കടുത്ത വേനലിന്റെ കരങ്ങളിലൂടെ നോമ്പിന്റെ ദിനങ്ങള്‍ കൊഴി ഞ്ഞു കൊണ്ടേയിരുന്നു. ചൂടിന്റെ ആധിക്യം കാരണം വെളിയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം ഹുക്കൂമ (ഗവണ്‍മെന്റ്) വെട്ടിക്കുറിച്ചു.
ചെറിയ പെരുന്നാള്‍ അടുത്തു വരികയാണ്. വിവാഹങ്ങള്‍ പെരുന്നാ ളിനു ശേഷം ധാരാളമുണ്ടാകും. നോമ്പ് ദിനങ്ങളില്‍ വിവാഹം നടത്താ റില്ല.
മുഹമ്മദ് ബാബയും അതാണ് തീരുമാനിച്ചിരിക്കുന്നത്. പെരുന്നാ ളിനു ശേഷം വരുന്ന ആദ്യത്തെ വ്യാഴാഴ്ച കുക്കിയുമായുള്ള വിവാഹം നടത്തണം.
മാനത്ത് അരിവാള്‍ ആകൃതിയില്‍ കാണപ്പെട്ടിരുന്ന ചന്ദ്രക്കല മുഴു തിങ്കളാകുന്നതും കാത്ത് എല്ലാവരും കാത്തിരുന്നു. ചന്ദ്രക്കല നിറതിങ്ക ളാകുന്ന ദിവസം പിറ കാണുകയും നോമ്പ് തീരുകയും ചെയ്യും. അന്ന് ആഹ്ലാദം പൂത്തിരിയായും പടക്കമായും പൊട്ടിച്ചിരിയുടെ നിറമാല പടര്‍ത്തും.
വസ്ത്രശാലകളും തുന്നല്‍ശാലകളും ഏറെ രാത്രിയാകുവോളം തുറ ന്നിരിക്കും. സ്വര്‍ണ്ണക്കടകളിലും തിരക്കൊഴിഞ്ഞ നേരമില്ല. പാര്‍ലറു കള്‍ക്കു മുന്‍പിലെ നീണ്ട കാത്തിരിപ്പുകള്‍ അനിവാര്യമാണ്. പകയും പിണക്കവുമെല്ലാം മറന്ന്, പാവപ്പെട്ടവര്‍ക്ക് സക്കാത്തു നല്‍കി ആഹ്‌ളാ ദം പങ്കിടുവാന്‍ കാത്തിരിക്കുകയാണ് എല്ലാവരും !
സൂക്കില്‍ (ചന്തയില്‍) തിരക്കുകൂടി. ആടുമാടുകള്‍ വിവിധതരങ്ങ ളില്‍ വില്‍ക്കുവാന്‍ എത്തിപ്പെട്ടു. വില കൂടിയവയും വില കുറഞ്ഞവയു മായ നാല്‍ക്കാലികള്‍ കമ്പോളത്തില്‍ സുലഭമാണ്. ബദുക്കള്‍ ആണ് ഇവരുടെ യജമാന്മാര്‍. പെരുന്നാളിന് അറുക്കുവാനുള്ളതിനാല്‍ എല്ലാറ്റി നെയും തീറ്റ കൊടുത്ത് പരമാവധി കനം വയ്പ്പിച്ച് നിര്‍ത്തിയിരിക്കയാ ണവര്‍.
വീട്ടുപകരണങ്ങളും പാത്രങ്ങളും ചന്തയില്‍ നിരത്തിയിട്ടിരിക്കയാണ്. സ്വദേശികളായ വനിതകളും വില്‍പ്പനയ്ക്കായി പാരമ്പര്യ വസ്തുക്കളും കണ്‍മഷിക്കൂട്ടും സുഗന്ധദ്രവ്യങ്ങളുമായി രംഗത്ത് സജീവമായിരിക്കു ന്നു.
