കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 10 – കാരൂര്‍ സോമന്‍

അധ്യായം-10 കണക്കുകൂട്ടലുകള്‍ ഗോപാലനും രവിയും തോട്ടത്തിലെത്തുമ്പോഴേക്കും പണിക്കാര്‍ റബര്‍ വെട്ടാന്‍ തുടങ്ങിയിരുന്നു. ചിരട്ടയ്ക്കുള്ളില്‍ ഉറഞ്ഞു വീണ ഓട്ടുപാലിന്‍റെ ഗന്ധം പരന്നു. പണിക്കാരുടെ കത്തിയുടെ മൂര്‍ച്ച മരങ്ങളുടെ അരിഞ്ഞു പകുതിയായ മുറിവില്‍ വീണ്ടുമമര്‍ന്നു. മുറിവിലൂടെ തുടിച്ചു പൊന്തുന്ന പാലിന്‍റെ ധവളിമ ഗോപാലന്‍റെ മുഖത്ത് സംതൃപ്തിയായി വിടര്‍ന്നു. രവിയും കത്തിയെടുത്ത് മരമരിയാന്‍ തുടങ്ങി. വനസമാനമായ തോട്ടത്തിലെ തളിര്‍ത്തുനില്‍ക്കുന്ന റബറിന്‍റെ ഇലകള്‍ ഇളംകാറ്റില്‍ സൂര്യന്‍റെ ആദ്യകിരണങ്ങളേറ്റു തുടിച്ചു. മഞ്ഞ് നനച്ച കരിയിലകളുടെ ശബ്ദത്തിനു പോലും സംഗീതം. രാവിലെ തന്നെ രവിയെ […]
കേരള വികസനം – കാരൂർ സോമൻ, ചാരുംമൂട്

എല്ലാം വർഷവും നവംബർ ഒന്ന് കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടൽത്തീരങ്ങളും,കുന്നുകളും,നദികളും,തടാകങ്ങളും ജൈവ വൈവിദ്ധ്യം കൊണ്ട് ‘ദൈവത്തിന്റെ സ്വന്തം’ നാട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കേരള ത്തെപ്പറ്റി മഹാഭാരതം, വാല്മീകിരാമായണം, ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽവരെ പരാമർശ മുണ്ട്. ചാണക്യന്റെ കാലം (ബി.സി.350-275) മഹാനായ മാസിഡോണിയൻ ചക്രവർത്തി അല ക്‌സാണ്ടറിന്റെ കാലവും ഇത് തന്നെ. ബി.സി.യിൽ നിന്ന് ധാരാളം വെള്ള മൊഴുകി എ.ഡി.2024-ൽ എത്തിനിൽക്കുമ്പോൾ കേരളവും ധാരാളം പുരോഗതി കൈവരിച്ചിട്ടുണ്ട്. ആ പുരോഗതി യിൽ എല്ലാം മനുഷ്യർക്കും വലിയ പങ്കാണുള്ളത്.അതിൽ […]



