കുണ്ടു കിണറ്റിലെ തവളകളുച്ചത്തില്‍
മണ്ഡൂക രാഗങ്ങള്‍ പാടുപ്പുളയ്ക്കവേ,
ഷണ്ഡനൊരുത്തനാ വാതില്‍പ്പുറങ്ങളില്‍
കുന്തം പിടിച്ചൊരാ ദ്വാരകാ പാലകന്‍
എന്തൊരു ചന്തമാണിപ്പാട്ടി നെന്നൊരു
ചിന്തയില്‍ ഷണ്ഡന്‍ തല കുലുക്കീടവേ,
ഹന്ത ! മഹാരാജ പുംഗവണ്‍ ക്രീഡയില്‍
പള്ളിയുറങ്ങുവാനെത്തീയകങ്ങളില്‍ !
അന്തഃപുരത്തിനു കാവലായ് നിര്‍ത്തിയ
ഷണ്ഡന്‍ ചിരിച്ചത് കുറ്റമായ് ഖഡ്ഗത്തിന്റെ
വെള്ളിപ്പുളപ്പില്‍ തല തെറിച്ചപ്പോളും
പല്ലിളിച്ചാ മുഖം ചുമ്മാ റിമാണ്ടിലായ്