LIMA WORLD LIBRARY

പൈക്കിടാവിന്റെ പിന്നാലെ-ശ്രീകല മോഹന്‍ദാസ്‌

കെട്ടു പൊട്ടിച്ചോടിയ പൈക്കിടാവിന്റെ പുറകേ പാഞ്ഞ പിള്ളേരെ കാത്തു വേവലാതിയോടെ പടിക്കല്‍ വന്നു നോക്കി നില്‍ക്കുന്നു വീട്ടിലെ കാര്‍ന്നോത്തി അമ്മ… പൈക്കിടാവു പോയ് അയല്‍വക്കക്കാരുടെ ചെടികളും വാഴയും തിന്നു തീര്‍ക്കുമോ എന്നൊരു പേടിയുണ്ടെന്നു ആ മുഖത്തെ വെപ്രാളം കണ്ടാലറിയാം… കളിക്കുന്നതിന്നിടെ പേരക്കുട്ടികള്‍ കെട്ടഴിച്ചു വിട്ടതാകാനും മതി… കുസൃതിപ്പിള്ളേര്‍ പറഞ്ഞാല്‍ കൂട്ടാക്കില്ലെന്നു അമ്മൂമ്മക്കു നന്നായ് ബോദ്ധ്യമു ണ്ടല്ലോ… തമ്മിത്തല്ലി തോറ്റു പോവുമ്പോള്‍ വൈരാഗ്യം തീര്‍ക്കുവാന്‍ വീട്ടിലെ പട്ടി പൂച്ച നാല്‍ക്കാലി മൃഗങ്ങളുടെ മെക്കട്ടു കേറലാണല്ലോ ഏറെയെളുപ്പം… പൈക്കിടാവിനെ പിള്ളേരിട്ടോടിച്ചു […]