പച്ചക്കറികളും പഴങ്ങളും കുന്നു കൂടിയിരിക്കുന്നു. വിവിധയിനം മത്സ്യങ്ങളും കടല്‍ മീനുകളും എല്ലാം നിരത്തി വച്ചിരിക്കുന്നു. ഒന്നിനും ഒരു ലോഭവും ഇല്ല.
തടിച്ചുകൊഴുത്ത ഒട്ടകങ്ങള്‍ക്ക് വലിയ വിലയാണ്.
എങ്കിലും മുഹമ്മദ് ബാബ ഒട്ടകങ്ങളെയും പശുക്കളെയും മറ്റും വാങ്ങിക്കുന്നതില്‍ ഒരു കുറവും കാണിച്ചില്ല. കല്യാണം അതിഗംഭീരമാ യിരിക്കണം.
പെരുന്നാളിന് രണ്ടാഴ്ച മുന്‍പ് തന്നെ ആയിഷയും കുക്കിയുമെല്ലാം തിരക്കിലലിഞ്ഞു. രാവിലെ തുറക്കുന്ന പാര്‍ലര്‍ അടയ്ക്കുന്നത് രാത്രി രണ്ട് മണിയ്ക്കു ശേഷമാണ്. ചില ദിവസങ്ങളില്‍ കസ്റ്റമേഴ്‌സിനെ നിര്‍ ബന്ധപൂര്‍വ്വം ഒഴിവാക്കി പാര്‍ലര്‍ അടക്കേണ്ടതായി വന്നു.
ബാലേട്ടനും മറ്റു കടക്കാരുമെല്ലാം കടന്നുപോയിക്കൊണ്ടിരുന്നു.
ഇതേ തിരക്കുകളിലൂടെ ആച്ചത്തിനും ഒരുപാട് ജോലികള്‍ കൂടി വന്നു. കല്യാണത്തിന് വിളിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കണം. മറ്റു കാര്യങ്ങള്‍ ക്രമീകരിക്കണം. ജോലിത്തിരക്കിനൊപ്പം അവര്‍ ഓടിത്തള ര്‍ന്നു.
സല്‍മ മാമ ആച്ചത്തിനോട് പറഞ്ഞു:
‘ആച്ചം, നീ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം വാങ്ങിക്കൊടുക്കണം.’
‘മാമയ്ക്ക് ഡ്രസ്സ് എടുക്കേണ്ടേ? മാമയും കൂടി വരൂ നമുക്കൊന്നിച്ച് പോകാം.’
‘അതുവേണ്ട. നീയും, കുട്ടികളും ഫത്തൂമും കൂടിപ്പോയാല്‍ മതി. എനിക്കുള്ള ഡ്രസ്സ് ആച്ചം സെലക്ട് ചെയ്താല്‍ മതി.’
മുഹമ്മദ് ബാബ മുകളിലത്തെ ഒരു വലിയ മുറി തനിക്കും കുക്കിക്കു മായി തെരഞ്ഞെടുത്തു. കുക്കിയുടെ നിര്‍ദ്ദേശപ്രകാരം ആ മുറി അത്യാ ഡംബരപൂര്‍വ്വം വിരിച്ചൊരുക്കി. വിലകൂടിയ അത്തറിന്റെയും ബൊഹറി ന്റെയും (പുകയ്ക്കുന്ന സുഗന്ധ വര്‍ഗ്ഗം) മനംമയക്കുന്ന സുഗന്ധം വീട്ടി നുള്ളിലാകെ നിറഞ്ഞു നിന്നു. അത്യപൂര്‍വ്വമായ ഫ്രെയിമുകളും പെയി ന്റിംഗും ഭിത്തിയില്‍ ചാരുത നിറച്ചു. ചിത്രപ്പണികളുള്ള കട്ടിലും ഭംഗി യേറിയ വിരിപ്പുകളും എല്ലാം തന്നെ അതിവിശിഷ്ടമായി വിരിച്ചൊരുക്കി യിരിന്നു.
