നീലിമ-ലാലി രംഗനാഥ് (നോവല്‍ ഭാഗം രണ്ട്)

പുറത്ത് തണുപ്പിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങി.തുറന്നിട്ട ജനല്‍പ്പാളി യിലൂടെ കടന്നുവന്ന കാറ്റില്‍ കിടപ്പുമുറിയിലെ നീലക്കര്‍ട്ടനുകള്‍ അനുസരണയില്ലാതെ ആടിയുലയുന്നുണ്ട്.ചുവരിലെ ക്ലോക്ക് അലോസരപ്പെടുത്തിക്കൊണ്ട് ശബ്ദിച്ചപ്പോഴാണ് അവര്‍ക്കിടയിലെ മൗനം മുറിഞ്ഞത്. നീലു ശാരിയോട് ചോദിച്ചു, ”ശാരീ..ഞാനൊരു കാര്യംപറഞ്ഞാല്‍ നീ എന്നോട് ദേഷ്യപ്പെടുമോ?” ആശ്ചര്യഭാവത്തില്‍ അവളുടെ മുഖത്തേക്ക് നോക്കിയിട്ട് ശാരി പറഞ്ഞു. ”ഇല്ല .. പറയു.. എന്താണ് നിനക്ക് പറയാനുള്ളത്? എന്തായാലും പറയെടാ.. നിന്റെ മനസ്സിന്റെയൊരു ഭാഗം പകുത്തെടുത്തവളായിരുന്നില്ലേ ഞാന്‍? ചെറിയൊരു മൗനത്തില്‍ ഞാനാ ബന്ധം പൊതിഞ്ഞുവെച്ചെങ്കിലും ഇപ്പോഴും ഞാന്‍ നിന്റെ പഴയ ശാരി […]
കാലാന്തരങ്ങള്‍-കരൂര്‍ സോമന്‍ (നോവല്‍-അധ്യായം 16)

രതി ഗോപാലന്റെ മരണത്തോടെ ആ വീടിന്റെ അനക്കങ്ങള്‍ക്ക് അറുതി വന്നതു പോലെ സരളയ്ക്കു തോന്നി. അപ്രധാനമെന്നു കരുതുന്നതുപോലും ഇല്ലാതെയാകുമ്പോള്‍ വലിയ ശൂന്യതയായിരിക്കും ഉണ്ടാവുക. ലോകത്തിന്റെ സമസന്തുലനം തെറ്റാന്‍ വന്‍ മരങ്ങള്‍ വീഴണമെന്നില്ല. ഒരു ചെറിയ പുല്‍നാമ്പ് പിഴുതെറിയപ്പെട്ടാലും മതിയാകും. സരളയുടെ ജീവിതത്തില്‍ ഗോപാലനു എന്തു സ്ഥാനമാണുണ്ടായത്. ഒന്നുമില്ല, ഭര്‍ത്താവിന്റെ അപ്പന്‍ എന്നതില്‍ കവിഞ്ഞ് ആത്മബന്ധത്തിന്റെ ഒരു കണികയും അയാളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. രാജന്‍ മരിച്ച ശേഷം തന്നെ ഇവിടെ കൊണ്ടുവന്നത് സ്‌നേഹസമ്പന്നത കൊണ്ടെല്ലെന്നു അവള്‍ക്കു നന്നായറിയാം. വീട്ടില്‍ […]
THE ARC (Novel) Chapter 5 – Dr. Aniamma Joseph

“There is a shadow of sorrow in Prakash’s poems.” The talk during the free hour was on the poems Prakash brought that day. “ Man’s permanent mood is sorrow, isn’t it? Only sorrow can touch the heart deeply. I don’t like anything that doesn’t touch it deep. Even the relations…” “ It’s true Prakash. I […]
റിമാന്‍ഡ്-ജയന്‍ വര്‍ഗീസ്

കുണ്ടു കിണറ്റിലെ തവളകളുച്ചത്തില്‍ മണ്ഡൂക രാഗങ്ങള്‍ പാടുപ്പുളയ്ക്കവേ, ഷണ്ഡനൊരുത്തനാ വാതില്‍പ്പുറങ്ങളില്‍ കുന്തം പിടിച്ചൊരാ ദ്വാരകാ പാലകന്‍ എന്തൊരു ചന്തമാണിപ്പാട്ടി നെന്നൊരു ചിന്തയില്‍ ഷണ്ഡന്‍ തല കുലുക്കീടവേ, ഹന്ത ! മഹാരാജ പുംഗവണ്‍ ക്രീഡയില്‍ പള്ളിയുറങ്ങുവാനെത്തീയകങ്ങളില്‍ ! അന്തഃപുരത്തിനു കാവലായ് നിര്‍ത്തിയ ഷണ്ഡന്‍ ചിരിച്ചത് കുറ്റമായ് ഖഡ്ഗത്തിന്റെ വെള്ളിപ്പുളപ്പില്‍ തല തെറിച്ചപ്പോളും പല്ലിളിച്ചാ മുഖം ചുമ്മാ റിമാണ്ടിലായ്
സന്തോഷം, ദിവ്യാനുഭവം-ഡോ. പി.എന്‍ ഗംഗാധരന്‍ നായര്‍

ഒരിക്കല്‍ ദുര്യോധനന്‍ ശ്രീകൃഷ്ണനെ സമീപിച്ച് ചോദിച്ചു, കൃഷ്ണാ ഈ ലോകത്തിലുള്ളവരെല്ലാം എന്നെ ദുഷ്ടനായിട്ടാണ് കാണുന്നത്. അതേസമയം ധര്‍മ്മപുത്രരെ നല്ലവനായിട്ടും. ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാന്‍ ധര്‍മ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ?. അപ്പോള്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു, ദുര്യോധനാ നിന്റെ ചോദ്യത്തിന് ഞാന്‍ നാളെ ഉത്തരം നല്‍കാം. പക്ഷേ നാളെ നീ വരുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെകൂടി കൂട്ടിക്കൊണ്ടു വരണം. അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ് ദുര്യോധനന്‍ അവിടെ നിന്നും പോയി. അപ്പോള്‍തന്നെ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരെയും വിളിപ്പിച്ചു. നാളെ വരുമ്പോള്‍ […]



