്സിലാക്കുന്ന ആരെങ്കിലും നമുക്കൊപ്പമോ നമ്മുടെ സമൂഹത്തിലോ ഉണ്ടാകും. അവർ അത് ചൂണ്ടികാട്ടിയെന്നിരിക്കും. ഇവരാണ് നമ്മുടെ ഏറ്റവും നല്ല അധ്യാപകർ. എന്നാൽ നമ്മളത് ചെവിക്കൊള്ളില്ല. നല്ല വിദ്യാർഥികളാകുകയുമില്ല. അത് നമ്മുടെ ധാർഷ്ഠ്യം. നമ്മുടെ ഒരു പഴി വാക്ക്, ഒരു പിഴവ് ഇതൊക്കെ നമ്മെ ആശ്രയിച്ചു നില്ക്കുന്നവർക്ക് വലിയ വേദനകൾ സമ്മാനിക്കും. ജീവിതത്തിൽ എപ്പോഴെങ്കിലും ഇതോർക്കുന്നത് നന്നായിരിക്കും. ഓർത്താൽ മക്കളെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കളുടെയും താൻ വിധിയോർത്ത് കേഴുന്ന മക്കളുടെയും എണ്ണം ഈ ഭൂമിയിൽ കുറഞ്ഞേനെ .