ഫെങ്ങ്ഷൂയി പ്രകാരം ഒരുക്കിയിരിക്കുന്ന ജലധാര മുറിക്കുള്ളില്‍ കുളിര്‍മ്മയും ജീവനും നിറച്ചു തെളിഞ്ഞൊഴുകി.
ചന്ദ്രക്കല മങ്ങി മാഞ്ഞു, മുഴുതിങ്കള്‍ തെളിഞ്ഞു ചിരിച്ചു. മുപ്പതു ദിവസത്തെ കഠിന വ്രതത്തിനു ശേഷം നോമ്പ് കാലം കഴിഞ്ഞു. വൈകുന്നേരത്തെ വാങ്ക് വിളിക്കുശേഷം പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആളുകള്‍ ആഘോഷങ്ങള്‍ തുടങ്ങി. ഇനി ഒരാഴ്ച അവധി ക്കാലമാണ്.
വാങ്ങിയ ഒട്ടകങ്ങളെയും ആടുകളെയും പല രീതിയില്‍ പാചകം ചെയ്യുവാന്‍ ഒരുക്കമായി. ബിരിയാണിയായും വറുത്തും പൊരിച്ചും പല രുചികളില്‍ അവ രൂപാന്തരപ്പെട്ടു. ഭൂമിക്കടിയില്‍ തീ കൂട്ടി എല്ലാ വീട്ടുകാരും ഇറച്ചി ചുടുവാനായി ഒരുക്കം കൂട്ടി. ഇങ്ങനെ രൂപപ്പെടു ത്തിയ ഇറച്ചിക്ക് ഇഷ്ടക്കാരേറെയാണ്. ഇതിന് മുശ്ക്കാക്ക് എന്നാണ് പറയുക. ചുട്ടെടുത്ത ഈ ഇറച്ചി എല്ലാ അറബ് രാജ്യങ്ങളിലും പ്രാധാ ന്യമുള്ളതാണ്. കമ്പുകളില്‍ കൊരുത്തെടുത്തുള്ളവയും പ്രത്യേകം മസാല ചേര്‍ത്തു പുകയില്‍ വേവിച്ചെടുക്കുന്ന ശൂവ്വായും അതിവിശി ഷ്ട വിഭവങ്ങളായി അവര്‍ കരുതുന്നു.
പെരുന്നാള്‍ ദിവസം ഉല്ലാസ യാത്രക്കൊരുങ്ങി ഒരുപാടാളുകള്‍ യാത്ര തിരിച്ചു. ദൂരങ്ങള്‍ താണ്ടി അവര്‍ നീലമലകളും നീലക്കടലും അരികില്‍ കണ്ട് ആടിപ്പാടി നടന്നു. ദുഃഖങ്ങളും ഭാരങ്ങളുമെല്ലാം മറന്ന് ആളുകള്‍ പെരുന്നാള്‍ കൊണ്ടാടി. ഷോപ്പിംഗ് മാളുകള്‍ തിരക്കില്‍ ലയിച്ചമര്‍ന്നു.
പെരുന്നാളിന്റെ പിറ്റേദിവസം കുട്ടികളുടെ പെരുന്നാളാണ്. വര്‍ണ്ണ ശലഭങ്ങളെപ്പോലെ പുത്തനുടുപ്പുകളണിഞ്ഞു കുട്ടികള്‍ പാറിപ്പാറി നടന്നു. വീടുകളിലുള്ള മുതിര്‍ന്നവര്‍ കുട്ടികള്‍ക്കെല്ലാം പണം കൊടുത്തു. തിളങ്ങുന്ന പുതിയ പഴ്‌സുകളില്‍ പണം നിറച്ച് തോളിലൂടെ തൂക്കിയിട്ട് അവര്‍ സൂക്കിലേക്ക് ധൃതിയിലെത്തി. അവിടെ കളിപ്പാട്ട ങ്ങളും മറ്റ് ആകര്‍ഷണീയമായ വസ്തുക്കളും അവരെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.
