അക്ഷരമേ, നിന്നോടെനിക്കെന്നും പ്രണയമാണ്.
സ്വരങ്ങളും വ്യഞ്ജനങ്ങളും
ചില്ലുകളും കൂട്ടക്ഷരങ്ങളുമിടകലർന്ന്
തോഴരാകുന്ന സാഹിത്യസപര്യയിൽ
ചിഹ്നങ്ങളും ചിഹ്നനങ്ങളും ചേർത്തുപിടിച്ചൊരു
ഘോഷയാത്രയാണ്.
തിരിയരമ്പുന്ന മനോയാനങ്ങളിൽ
ആത്മാവിലിറ്റിച്ച മധുരാമൃതമപ്പോൾ
സിരകളിൽ
ആവേശസാഗരമായി
അലയടിച്ചാർത്തു വിളിക്കാറുണ്ട്..
സന്ധ്യ വന്നണയുമ്പോൾ
നിലാവിൽ കൊരുത്തെടുത്തൊരീ അക്ഷരങ്ങൾ സ്വപ്നത്തേരിൽ തുടിച്ചുത്തുള്ളി
കൊടിയുയർത്തിപ്പറന്നുപൊങ്ങും.
ധ്വനിഭേദത്താൽ ഹ്രസ്വമായും
ദീർഘമായും മാറുമ്പോൾ
അംബരമളക്കാനാവാതെ
ആഴിയുടെ ആഴമറിയാതെ
പാരാവാരപ്പരപ്പിലെ
അനന്തതയും അപാരതയും
തിരിച്ചറിയുന്നേരം
ഉറവപൊട്ടിയ ചിന്താധാരയിൽ
ഞാനറിഞ്ഞു
അക്ഷരമേ,
നിന്നോടെനിക്ക് പ്രണയമാണ്.
About The Author
No related posts.
2 thoughts on “അക്ഷരപ്രണയം – സിജിത അനിൽ”
നല്ലത്

നല്ല വരികൾ.. അക്ഷരങ്ങളോടുള്ള പ്രണയം വരികളിൽ വ്യക്തമാണ്.. അഭിനന്ദനങ്ങൾ.