ശുദ്ധനക്ഷത്രം – ഡോ: ജയദേവൻ

പവനകുലഗുരുരവിയുദിച്ചും വിളങ്ങിയും കാവൽവിളക്കായ് കനൽപൂത്ത താരമായ്, അവനിയതിമധുരമൃദുഭാവമേടേറുവാൻ ഏവം വിഹായസ്സിലുണ്ടായിരിക്കണം.. ഇളവെയിലിലനവധിഗുണംചേർത്തു നല്കുവാൻ നാളികനാഥനംബാരിമേളങ്ങളാൽ, തെളിഹൃദയനിറവിലഹമേതുമില്ലാതെയും ആളിത്തുടുത്താഴിവിട്ടുവന്നീടണം. പരിമളവുമഴകുമളവില്ലാതെ നിത്യവും പാരിനേകും സത്യസന്മാർഗ്ഗദീപമേ, തിരിതെളിയുവതിനരിയ നെയ്തരാനെൻമനം ചാരത്തുവന്നിടാനാശിർവദിക്കണം.. ചെറുചിരിയിലിരുളകലുവാനുള്ള തേജസ്സായ് ഈറനേശാതഗ്നിപേറിയാദ്യംമുതൽ, കറപുരളുവതിനിടവരാതകം നീറാതെ നൂറുവർണ്ണത്താലുദിക്കുന്നു ദൈവമായ്.. ജലവുമപരനു പശിയടക്കുവാനുള്ളതും കാലങ്ങളായ് പ്രാണവായും നല്കുവോൻ, പലപവിഴമുരുകിയതിശുദ്ധനക്ഷത്രമായ് നാലകത്തങ്ങോളമുണ്ടായിരിക്കണം….
സ്തുതി പുരാണം. – വൃന്ദ പാലാട്ട്

പ്രശംസ ആരെയും പ്രസാദിപ്പിക്കും , എന്തിന് ദൈവങ്ങളെ പോലും സന്തോഷിപ്പിക്കും , പിന്നെ മനുഷ്യരുടെ കാര്യം പറയേണ്ടല്ലോ . പണ്ടു രാജാവിനെ നിരന്തരം പിറകെ നടന്ന് സ്തുതിക്കുന്നതിന് മാത്രമായി സ്തുതിപാഠകരെ ശമ്പളം കൊടുത്ത് കൊട്ടാരത്തിൽ നിയമിച്ചിരുന്നു. പക്ഷേ സ്വന്തം വ്യക്തിത്വം പരസഹായമില്ലാതെ ഉയർത്തിപ്പിടിക്കാൻ കഴിവുള്ളവരും രാജക്കന്മാരുടെ ഇടയിലുണ്ടായിരുന്നുവെന്നാണ് ചരിത്രം . അലക്‌സാണ്ടർ ചക്രവർത്തി തന്നെയാരെങ്കിലും പുകഴ്ത്തുമ്പോൾ ” ഇതെന്നെ പറ്റിയല്ല, ഞാൻ വെറുമൊരു മനുഷ്യൻ മാത്രമാണ് ” എന്ന് സ്വയം മന്ത്രിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് . നമ്മൾ […]
കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-16)

ആകാശത്ത് നിന്ന് മഞ്ഞ്പൂക്കള്‍ ഊറിച്ചിരിച്ച് വീണുകൊണ്ടിരുന്നു. മണ്ണ് മഞ്ഞുപൂക്കളെ ഇണയാക്കിയുറങ്ങി. അടുത്തേക്ക് നടന്നുവരുന്ന ത് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകുന്നില്ല. കമ്പിളി വസ്ത്രത്താല്‍ മൂടിപ്പുതച്ചിരിക്കുകയാണ്. മനസ്സ് ഒരല്‍പം ഉലഞ്ഞെങ്കിലും നിയന്ത്രണം വീണ്ടെടുത്ത് ധൈര്യമായി നിന്നു. പല ദിവസങ്ങളിലും ഇതേ ബസ് സ്റ്റേപ്പില്‍ നിന്നിട്ടുണ്ട്. ഇന്നുവരെ ആരും ശല്യപ്പെടുത്താന്‍ വന്നിട്ടില്ല. ഒരു ദിവസം ഒരു കുരങ്ങന്‍ മുന്നിലേക്ക് ഓടി വന്നത് കണ്ടപ്പോള്‍ മനസ്സൊന്ന് പതറുക മാത്രമല്ല ഉള്ളം വിറയ്ക്കുക തന്നെ ചെയ്തു. മണ്ണിലെ എല്ലാ ജീവജാലങ്ങളും ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു […]



