LIMA WORLD LIBRARY

വൈകാതെ വന്ന വസന്തം (ലഘുനോവല്‍) അധ്യായം -5, Mary Alex ( മണിയ )

ഒപ്പം നടന്നു. പക്ഷെ ആ സാധനത്തിന്റെ അടുത്തെത്തി
യപ്പോള്‍ ഭയമായി.ഇരുവശത്തും ഓടിക്കൊണ്ടിരിക്കുന്ന രണ്ടു പടികള്‍.ഒന്ന് ഇറങ്ങാനും അടുത്തത് കയറാനും. കൈവരിയുണ്ട് രണ്ടിനും.ചില വിരുതന്മാര്‍ താഴേക്കുള്ളതില്‍ പടികള്‍ ചവിട്ടി ചവിട്ടി കയറി വരുന്നു. എന്തായാലും തനിക്കിതില്‍ കയറാന്‍ വയ്യ,പേടിച്ചിട്ട് പറഞ്ഞു ‘ഞാന്‍ സ്റ്റെപ്പ് വഴി നടന്നിറങ്ങാം.’
‘അതു പറ്റില്ല തന്നെ ഇതില്‍ത്തന്നെ ഞാന്‍ താഴേക്കു കൊണ്ടു പോകും ഇനി ഏതു പട്ടണത്തിലാണ് താന്‍ പഠിക്കാന്‍ പോകുന്നത്. ഇതൊക്കെ അറിഞ്ഞിരിക്കണ്ടേ?’
അത് ഒരു പുരുഷന്റെ ഉറച്ച തീരുമാനമായിരുന്നു.താനെന്റ കയ്യില്‍ പിടിച്ചു കൊള്ളു എന്നിട്ട് ഫസ്റ്റ് സ്റ്റെപ്പിന്റെ സെന്ററിലായി ഒരു കാല്‍ വയ്ക്കുക പുറകെ അടുത്തതും. പറഞ്ഞതു പോലെ ചെയ്തു. ഭയം മാറി പ്രത്യേകിച്ച് ഒരു പുരുഷന്റെ ബലിഷ്ഠമായ കരങ്ങളില്‍ തന്റെ കയ്യിരിക്കുമ്പോള്‍ എന്തിന് ഭയക്കണം? വിറച്ചു വിറച്ചു പിടിച്ച
തന്റെ കൈ വിടുവിച്ച് ഡോക്ടറുടെ ഉള്ളം കയ്യില്‍ തന്റെ കരം ചേര്‍ത്തു പിടിച്ചിരുന്നു താഴെ എത്തുന്നതു വരെ.അവസാന സ്റ്റെപ്പ് ആയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു
‘കാല്‍ അല്പം നീട്ടി കുത്തണം. അല്ലെങ്കില്‍ ഉപ്പൂറ്റി ജാം ആകും ‘
പറഞ്ഞത് കേട്ടു അതുപോലെ ചെയ്തു.. ഇറങ്ങുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു ‘മിടുക്കി.ഇപ്പോള്‍ പേടി മാറിയോ?’ നാണത്താല്‍ തല അല്പം കുമ്പിട്ടു പോയി.
പണം അടച്ച് രണ്ടു പാക്കറ്റ്‌സും കയ്യില്‍ വാങ്ങി, കാറിന്റെ കീ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചു. സെക്യൂരിറ്റി കാറുമായി വ്യാപാര ശാലയുടെ മുന്നിലേക്ക് വന്നു. കീയും ഔട്ട് പാസ്സും ഡോക്ടറെ ഏല്‍പ്പിച്ചു. ഡോക്ടര്‍ പാക്കറ്റുകള്‍ പിന്‍സീറ്റില്‍ വച്ച് കാറിലേക്ക് കയറി ഒപ്പം താനും.