ഒരാഴ്ച വളരെ വേഗം കടന്നുപോയി. പെരുന്നാള്‍ പകര്‍ന്നു നല്‍കി യ ആലസ്യത്തില്‍ നിന്ന് എല്ലാവരും ഉണര്‍ന്നെഴുന്നേറ്റു. ഓഫീസുകളും സ്‌കൂളുകളുമെല്ലാം പഴയതുപോലെ പ്രവര്‍ത്തനമാരംഭിച്ചു.
വ്യാഴാഴ്ച പുലരിയില്‍ മുഹമ്മദ് ബാബയുടെ വീട്ടില്‍ എല്ലാവരും തിരക്കോട് തിരക്കായിരുന്നു. ഇന്നാണ് കല്യാണം. വൈകുന്നേരം സല (പ്രാര്‍ത്ഥന) കഴിഞ്ഞ് വിരുന്നുകാര്‍ എത്തിക്കൊണ്ടേയിരുന്നു.
ആച്ചവും ഫത്തുമും രാഗിണിയും സോമനും അംജത്തും ധൃതി പിടി ച്ചോരോന്നും ക്രമപ്പെടുത്തുകയായിരുന്നു.
കുക്കിയാകട്ടെ രാവിലെ മുതലേ പാര്‍ലറില്‍ത്തന്നെ ആയിരുന്നു. എത്ര ഒരുങ്ങിയിട്ടും മേക്കപ്പണിഞ്ഞിട്ടും അവള്‍ക്ക് തൃപ്തി വന്നില്ല. വലിയ നിലക്കണ്ണാടികള്‍ക്ക് മുമ്പില്‍ ചാഞ്ഞും ചരിഞ്ഞും നിന്ന് അവള്‍ സമയം ചെലവഴിച്ചു.
ആയിഷയുടെ കൈയ്ക്ക് വേദന തോന്നിത്തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു:
‘മതി കുക്കീ….. എല്ലാം ഭംഗിയായിട്ടുണ്ട്.’
കുടുംബമായി താമസിക്കുന്ന ഒരു മൊറോക്കോക്കാരിയുടെ വീട്ടിലാ ണ് കുക്കി തന്റെ ഗൃഹമായി തിരഞ്ഞെടുത്. അവിടെ മുറ്റത്ത് കുക്കിയെ സോഫയില്‍ അവര്‍ അണിയിച്ചൊരുക്കി ഇരുത്തി. ധാരാളം മൊറോ ക്കോക്കാരികളായ സ്ത്രീകളും എത്തിയിരുന്നു. അവര്‍ തങ്ങളുടെ പര മ്പരാഗത രീതിയിലുള്ള പാട്ടുകളും ഡാന്‍സും തിമിര്‍ത്തു കളിച്ചു കൊണ്ടിരുന്നു.
സമയം എട്ടു മണി കഴിഞ്ഞപ്പോള്‍ വലിയൊരാവത്തോടെ മുഹമ്മദ് ബാബയും ബന്ധുക്കളായ സ്ത്രീകളും എത്തി. കുരവയുയര്‍ന്നപ്പോള്‍ ബാബ കുക്കിയുടെ വിരലില്‍ മോതിരം അണിയിക്കുകയും മൈലാഞ്ചി യിട്ട കൈകളില്‍ വളകളണിയിക്കുകയും ചെയ്തു.
പാട്ടും നൃത്തവുമായി സമയം ഓടിയകന്നു. ഒരു മണിയായപ്പോള്‍ എല്ലാവരും പിരിഞ്ഞു. മുഹമ്മദ് ബാബയും കുക്കിയും മണിയറയില്‍ കടന്നു.
