പണ്ടു പണ്ട് ..ഗ്രാമച്ചന്തകൾ ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നും ഉല്പന്നങ്ങൾ ഗ്രാമച്ചന്തയിലേക്ക് കർഷകർ തലച്ചുമടായി കൊണ്ടുപോയി വിൽക്കുമായിരുന്നു.
ടാറിടാത്ത പാതയോരങ്ങളിൽ അത്താണികളും, കളത്തട്ടും, തണ്ണീർപ്പന്തലുകളും ഉണ്ടായിരുന്നു. രണ്ട് കരിങ്കൽപ്പാളികൾക്കിടയിൽ പാലം പോലെ മറ്റൊരു പാളി കൂടിയിട്ടാൽ അത്താണിയായി.
തലച്ചുമടേന്തി വരുന്ന കർഷകർക്ക് അത്താണിയിൽ ചുമടിറക്കി വെക്കാം. കളത്തട്ടിൽ വിശ്രമിക്കാം. തറ ഉയർത്തിക്കെട്ടി, പലക വിരിച്ച് ഓടോ ഓലയോ മേഞ്ഞ വിശ്രമകേന്ദ്രങ്ങളായിരുന്നു കളത്തട്ടുകൾ.
നാട്ടിൻപുറങ്ങളിലെ പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഇത്തരം തട്ടുകൾ കാണാം. തലച്ചുമടുമായി വരുന്ന ഗ്രാമീണ കർഷകർക്ക് സൗജന്യമായി സംഭാരവും കുടിവെള്ളവും നൽകുന്ന ഇടങ്ങളാണ് തണ്ണീർപ്പന്തലുകൾ. മൺകുടങ്ങളിലെ തണുത്ത വെള്ളത്തിൽ തൈരുടച്ച ശേഷം, ഇഞ്ചി, കാന്താരിമുളക്, കറിവേപ്പില, ഉള്ളി, ചെറുനാരകത്തിന്റെ ഇല എന്നിവ നന്നായി ചതച്ചെടുത്ത കുട്ട് തൈരിൽ കലക്കിയെടുമ്പോൾ നല്ല സ്വാദുള്ള സംഭാരം റെഡി….
മനസും ശരീരവും തണുക്കും…
ഇന്ന്… അത്താണികളില്ല.. തണ്ണീർപ്പന്തലുകളില്ല… ആരും ആർക്കും അത്താണിയാവുന്നില്ല…
About The Author
No related posts.