LIMA WORLD LIBRARY

പ്രകോപന ഏജന്റുകള്‍ – ഡോ. വേണു തോന്നയ്ക്കല്‍

പ്രകോപിപ്പിക്കുന്ന ഏജന്റുകളെ കലാപ നിയന്ത്രണ ഏജന്റുകള്‍ എന്നും വിളിക്കുന്നു. അതിനൊരു കാരണമുണ്ട്. പൊതുയിടങ്ങളില്‍ ഉണ്ടാവുന്ന കലാപങ്ങളിലും സമരങ്ങളിലും കലാപകാരികളായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു. കണ്ണുകളിലും ശ്വസനവ്യവസ്ഥയിലും പ്രകോപനം ഉണ്ടാക്കുന്നു. കണ്ണീര്‍ വാതകം അഥവ ടിയര്‍ ഗ്യാസ് (tear gas) (2-chlorobenzylidene malononitrile) (C10H5ClN2), ലോഫിംഗ് ഗ്യാസ് (laughing gas) അഥവ നൈട്രസ് ഓക്‌സൈഡ് (nitrous oxide – N2O), കുരുമുളക് സ്‌പ്രെ (pepper gas), തുടങ്ങിയവ പ്രകോപന ഏജന്റുകളുടെ കൂട്ടത്തില്‍ വരുന്നു. ഇവ പൊതുവെ ലഘുവായ രാസായുധങ്ങളാണ് […]

ജീവിതം നയിക്കാനുളള വിളി നമുക്കോരോരുത്തര്‍ക്കുമുണ്ട് – ജോസ് ക്ലെമന്റ്

താല്ക്കാലിക ജീവിതത്തേക്കാളുപരിയായി ഒരു നേട്ടത്തെ മുന്നില്‍ കണ്ടവരാണ് ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത്. അത്തരം ജീവിതങ്ങളെയാണ് നാം പഠിക്കേണ്ടതും മാതൃകയാക്കേണ്ടതും. അടുത്ത ഒരു തലമുറയ്ക്ക് ഇത്തരത്തില്‍ ജനമനസ്സുകളില്‍ ജീവിക്കുന്നവരൊക്കെ ഒരു മിത്തു മാത്രമായി അവശേഷിച്ചേക്കാം. അതിനാലാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഗാന്ധിജിയെ ഉദ്ധരിച്ചു പറഞ്ഞത് : ‘ ഇങ്ങനെ രക്തവും മാംസവും ഉള്ള ഒരാള്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ വരുംതലമുറയ്ക്ക് പ്രയാസമായിരിക്കും ‘ എന്ന്. ഇങ്ങനെയുള്ള മഹത്തുക്കളുടെ ജീവിതത്തെ നാം മാതൃകയാക്കുമ്പോഴാണ് നമ്മുടെ ജീവിതം മുഴുവന്‍ ചൂടും പ്രകാശവും ഉള്ളതായിത്തീരുന്നത്. […]

കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ? – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

കസ്റ്റഡിമരണങ്ങളും ആളുമാറി കൊലപ്പെടുത്തലും ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. പത്രമാധ്യമങ്ങള്‍ പീഡനത്തിന് പ്രത്യേകപേജുകള്‍ മാറ്റിവച്ചിരിക്കുന്നതുപോലെതന്നെ പോലീസിന്റെ വീഴ്ചകള്‍ക്കായി പ്രത്യേകം പേജുകള്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാനചലനങ്ങളും പുനര്‍നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും പോലീസുകാര്‍ക്കെതിരായനടപടികളെന്ന രീതിയില്‍ നടക്കുമ്പോഴും അവര്‍ അവരുടേതായ രീതിയില്‍ പോലീസ് വാഴ്ച നടത്തിക്കൊണ്ടിരിക്കുന്നു. ശീലിച്ച രീതികള്‍ മാറ്റാന്‍ ഇവര്‍ക്കാവില്ലഎന്നുപറയുന്നതില്‍അര്‍ത്ഥവുമില്ല.വിദ്യഭ്യാസവുംആധുനിക ശാസ്ത്രീയ പരിശീലനവും ലഭിച്ച പുതിയ തലമുറയിലെ പോലീസുകാരില്‍ നിന്നുപോലും സമൂഹത്തിന് നീതി ലഭിക്കില്ലെന്ന അവസ്ഥ എങ്ങനെയാണ് ഇവിടെ സംജാതമായിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മാറിമാറിവരുന്ന ഒരു സര്‍ക്കാരിനും ഇവരെ നിയന്ത്രിക്കാനാവത്തത്. പണ്ടൊക്കെ പോലീസ് ഭരണക്കാരുടെചട്ടുകങ്ങളാണെന്നും ആക്ഷേപം ഉണ്ടായിരുന്നു. […]

