പൊന്നോണം വന്നല്ലോ പൂക്കളം തീർക്കുവാൻ
പൂക്കൾപറിക്കെന്റെ കൂട്ടുകാരെ
പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേ…
പൂവേ പൊലി പൂവേ പൊലി പൂവേ..
പണ്ടുള്ള ഓണത്തിൻ കാഹളമിന്നില്ല
പൂക്കൾപറിക്കുവാനാളുമില്ല
തുമ്പ,തുളസിയും,മുക്കൂറ്റി,പൂമുല്ല
തെച്ചിപ്പൂ,ചെമ്പകം ചെമ്പരത്തി
കാക്കപ്പൂ,കദളിപ്പൂ കൊങ്ങിണി പൂക്കളും കാണാനുമില്ലെന്റെ കൂട്ടുകാരെ
പൂക്കൾ പറിക്കുവാൻ പോയസഖിമാരെ കാണാനുമില്ലെന്റെ കൂട്ടുകാരെ
പോയവർ പോയങ്ങു ടിവിയുടെ മുന്നില് സീരിയൽ കണ്ടങ്ങു നിന്നുപോയി
കാക്കപ്പൂ കിട്ടാഞ്ഞ് കുങ്കുമപ്പൂവങ്ങു
കാണാനും പോയെന്റെ കൂട്ടുകാരെ
വേഗം പോയ് പൂക്കൾ പറിച്ചങ്ങു പൂക്കളം വേഗത്തിൽ തീർക്കെന്റെ കൂട്ടുകാരെ
പൂക്കളം തീർത്തിട്ട് കൈകൊട്ടിപാടിയിട്ട്
സദ്യയൊരുക്കെന്റെ കൂട്ടുകാരെ
നല്ല സദ്യയൊരുക്കന്റെ കൂട്ടുകാരെ
സാമ്പാറ്,തോരൻ അവിയൽ,പുളിശ്ശേരി അച്ചാറും,പപ്പടം പായസവും
പരിപ്പും,ഉപ്പേരിയും,തീയൽ,പുളിയിഞ്ചി
വറ്റൽ വറുത്തതും നെയ്യുംവേണം
കാളനും, ഓലനും,പച്ചടി,കിച്ചടി
മോരും,രസമുണ്ട് സദ്യ ഉണ്ണാൻ
വേഗത്തിൽ സദ്യയൊരുക്കങ്ങൾതീർത്തിട്ട്
സദ്യകഴിക്കാൻ വാ കൂട്ടുകാരെ
നല്ല സദ്യ കഴിക്കാൻവാ കൂട്ടുകാരെ
തൂശനിലയിട്ട് ചോറു വിളമ്പൂവാൻ
അച്ഛനും അമ്മയും വന്നിരുന്നു
കുട്ടികൾ ഞങ്ങളുംകോടിയുടുത്തങ്ങു പൊന്നോണം നല്ലോണം പങ്കുവെച്ചു
പിന്നെ മാവേലിമന്നന്റെ പാട്ടുപാടി
About The Author
No related posts.