മണിയറയ്ക്കുള്ളില്‍ കടന്നപ്പോള്‍ ആശ്ചര്യം കൊണ്ട് കുക്കി വാപൊത്തി. ഇത്ര മനോഹരമായ മണിയറ അവള്‍ സ്വപ്നം കണ്ടിട്ട് കൂടിയില്ലായിരുന്നു.
മുഹമ്മദ് ജനലകള്‍ തുറന്നിട്ടു. രാത്രിയില്‍ ഉദ്യാനം ഒരു വേളിപ്പെണ്ണി നെപ്പോലെ തോന്നിച്ചു. കുമ്പിട്ടു വിടരുന്ന മൊട്ടുകള്‍ക്കെന്തൊരു നാണം! കുണിങ്ങിയെത്തുന്ന കാറ്റിനുമുണ്ട് ഒരുന്മാദം. നിശാഗന്ധി പൂക്കള്‍ പരിമളം പരത്തി ചിരിച്ചു നിന്നു. നേര്‍ത്ത നിലാവില്‍ വെളുത്ത പുഷ്പങ്ങള്‍ ദളങ്ങള്‍ വിടര്‍ത്തി നില്‍ക്കുന്നത് നന്നായി കാണാം. മങ്ങി യ നിലാവും ഉദ്യാനത്തിലെ അരണ്ട വെളിച്ചവും വെളുത്ത പൂക്കളും!
മുഹമ്മദ് ബാബ കുക്കിയോട് പറഞ്ഞു:
‘എന്തൊരു വശ്യത! നിന്നെപ്പോലെ.’
കുക്കി കുണുങ്ങി ചിരിച്ചു. നേര്‍ത്തൊരു കാറ്റു വന്നു ജനല്‍ പാളിക ളെ മെല്ലെയടച്ചു.
കല്യാണം കഴിഞ്ഞെങ്കിലും കുക്കിക്ക് പക്വത ഒട്ടുംവന്നിരുന്നില്ല.
ബാബ കുക്കിയോടു പലതവണ പറഞ്ഞു:
‘നീ ഇനി പാര്‍ലറില്‍ ജോലിക്ക് പോകണ്ട. നീ എന്റെ ഭാര്യയാണ്.’
‘അതുകൊണ്ടെന്താ…’
‘എനിക്ക് ഇഷ്ടമല്ല നീ ജോലിക്ക് പോകുന്നത്. ഇവിടെ എല്ലാത്തിനും മേല്‍നോട്ടം വഹിച്ചാല്‍ മതി.’
‘അതിനു സല്‍മയുണ്ടല്ലോ…… വീട്ടു പണി ചെയ്യാന്‍ എനിക്കാവില്ല.’
‘ഇത് വീട്ടുപണിയല്ലല്ലോ… എല്ലാം നിന്റേതും കൂടിയല്ലേ.’
‘എനിക്കു പറ്റില്ല ബാബാ…. എനിക്ക് പാര്‍ലറില്‍ പോകാന്‍ ഇഷ്ടമാ ണ്. എന്റെ കൂട്ടുകാരികള്‍ എല്ലാം അവിടെ വരും. അവരുമായി കറങ്ങി നടക്കാനും സംസാരിക്കാനും എനിക്ക് വലിയ ഇഷ്ടമാണ്. ബാബ സമ്മ തിക്കണം.’
അയാള്‍ ഒന്നും മിണ്ടിയില്ല. ഒരുപാട് തവണ ഫൗണ്ടേഷനിട്ടു മിനു ക്കിയ മുഖത്ത് കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കണിഞ്ഞു. മിഴികള്‍ മനോഹരമായി വരച്ചു നിറം നല്‍കി. ഇറുകിയ വസ്ത്രത്തിനു മുകളില്‍ അബായ (പര്‍ദ്ദ) വലിച്ചിട്ടു. സ്വര്‍ണ്ണ നിറമുള്ള മുടി നെറ്റിയിലേക്ക് ചീകി യിട്ട് അവള്‍ വാനിറ്റി ബാഗ് കറക്കിക്കൊണ്ട് നടന്നകന്നു.