സ്‌കൂളു തുറന്നു പിള്ളേര് കരച്ചിലും തുടങ്ങി – ശ്രീകല മോഹന്‍ദാസ്

പ്രവേശനോത്സവ ദിവസം പ്രതീക്ഷയോടെ സ്‌കൂളിലെത്തിയതാണ് പിള്ളേര്‍.. കണ്ടില്ലേ നല്ല ഉടുപ്പൊക്കെയിട്ട്, അതില്‍ രണ്ടു പേര്‍ കയ്യില്‍ വാച്ചൊക്കെ കെട്ടി നല്ല ഉത്സാഹത്തിലാണ് വന്നിരിക്കുന്നത് ഏറ്റവും മുമ്പില്‍ സ്ഥാനവും പിടിച്ചു.. അതു കഴിഞ്ഞ് അച്ഛനുമമ്മയുമൊക്കെ പുറകോട്ട് മാറിയപ്പൊഴല്ലേ കളി കാര്യമാ യത്.?? നടുക്കിരിക്കുന്ന പെണ്‍കുട്ടി കാറിക്കരയു കയാണ് കൊച്ച് കരുതി അച്ഛന്റെയും അമ്മയുടെയും ഒപ്പം സിനിമക്ക് പോവുന്ന മാതിരിയാണ് കാര്യ മെന്ന്.. അതാവുമ്പൊ രണ്ടു പേര്‍ക്കുമിടയില്‍ സുഖമായിട്ട് ഇരിക്കാമല്ലോ… ഇതിപ്പോ കൊച്ചിനെ കൊണ്ടിരുത്തീട്ട് അവര്‍ നൈസായിട്ട് മാറിക്കളഞ്ഞു.. പിന്നെ […]

പന്തിരുകുലപ്പെരുമയുടെ ശ്വാസവേഗം – ഗിരിജാവാര്യര്‍

നടുമുറ്റത്തു ചിതറിവീഴുന്ന മഴനൂലില്‍ ചുണ്ടുചേര്‍ത്തു സ്വകാര്യം പറയുന്ന തുമ്പിയറിഞ്ഞില്ല അടുത്ത നിമിഷമതു പേമാരിയാകുമെന്ന്! മുല്ലത്തറയിലെ ഇലക്കുരുന്നില്‍ സമാധിയിരിക്കുന്ന പുഴുവിനെങ്കിലും ഒന്നോര്‍മ്മിപ്പിക്കാമായിരുന്നു. അതെങ്ങനെ? സമാധിയുടെ ആത്മനിര്‍വൃതിയില്‍ അഭിരമിക്കുമ്പോള്‍ പുറത്തുള്ള താളങ്ങളൊക്കെയും അന്യമാകുമായിരിക്കും. മഴപ്പെയ്ത്തിന്റെ ആസുരഭാവമലിയിച്ചുചേര്‍ത്ത കാറ്റും അവളെ ശല്യപ്പെടുത്തേണ്ടെന്നു നിനച്ചുകാണും. പാവം തുമ്പി. തെക്കിനിത്തറയുടെ ഓരംപറ്റിയൊഴുകി നീങ്ങുന്ന വാരാന്തയിലെ വട്ടത്തൂണുകളിലൊന്നില്‍ രാമമന്ത്രമുരുവിട്ട് വടക്കിനിയില്‍ ‘ചാത്ത’മൂട്ടുന്ന പന്തിരുകുലപ്പെരുമയുടെ ശ്വാസവേഗമോര്‍മ്മിച്ച്, ഇരുന്നാല്‍ മതിയായിരുന്നു.. അല്ലെങ്കില്‍ തൂക്കിയിട്ട ഭസ്മക്കൊട്ടയുടെ താഴേക്കുമിഴില്‍, പഴങ്കഥയുടെ ഓര്‍മ്മക്കുറിപ്പ് തൊട്ടെടുത്തപോലെ ശീവോതിപ്പുരയിലേക്ക് കടക്കുന്ന ഓരോലക്കുടയുടെ നരച്ച നിറത്തിനു വേണ്ടി […]

പരിമളമുതിര്‍ത്തും ഹൃദയസാരംഗി – ലാലിമ (ലാലി രംഗനാഥ്)

