അമ്മതന്നയുമ്മവാങ്ങിയും
തുമ്പിതുള്ളിയിമ്പമേറിയും
കുഞ്ഞുനാളിനാരവങ്ങളിൽ
കൂട്ടുകൂടിയാടിയാർക്കുവാൻ
ബാല്യകാലമെത്രമോഹനം
പിച്ചവെച്ചകൊച്ചുനാൾമുതൽ
പൂമുഖങ്ങൾ പൂക്കളങ്ങളായ്
മാരിവില്ലിനേഴുവർണ്ണമായി
മാനസങ്ങളൊത്തുചേർന്നിടും
ബാല്യകാലമെത്രമോഹനം
അംബരത്തിലമ്പിളിക്കുട
അമ്മചൊല്ലി മാമനെത്തിയ
അന്തിനേരമെന്തുസുന്ദരം
ചിന്തകൾക്ക് ചന്തമായിടും
ബാല്യകാലമെത്രമോഹനം
അന്നുനാളിലൻപു തന്നൊരാ
അമ്മയെന്നയുണ്മയെന്നുമാ
അങ്കണത്തിനാർദ്രഭാവമായ്
എന്നുമെന്റെകൂടെയുള്ളൊരാ
ബാല്യകാലമെത്രമോഹനം
About The Author
No related posts.