കത്തിച്ച പുകച്ചുരുളകളിലേക്കു നോക്കി മുഹമ്മദ് ബാബ മൂകനായി നിന്നു.
കുക്കിയുടെ ആര്‍ഭാടങ്ങള്‍ കൂടിക്കൂടി വന്നു. പലപ്പോഴും സല്‍മ മാമയെ കാണുമ്പോള്‍ അവള്‍ ചിറികോട്ടി ഒരു പരിഹാസച്ചിരി പാസാ ക്കി. അവരുടെ പരമ്പരാഗതമായ വസ്ത്രധാരണാ രീതിയും ഒക്കായയും കുക്കിയില്‍ ചിരി ഉണര്‍ത്തി.
കുക്കി പണം ചെലവഴിക്കുന്നതില്‍ തെല്ലും മടി കാണിച്ചില്ല. ആവ ശ്യമുള്ളത്ര പണം കുക്കി ചോദിക്കുമ്പോഴെല്ലാം ബാബ കൊടുത്തുകൊ ണ്ടിരുന്നു. എന്നാല്‍ ആച്ചം ഇതിനൊന്നും കൂട്ടുനിന്നില്ല. അവര്‍ക്ക് കുക്കിയോടു വലിയ നീരസം തോന്നി.
അന്നു വൈകുന്നേരം സല കഴിഞ്ഞ സമയത്ത് ആച്ചം, മുഹമ്മദ് ബാബയുടെ വീട്ടിലെത്തി. സല്‍മ മാമ വലിയ സന്തോഷത്തോടെ ആച്ച ത്തിനെ കെട്ടിപ്പിടിച്ചു. ശേഷം അവര്‍ പരിഭവിച്ചു-
‘എത്ര നാളായി കണ്ടിട്ട്? എന്നെ മറന്നോ?’
‘നല്ല കാര്യം, ഞാന്‍ മറക്കുകയോ?, എപ്പോഴും ഓര്‍ക്കും’ അവര്‍ മാമയുടെ കൈത്തലത്തില്‍ ഉമ്മ വച്ചു.
ചായ സല്‍ക്കാരത്തിനു ശേഷം അവര്‍ സല്‍മയോടു പറഞ്ഞു:
‘മാമാ കുക്കിയുടെ പോക്കത്ര പന്തിയല്ല.
വിവരമെല്ലാം കേട്ട ശേഷം മാമാ ചോദിച്ചു:
‘ബാബയ്ക്ക് വിഷമം ആയോ?’
‘ബാബയോട് മാമ ഇതൊക്കെ ഒന്നു സൂചിപ്പിക്കണം’ ആച്ചം ഗൗരവ ത്തോടെ പറഞ്ഞു.
‘അവര്‍ സ്‌നേഹിച്ചു വിവാഹം കഴിച്ചതല്ലേ, ഞാന്‍ ഇതില്‍ ഇടപെടി ല്ല.’ മാമ പിന്മാറി
ആച്ചം വിഷാദമൂകയായി തിരികെ പോയി. അവരുടെ മനസ്സില്‍ ഒരാ യിരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. പക്ഷേ ഒന്നിനും ഉത്തരം കണ്ടെത്തു വാന്‍ അവര്‍ക്കായില്ല.
കുക്കിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ബാബാ പലതവണ ശാസി ച്ചിട്ടും കുക്കി രാത്രികളില്‍ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുകയും പാര്‍ട്ടികളില്‍ സംബന്ധിച്ച ശേഷം വീട്ടിലെത്തുകയും ചെയ്തു.