ശ്രീമതി ജലജ മധുസൂദനന്റെ 49 കവിതകളുടെ സമാഹാരം വായിച്ചു കഴിയുമ്പോള്‍, ആദ്യം ഓര്‍മ്മയിലെ ത്തുന്നത് ഈ പുസ്തകത്തിന് ‘ഹൃദയസാരംഗി ‘എന്ന പേരിനേക്കാള്‍ അനുയോജ്യമായ ഒരു നാമം ചേര്‍ത്തുവയ്ക്കാനാവില്ല എന്നതാണ്. കാരണം പ്രിയ കവിയുടെ ഹൃദയത്തില്‍ നിന്നുതിര്‍ന്ന ഈ കവിതകളെല്ലാം തന്നെ വാസനാ പുഷ്പങ്ങളാണ്, അതിന്റെ വശ്യമായ ഗന്ധം വായനക്കാരെ ഉന്മത്തരാക്കുന്നു എന്നുള്ളതാണ്. പുസ്തകത്തിന്റെ അവതാരികയില്‍ ശ്രീ. ജയകുമാര്‍ സാര്‍ പറഞ്ഞത് കടമെടുക്കുമ്പോള്‍, ‘ അനുസരണയില്ലാതെ എവിടെയും വളരുന്ന കാട്ടുചെടികളല്ല ജലജയുടെ കവിതകള്‍.. മറിച്ച് സുനിയന്ത്രിതമായ ആശയവിശ്വാസങ്ങളുടെ തൊടിയില്‍ […]

കഥ പറയാനൊരു പെണ്ണ് – പ്രശാന്ത് പഴയിടം

കണ്ണീര്‍ പുഴയോരത്ത് കരളുരുകും പാട്ടുണ്ട് കനലെരിയും നോവോടെ കഥപറയാന്‍ പെണ്ണുണ്ട് കരിയെഴുതിയ കണ്ണുകളില്‍ കണ്‍പീലികള്‍ നനവുണ്ട് കര്‍മുകിലിന്‍ മറവിലവള്‍ക്ക് കനവിലൊരു കൂടുണ്ട് കണ്ണീര്‍ പുഴയോരത്ത് കരളുരുകും പാട്ടുണ്ട് കനലെരിയും നോവോടെ കഥപറയാന്‍ പെണ്ണുണ്ട് കരയിളകും വാക്കുകളില്‍ കടലെരിയാന്‍ തീയുണ്ട് കനിവില്ലാ പടിവുകളില്‍ കരയുന്നൊരു മനമുണ്ട് കണ്ണീര്‍ പുഴയോരത്ത് കരളുരുകും പാട്ടുണ്ട് കനലെരിയും നോവോടെ കഥപറയാന്‍ പെണ്ണുണ്ട് കാലത്തിന്‍ കുസൃതികളില്‍ കരുവായൊരു മകളാണേ കരുണയില്ലാ നിനവുകളില്‍ കൈപേറിയ രുചിയാണേ കണ്ണീര്‍ പുഴയോരത്ത് കരളുരുകും പാട്ടുണ്ട് കനലെരിയും നോവോടെ കഥപറയാന്‍ […]

പൊന്ന് – രണിത. കെ

പുലരെ കുളിച്ചീശ്വരനെയും പൂജിച്ചാ- ചന്ദനത്തിന്‍ കുളിര്‍ നെറ്റിയിലും തൊട്ടു തന്നുള്ളിലെ ചിത്രങ്ങളാമാ ഭരണങ്ങളെ കൂട്ടിയൊരുക്കാനൊരുങ്ങിയാ തട്ടാര് ഉലയൂതിയൂതിയൊരുക്കിയൊഴുക്കി – ത്തണുപ്പിച്ചു നീട്ടിയാ സ്വര്‍ണ്ണച്ചരടുകള്‍ ചെറു ചെറു കമ്പിയും കുമിളകളും കൈയാ- ലൊരുക്കിയെടുത്താഭരണങ്ങളാ തട്ടാര് കൂട്ടരുമൊത്താടിപ്പാടി നടന്നൊരാ കന്യകയൊന്നവള്‍ക്കിപ്പോള്‍ കല്യാണമായ് തലമുറയായ് വന്നോരുരുപ്പടി മാറ്റിയാ പുതുമയിലഴിച്ചൊരുക്കിത്തരും തട്ടാര് . കുഞ്ഞൊരു പെണ്‍മണിക്കായ് കാതുകുത്തുവാ നച്ഛനുമമ്മയുമൊക്കത്തു കുഞ്ഞുമായ് കൊഞ്ചിപ്പറഞ്ഞു ചിരിക്കുന്ന പൈതലിന്‍ കാത് നോവാതെ കുണുക്കിടും തട്ടാര് . വീട്ടമ്മയവളുടെ കമ്മലിന്നാണി പോയ് താലിച്ചരടിനെ കോര്‍ത്ത കൊളുത്ത് പോയ് തുള്ളിക്കളിക്കവെ […]