വേ ഔട്ട് എന്ന് എഴുതിയിരിക്കുന്ന വഴിയിലൂടെ കാര്‍ മുന്നോട്ടെടുത്തു അവിടെ കാത്തു നിന്ന ഒരു സെക്യൂരിറ്റി ഔട്ട് പാസ്സ് വാങ്ങി ബാഗില്‍ നിക്ഷേപിച്ചിട്ട് ഗേറ്റ് തുറന്നു. ഗേറ്റ് കടന്നപ്പോള്‍ ഭവ്യതാപൂര്‍വം തല വണങ്ങി സല്യൂട്ട് കൊടുത്തു. എല്ലാം തനിക്കു പുതുമ നിറഞ്ഞ സംഭവങ്ങള്‍ ആയിരുന്നു.
കാറില്‍ ഇരിക്കുമ്പോള്‍
ഡോക്ടര്‍ ചോദിച്ചു
‘എന്താടോ ഒരു ഗ്‌ളൂമിനെസ്?ചേച്ചി എന്തു പറയുമെന്ന് പേടിച്ചിട്ടാണോ?’
തന്റെ മൗനം കണ്ടിട്ട് ഡോക്ടര്‍ തുടര്‍ന്നു.
‘എടോ ചേച്ചി പറഞ്ഞിട്ടാടോ ഞാന്‍ ആ കടയില്‍ കയറിയതു തന്നെ. എനിക്കറിയാം താന്‍ പേടിച്ചാണ് ഒന്നു തന്നെ എടുത്തത്. അതുകൊണ്ടാണ് ഞാന്‍ രണ്ടു കൂടി സെലക്ട് ചെയ്തത്. അതില്‍ ഒന്ന് എന്റെ ഗിഫ്റ്റാണു കേട്ടോ.’
ഭാഗ്യം! ശ്വാസം നേരെ വീണു.ഒരു നന്ദി പറയാന്‍ താന്‍ ബാധ്യസ്ഥ ആണല്ലോ.
‘താങ്ക് യു ഡോക്ടര്‍.’
‘താനെന്തിനാ എപ്പോഴും എന്നെ ഡോക്ടര്‍ ഡോക്ടര്‍ എന്നു വിളിക്കുന്നത്?’
‘ ചേച്ചിയുടെ സുപ്പീരിയര്‍ ആണ് ഡോക്ടര്‍,അപ്പോള്‍ ഞാന്‍ സാറെന്ന് വിളിക്കട്ടേ?’
‘അയ്യോ അതു വേണ്ട! ഞാന്‍ ഒരദ്ധ്യാപകനല്ല, ഓഫീസ് മേധാവിയുമല്ല ,ഡോക്ടര്‍ എന്നു തന്നെ വിളിച്ചാല്‍ മതി.’
ഡോക്ടര്‍ ചിരിച്ചു.ആ ചിരി വശ്യമായിരുന്നു.
ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ മറ്റു നഴ്‌സുമാരോടൊപ്പം ചേച്ചി നിന്നിരുന്നു. അവരില്‍ ചിലര്‍ ചേച്ചിയോടൊപ്പം കാറിന്റെ
അടുത്തേക്ക് വന്നു. കൂട്ടുകാരിയുടെ അനുജത്തിയെ കാണാന്‍.
‘മിടുക്കിയാ പഠിക്കാനും’ ഡോക്ടര്‍ അപ്പോഴും തന്നെ പുകഴ്ത്തി അവരോടായി പറഞ്ഞു.
‘ശരിയാ രണ്ടുപേരും നല്ല ചേര്‍ച്ചയും ‘
ആരോ ഒരു കമന്റും പാസ്സാക്കി, ബൈ പറഞ്ഞു മുന്നോട്ടു നടന്നു.
‘അതു ശരിയാ നല്ല ചേര്‍ച്ചയൊക്കെയായിരിക്കും പക്ഷെ ഒപ്പത്തിനൊപ്പം സ്റ്റാറ്റസ് ഇല്ലെങ്കില്‍ ഒരു ഡോക്ടറും തിരിഞ്ഞു നോക്കില്ല.’
കാറില്‍ കയറിക്കൊണ്ട് ചേച്ചി പറഞ്ഞു. ചേച്ചി പറഞ്ഞതിന്റെ പൊരുള്‍ തിരിച്ചെടുക്കാന്‍ അന്ന് തനിക്കു കഴിഞ്ഞില്ല. ഡോക്ടര്‍ മിററില്‍ കൂടി ബാക്ക് സീറ്റിലേക്ക് നോക്കുന്നതു താന്‍ കണ്ടു. ചേച്ചി മുഖം തിരിക്കുന്നതും.

(തുടരും)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px