LIMA WORLD LIBRARY

ബാല കലോത്സവം -കണ്ടതും കേട്ടതും (പ്രസന്ന നായര്‍)

ഓരോ ദിവസവും എന്തെങ്കിലും പ്രത്യേകത
പറഞ്ഞ് ആഘോഷ
മാക്കുന്നത് ഇന്നത്തെ
കാലത്തെ ഒരു
ട്രെന്‍ഡാണല്ലോ. ഉദാഹരണത്തിന്
വനിതാ ദിനം, മാതൃ
ദിനം, വായനാ ദിനം. അങ്ങനെ പലതും.ഇതൊക്ക
ഈയടുത്ത നാളില്‍
പൊട്ടി മുളച്ചതാണ്.
എന്നാല്‍ എന്റെ
കുഞ്ഞുന്നാളിലും,
ഇന്നും ആഘോഷി
ക്കുന്ന ഒന്നാണ്
‘ചില്‍റന്‍സ് ‘ ഡേ.

അന്നൊക്കെ കുട്ടികളേയും കൊണ്ട്
പേരന്റ്‌സാരും
മത്സരത്തിനൊന്നും
പോകാറില്ല. അവര്‍
മത്സരത്തിനു
ചേര്‍ന്ന് സ്വന്തമായി പരിപാടികള്‍ അവതരിപ്പിക്കും. സമ്മാനം കിട്ടി യാലും,ഇല്ലെങ്കിലും അതവരെ
ബാധിക്കില്ല. എന്നാല്‍ കാലം കടന്നപ്പോള്‍ ഇത്
കുട്ടികളുടെയല്ല
മറിച്ച്,പേരന്റ്‌സ് മത്സരമായി. സമ്മാനം കിട്ടിയില്ലെങ്കില്‍
സമൂഹത്തില്‍ വിലയിടിഞ്ഞു പോകുമെന്ന ധാരണ അവര്‍ക്കുണ്ടായി.പ്രത്യേകിച്ച്
അമ്മമാര്‍ക്ക്.
അതിനു വേണ്ടി
ഏതറ്റം വരെയും
പോകാന്‍ അവര്‍
തയ്യാറാകും. കുട്ടികളുടെ ടാലന്റ്‌റിനും, ഇഷ്ടത്തിനുമൊന്നും അവിടെ ഒരു
സ്ഥാനവുമില്ല.
അടുത്ത വീട്ടിലെ
കുട്ടി ചിലപ്പോള്‍
വരക്കാന്‍ കഴിവുള്ള കുട്ടിയായിരിക്കും.
അതു കണ്ടിട്ട് നേരെ ചൊവ്വേ ഒരു
നേര്‍ രേഖ വരക്കാ
നറിയാത്ത സ്വന്തം
കുട്ടിയേ വരക്കാന്‍ പഠിപ്പിക്കും. പാട്ടു
പറയാന്‍ പോലുമറിയാത്ത
കുട്ടിയെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കും.
നിവൃത്തിയുണ്ടെങ്കില്‍ നൃത്തവും പഠി
പ്പിക്കും. ഇതൊന്നും
ശാസ്ത്രീയമായ
രീതിയിലല്ല.എങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍
ഒരു പാട്ട്. ഒരു
ഡാന്‍സ് അത്രമാത്രം.
ഇതൊന്നും ശരിയായ നടപടിയല്ലെന്ന് കുട്ടിയെ പഠിപ്പിക്കാ
നെത്തുന്ന അദ്ധ്യാ
പകനുമറിയാം.
പക്ഷേ, കുട്ടിയുടെ
അമ്മക്ക് അത്രയും
തന്നെ ഓ.കെ. എത്ര ഇനങ്ങള്‍ക്കു
ചേരാമോ,അത്രയും ഇനങ്ങള്‍ക്കും
കുട്ടിയേക്കൊണ്ട്
പേരു കൊടുപ്പിക്കും.
വീട്ടില്‍ തന്നെ പഠിപ്പിക്കാവുന്ന സിമ്പിള്‍ ഐറ്റം
അമ്മ തന്നെ
പഠിപ്പിക്കും. പാവം
കുട്ടി. നേരം വെളുക്കുന്നതോര്‍ക്കുമ്പോള്‍ അതിനു വെപ്രാളമാണ്. മത്സര ദിവസം അടുക്കും തോറും
അതിന് ഭയവും
കൂടും. സമ്മാനം
കിട്ടിയില്ലെങ്കില്‍
അമ്മയുടെ കൈയ്യില്‍ നിന്നും
നല്ല സമ്മാനം കിട്ടും.

