LIMA WORLD LIBRARY

വായിക്കാത്ത പുസ്തകം – ER ഉണ്ണി

ഞാനോ നീയോ ആരാണ് വായിക്കപ്പെടാതെ പോയ പുസ്തകം. സൂര്യന്റെ ചൂടും ചന്ദ്രന്റെ തണുപ്പും രാത്രിയുടെ ചേങ്ങിലത്താളവും മറന്നു പോയല്ലോ നാം . പ്രഭാതക്കുളിരാർന്ന കിടപ്പുമുറി പോലെ ജീവിതം. പേജുകൾ കെട്ടിപ്പിടിച്ചു കിടക്കുന്നു . പഠിക്കാനുള്ള പേജുകളെക്കുറിച്ചോർക്കുമ്പോൾ ഉറക്കത്തിന്റെ ഊഞ്ഞാലാട്ടത്തിൽ ഒരു പാനീസ് മുനിഞ്ഞു കത്തുന്നു. നിന്റെ ചുണ്ടിലെന്റെ ചുണ്ടുചേർന്നിരിക്കുന്നെങ്കിലും ചുംബനങ്ങൾ വരണ്ടു പോയിരിക്കുന്നു. ആമുഖം , അവതാരിക ദീർഘ നിശ്വാസത്തോടെ കൊട്ടിയടച്ചവസാനിപ്പിക്കൽ, ഞെട്ടിത്തിരിഞ്ഞു പിൻമാറൽ, ആവേശത്തിന്റെ ആശ്ലേഷത്തിലൊരു കല്ലുകടി എല്ലാം മറന്നു പോയിരിക്കുന്നു. ആദ്യം മുതൽ വേഗത്തിൽ […]