ചില തീരുമാനങ്ങള്‍ നാം ചെയ്യാതിരിക്കുന്നത് നമുക്കു മാത്രമല്ല നമ്മുടെ കൂടെയുള്ളവര്‍ക്കും നന്മയ്ക്ക് കാരണമാകാം. അവനവനെ മാത്രം ബാധിക്കുന്ന ഒരു പ്രവൃത്തിയും പ്രപഞ്ചത്തിലില്ല. ഒരു കുഞ്ഞു പൂമ്പാറ്റയുടെ കേരളത്തിലെ ചിറകടി അങ്ങ് അന്റാര്‍ട്ടിക്കയിലും അനക്കം സൃഷ്ടിക്കുന്നുണ്ടെന്നു ശാസ്ത്രം ബട്ടര്‍ഫ്‌ലൈ ഇഫക്ടിലൂടെ നമ്മെ പഠിപ്പിക്കുമ്പോള്‍ സത്യത്തില്‍ നാം ഭയപ്പെടേണ്ടതാണ്.
കാരണം, നമ്മുടെ തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും അനന്തരഫലങ്ങളെയോര്‍ത്ത്. ചില തീരുമാനങ്ങള്‍ നാം എടുക്കാതിരുന്നാല്‍ അത് ചരിത്രത്തോട് ചെയ്യുന്ന അപരാധമായിരിക്കും. ചില സത്യങ്ങളറിഞ്ഞിട്ടും നാം പറയാതെയും പ്രതികരിക്കാതെയുമിരുന്നാല്‍ അത് ഒരേ സമയം ആത്മവഞ്ചനയും ചരിത്രത്തില്‍ കുറിക്കപ്പെടുന്ന നിലവിളിക്കുന്ന നീതിമാന്‍മാരുടെ രക്തക്കറ പിടിച്ച കുറിപ്പുകള്‍ക്കും കാരണമാകും. ‘ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ലെന്നു ‘ പറഞ്ഞ ആ നിമിഷത്തില്‍ പീലാത്തോസ് ചരിത്രത്തിലേക്കൂരി വച്ചത് രക്തം വറ്റിപ്പോയൊരു നട്ടെല്ലായിരുന്നില്ലേ?
നമ്മുടെ തീരുമാനങ്ങള്‍ ശരിയും നീതിയുള്ളതുമാകട്ടെ .