തണലറ്റ ബാല്യങ്ങള്‍ – എം.തങ്കച്ചന്‍ ജോസഫ്

തണലറ്റ ബാല്യങ്ങളുരുകുന്നു മണ്ണിലായ്… ചിറകറ്റ മോഹത്തിന്‍ കനലുമായ്. മനുജനില്‍ ദുരചിന്തയേറിടുമ്പോള്‍ അവനിയില്‍ അലയുന്നുബാല്യങ്ങളും.. (ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം)  

ശ്രീ. കാരൂര്‍ സോമന്റെ ‘കാലം ചുംബിച്ച മാസിഡോണിയ’ പ്രകാശനം ചെയ്തു

ശ്രീ. കാരൂര്‍ സോമന്റെ ‘കാലം ചുംബിച്ച മാസിഡോണിയ’ ഗ്രീസ് യാത്ര വിവരണം (പ്രഭാത് ബുക്ക്സ്), ‘കണ്ടറിയാത്തവര്‍ കൊണ്ടറിയും’ ലേഖനം (ആമസോണ്‍) ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണ്‍, മുന്‍ എം. പി. ശ്രീ. പന്ന്യന്‍ രവീന്ദ്രന് നല്‍കി തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ പ്രകാശനം ചെയ്തു.  

ക്യാഷ് ബാക്ക് മറവിലെ സൗഹൃദങ്ങള്‍ – പ്രൊഫ്. കവിത സംഗീത്

കൊച്ചി നഗരത്തിലെ ആ വലിയ വീട് പുറത്തുനിന്ന് നോക്കിയാല്‍ ഒരു കൊട്ടാരമെന്നേ തോന്നൂ. മൂന്ന് നിലകള്‍. മുന്‍വശത്ത് പൂന്തോട്ടം. ഗാരേജില്‍ രണ്ട് വിദേശ കാറുകള്‍. വീട്ടിനകത്ത് വിലകൂടിയ അലങ്കാര വസ്തുക്കള്‍. ആ വീട്ടിലേക്ക് ആദ്യമായി കടന്നുവരുന്നവര്‍ എല്ലാവരും ഒരേ വാക്കാണ് പറയാറ്. ”എന്തൊരു ഭാഗ്യജീവിതം!” പക്ഷേ ആ വീട്ടിലെ മതിലുകള്‍ക്ക് മാത്രം അറിയാമായിരുന്നു അവിടുത്തെ നിശബ്ദത. ആ വീട്ടില്‍ താമസിച്ചിരുന്നത് കാര്‍ത്തിക്കും ഭാര്യ അനന്യയും ആയിരുന്നു. കാര്‍ത്തിക് ഒരു ഐ.ടി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. രാവിലെ വീട്ടില്‍ […]

വാക്കുകളുടെ മായാജാലം – മിനി സുരേഷ്

മനുഷ്യരെ മറ്റു ജീവജാലങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന പ്രത്യേകത ആശയവിനിമയ ശേഷിയാണ്. മനുഷ്യനെ മഹാനാക്കുന്നത് വാക്കുകളുടെ മഹത്വമാണ്.അതു കൊണ്ട് തന്നെ സംഭാഷണം ഒരു കലയായി കരുതാം . ഒരാളുടെ ചിന്തകളും വികാരങ്ങളും മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കുന്ന പ്രക്രിയയാണ് സംഭാഷണം. ഒരാളുടെ സംസ്‌കാരവും വ്യക്തിത്വവും മനോഹരമായി പ്രതിഫലിപ്പിക്കുന്നതാകണം. സംസാരശൈലി ഒരു വ്യക്തിയുടെ സംസ്‌കാരത്തിന്റെ ശൈലിയാണ്. സംഭാഷണകല അറിയുന്നവര്‍ ജീവിതവിജയത്തിന്റെ പാതി കീഴടക്കിയവരാണ്. മനുഷ്യ ബന്ധങ്ങളുടെ നല്ല ആത്മാവാണ് സംഭാഷണം : കുടുംബബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും ദൃഡമാക്കുന്നതില്‍ സംഭാഷണത്തിന് വലിയൊരു […]

