സിൽവിയാ പ്ലാത്ത് – രാജു കാഞ്ഞിരങ്ങാട്

Facebook
Twitter
WhatsApp
Email

വെയിലിൻ്റെ കൊത്തേറ്റുമരിച്ച –
പകലിനെ
രാവുവന്ന്
മഞ്ഞിൻ്റെ വെള്ള പുതപ്പിച്ചു

ശിശിരത്തിൻ്റെ സുഷിരവാദ്യം
ശോകഗാനം വായിച്ചു

തുറന്ന പുസ്തകമായിരുന്നു –
പകൽ
കുടിച്ചു തീർത്ത കണ്ണീരിനും –
കയ്പ്പിനും കണക്കില്ല

എന്നിട്ടും,
അവർ
ഉളളു പൊള്ളിക്കുന്നു
സിൽവിയാ പ്ലാത്തെന്ന്

സ്വയം തീക്കൊളുത്തി മരിച്ച –
വളെന്ന്
………………..
കുറിപ്പ് :-
സിൽവിയ പ്ലാത്ത്: അമേരിക്കൻ കവയിത്രി,നോവലിസ്റ്റ്

…………………….,,

About The Author

Leave a Reply

Your email address will not be published. Required fields are marked *