കോട്ടയം
ചില്‍റന്‍സ് ലൈബ്രറിയില്‍
ഞാനും എന്റെ
മക്കളെ മത്സരത്തി
നു കൊണ്ടു പോകുമായിരുന്നു.
ബാങ്ക് ഉദ്യോഗം
ഭരിക്കുന്നതിനിടയില്‍ എനിക്ക് പിളേളരെ പരിശീലി
പ്പിക്കാനൊന്നും നേരം കിട്ടുകയില്ല.
സ്‌ക്കൂളില്‍ പേരു
കൊടുക്കും. മത്സര
ത്തിനു ഞാന്‍ തന്നെ കൊണ്ടു
പോകും. അവരുടെ
അച്ഛന് ഇങ്ങനെയൊരു
സംഭവം നടക്കുന്നതു പോലും അറിയില്ല.
ഇനി മത്സരങ്ങള്‍
അരങ്ങേറുമ്പോഴാണ് ഏറ്റവും രസം.
മക്കളെ സ്പൂണ്‍
ഫീഡു ചെയ്തു കൊണ്ടു
വരുന്ന കുറേ അമ്മമാരുണ്ട്. മത്സര സ്ഥലത്തു
വന്നാലും കുഞ്ഞു
ങ്ങള്‍ക്കു മനസമാ
ധാനം കൊടുക്കുകയില്ല.
വഴക്കും, ഭീക്ഷണിയും. സംഘാടകര്‍ കുട്ടികളേ സ്റ്റേജിന്റെ വശങ്ങളില്‍ ഇരുത്തും.അവര്‍ക്ക് ചോക്ലേറ്റും,
ജ്യൂസുമൊക്കെ
കൊടുക്കും. പേരന്റ്‌സ്
ഹാളില്‍ പോയി ഇരിക്കാന്‍ അവര്‍ എത്ര തവണ പറഞ്ഞാലും ഒട്ടും കേള്‍ക്കാത്ത ചില
അമ്മമാരുണ്ട്.

ഊണും, ഉറക്കവുമൊഴിഞ്ഞ്
മക്കളെ വിജയശ്രീ
ലാളിതരാക്കാന്‍ അരയും, തലയും
മുറുക്കി വന്നവര്‍,
സ്റ്റേജിനു സമീപം
ചുറ്റിപറ്റി നില്‍ക്കും.
പരിപാടി തുടങ്ങിയാല്‍ അരങ്ങത്തു നോക്കാതെ അണിയറയിലേക്കു നോക്കിയാല്‍
അമ്മമാരുടെ നല്ല
സൂപ്പര്‍ പെര്‍ഫോമെന്‍സു
കാണാം.ഏറ്റവും
രസം മോണോ
ആക്ടു നടക്കുമ്പോഴാണ്.
സിനിമാ നടന്മാരെ
അനുകരിക്കുന്ന
താണന്നത്തെ
സ്‌റ്റൈല്‍. ജയന്‍
എന്നു പറഞ്ഞിട്ട്
കുട്ടി സ്റ്റേജിന്റെ
സൈഡിലേക്കു
നോക്കും. അമ്മ
മസിലു പിടിച്ചു കാണിക്കും.
കുട്ടിനിഷ്‌കളങ്കമായ്
തലയാട്ടി അങ്ങനെ
ചെയ്യും. മോഹന്‍ലാലിന്റെ
ചെരിഞ്ഞുള്ള നടത്തം അമ്മ കാണിക്കും, കുട്ടി
അനുകരിക്കും.ഇതെല്ലാം മുന്നിലിരുന്ന വിധി കര്‍ത്താക്കളും,
ചുറ്റുമുള്ള ആളുകളും കാണുന്നുവെന്ന
ബോധം ഈ അമ്മ
നടിമാര്‍ക്കില്ല.ഇതൊന്നും കാണാനുള്ള തൊലിക്കട്ടിയില്ലാഞ്ഞിട്ടാകാം പുരുഷന്മാര്‍ ഈ
മത്സര വേദികളിലൊന്നും
പ്രത്യക്ഷപ്പെടാത്തത്.
സത്യത്തില്‍
വിധി കര്‍ത്താക്കള്‍
സമ്മാനം കൊടുക്കുന്നത്
അമ്മമാര്‍ക്കാണ്.
റിസല്‍റ്ററിയുമ്പോള്‍ സമ്മാനമില്ലെങ്കില്‍
ചില അമ്മമാര്
പിള്ളേരെ പീഡിപ്പിക്കുന്നതു
ഞാന്‍ കണ്ടിട്ടുണ്ട്.
ഐ.എ.സ്.പരീക്ഷക്കു തോറ്റതാണോ
ആ കുഞ്ഞുങ്ങള്‍
എന്നു നമുക്കു
തോന്നും.അവരുടെ
ഭാവി ഇരുളടഞ്ഞ പോലെയാണ്
ചില തള്ളമാരുടെ
ഭാവം.

അന്നത്തെ ആ
കുഞ്ഞുങ്ങളൊക്കെ പേരന്റസായിട്ടുണ്ട്.
അപ്പോഴെങ്കിലും
ഇതിനൊക്കെ മാറ്റം
വന്നെന്നാണ് ഞാന്‍
കരുതിയത്.എന്നാല്‍ ഈ കഴിഞ്ഞ
ക്രിസ്തുമസ്സിന്
ഞാന്‍ മോള്‍ടെ
അടുത്ത് ബാംഗ്ലൂരില്‍ പോയിരുന്നു. മോള്‍ ടെ കുട്ടിയേയും
കൊണ്ട് അവിടെയൊരു
ചിത്രരചന മത്സരത്തില്‍ പോയി. അവിടെയും അമ്മ
മാരുടെ വാശിയേറിയ ഇടപെടല്‍ കണ്ടു.
ഏതു കാലമായാലും, സ്ഥലമായാലും.
രംഗമായാലും
പരസ്പരം മത്സരി
ച്ചു നശിക്കാനുള്ള
പ്രവണത മനുഷ്യ
ന്റെ രക്തത്തില്‍
അലിഞ്ഞു ചേര്‍
ന്നിരിക്കുന്നു.അതിന്റെ നേര്‍ക്കാഴ്ചയാണല്ലോ ഇന്ന് ലോക
സമാധാനം തകര്‍
ത്തു കൊണ്ട്
കൊടുമ്പിരി കൊള്ളുന്ന യുദ്ധം.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px