അവള്‍ ബാബയോടു പറഞ്ഞു: നോക്കൂ.. എന്റെ കൂട്ടുകാര്‍ക്കെല്ലാം ഡ്രൈവിംഗ് അറിയാം എനിക്ക് ലൈസന്‍സുമുണ്ട്. എനിക്കൊരു വണ്ടി മേടിച്ചു തരണം.’
ബാബ ഒന്നും മിണ്ടാതെ ഇരിക്കുന്നതുകണ്ട് അവള്‍ പറഞ്ഞു:
‘വണ്ടി ഉണ്ടെങ്കില്‍ സമയത്തിനു വീട്ടില്‍ വരികയും ചെയ്യാം.’
‘ശരി, വാങ്ങിത്തരാം. അങ്ങനെ എങ്കിലും നീ സമയത്തു വീട്ടിലെ ത്തുമല്ലോ.’
കുക്കി സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. അവള്‍ അയാളുടെ കഴുത്തി ലൂടെ കൈവെച്ച് ദീര്‍ഘമായി ചുംബിച്ചു. ആ ആഴ്ച തന്നെ ബാബാ പുതിയ പിജിയോട്ടിനു ഓര്‍ഡര്‍ നല്‍കി.
ആച്ചം ദേഷ്യത്തോടെ ബാബയെ ശാസിച്ചു.
‘ഇത്ര പെട്ടെന്ന് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ ?’
അവള്‍ സങ്കോചത്തോടെ തുടര്‍ന്നു പറഞ്ഞു: ‘കുക്കിയുടെ രീതിക ള്‍ അത്ര ശരിയാണെന്നു തോന്നുന്നില്ല. ബാബാ ക്ഷമിക്കണം. ഞാന്‍ നല്ലതിനു വേണ്ടി പറയുന്നതാണ്.’
ബാബാ ഒരക്ഷരം സംസാരിച്ചില്ല. അയാള്‍ വിദൂരതയിലേക്കു നോക്കി മെല്ലെ തലയാട്ടി.
പുതിയ വണ്ടി മുറ്റത്തെത്തി. കുക്കി ഓടിവന്നു.
വണ്ടിയോടിക്കുവാനും കുക്കിയുടെ ആവശ്യങ്ങള്‍ക്കുമായി തത്ക്കാ ലം അംജത്തിനെ ഏര്‍പ്പെടുത്തി. എന്നാല്‍ കുക്കിക്ക് അംജത്തിനെ തീരെ ഇഷ്ടമായില്ല.
അവര്‍ പറഞ്ഞു: ‘ബാബാ അംജത് എന്റെ വണ്ടി ഓടിക്കുന്നത് എനി ക്കിഷ്ടമല്ല.’
‘എന്താ കാര്യം?’
‘എനിക്ക് ഇഷ്ടമല്ല. ഞാന്‍ തനിയെ ഡ്രൈവ് ചെയ്‌തോളാം.’
പിറ്റേന്ന് രാവിലെ അംജത് വണ്ടി കഴുകി ക്ലീന്‍ ആക്കി. ഒന്‍പതുമണി യോടെ കുക്കി ഒരുങ്ങിയിറങ്ങി. തലേന്ന് രാത്രിയില്‍ കാറിന്റെ ചാവി അംജത് കുക്കിയുടെ കയ്യില്‍ കൊടുത്തിരുന്നില്ല. വണ്ടി സ്റ്റാര്‍ട്ടാക്കി അയാള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു.
കുക്കി പറഞ്ഞു: ‘ഇറങ്ങിക്കോളൂ. ഞാന്‍ ഇന്നുമുതല്‍ ഡ്രൈവ് ചെയ്യുകയാണ്.’
അംജത് പിന്മാറി. കുക്കി ശരം കണക്കെ കാറില്‍ പാഞ്ഞകന്നു.
ശരം കണക്കെ പാഞ്ഞകലുന്ന കാറ് നോക്കി മുഹമ്മദ് ബാബ ചലനമറ്റുനിന്നു.
(തുടരും)