സര്‍ഗ്ഗാത്മകതയെ മാനിക്കുന്ന ഓസ്‌കാര്‍ സ്വാഭാവിക ബുദ്ധി – ജയരാജ് പുതുമഠം

ടെക്‌നോളജിയുടെ വളര്‍ച്ച മനുഷ്യ സംസ്‌കാരത്തിന്റെ ജ്ഞാനമാര്‍ഗ്ഗങ്ങളെ സുതാര്യവും, ആയാസരഹിതവുമാക്കി തീര്‍ക്കാന്‍ നടത്തിയിട്ടുള്ള സംഭാവനകളെ എത്ര പുകഴ്ത്തിപറഞ്ഞാലും അത് അര്‍ഹിക്കുന്ന തലത്തിലേക്ക് എത്തിപ്പെടുമെന്ന് കരുതാനാകില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിസ്മയകരമായ സംഭാവനകള്‍ വിതറിക്കൊണ്ട് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രവികാസത്തിന്റെ നൂതനമായ പിറവിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്ന ആധുനിക കൃത്രിമബുദ്ധി. AI സാങ്കേതികത കടന്നുചെല്ലാത്ത ഒരിടവും ഇനി ലോകത്ത് ബാക്കിയില്ലെന്ന് പറഞ്ഞാല്‍ അത് അതിശയകരമായി കാണേണ്ടതില്ല. ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഇതിന്റെ സേവനസാധ്യതകളെക്കുറിച്ചും, അത് രോഗികളില്‍ ചെലുത്താന്‍ പോകുന്ന ഭീമമായ സാമ്പത്തിക […]

അനശ്വരമീ അപാരത – ജയന്‍ വര്‍ഗീസ്

കാല കര്‍മ്മമേ അണയൂ ജീവിത താള രൂപമേ അണയൂ , ആദിമ തമസ്സിന്റെ നാഭിയില്‍ വിരിയുന്ന താമര മലരിന്റെ ഇതളുകളായ് ! ആരുടെ മാനസ ഭാവന വിരിയിച്ച കാല രഥ ചക്ര ഘര്‍ഷണങ്ങള്‍ തൂവിയ ദ്രവ്യ, സമയ, യൂര്‍ജ്ജങ്ങളില്‍ രൂപം ധരിച്ചീ പ്രപഞ്ച സാരം ! കോടാനുകോടി യുഗങ്ങളെ പെറ്റിട്ട രാസ ത്വരക പരമ്പരകള്‍ ജീവനായ് മാറി വരാനുള്ള ചിന്തയായ് ശാശ്വത ബോധ നിരാമയത്വം ! കാല മഹാ സാഗര – ത്തിലെ വേര്‍പെട്ട കേവല തുള്ളി […]

മണ്ടിപ്പെണ്ണ് – ഡോ. പി.എന്‍ ഗംഗാധരന്‍നായര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം റഷ്യന്‍ സാഹിത്യത്തില്‍ പ്രവൃത്തിച്ച പ്രമുഖ ചെറുകഥാകൃത്തും നാടകകൃത്തുമാണ് ആന്റണ്‍ ചെക്കോവ്. അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ അറിയപ്പെടുന്ന ചെറുകഥയാണ് ‘മണ്ടിപ്പെണ്ണ് ‘. (A defenceless creature/A silly woman). ചെക്കോവിന്റെ സൂക്ഷ്മമായ ഹാസ്യവും പരിഹാസവും ഒരു ചെറിയസംഭവത്തിലൂടെ സാമൂഹ്യ സത്യങ്ങള്‍ വിളിച്ചു പറയുന്ന രീതിയും ഈ കഥയിലൂടെ അനാവൃതമാകുന്നു. സ്വന്തം ശരീരം തന്നെ തന്റെ നിലനില്‍പ്പിന് തടസ്സമാകുന്ന അവസ്ഥ ഇന്ന് പലവിധത്തില്‍ നേരിടുന്നവളാണ് സ്ത്രീ. ബഹുഭൂരിപക്ഷം സ്ത്രീകളെയും സംരക്ഷിക്കാന്‍ നിയമവും നിയമവാഴ്ചയും അല്ലാതെ നിത്യജീവിതത്തില്‍ […]