LIMA WORLD LIBRARY

സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി – ഡോ. വേണു തോന്നയ്ക്കൽ

സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി (stereotactic radio surgery) അഥവ എസ്ആർഎസ് (SRS) ശരിക്കും ഒരു ശസ്ത്രക്രിയ അല്ല, മറിച്ച് ഒരു ചെറിയ ട്യൂമർ പ്രദേശത്തേയ്ക്ക് കൃത്യമായി ഫോക്കസ് ചെയ്ത ഗാമാ റേഡിയേഷൻ ബീമുകൾ (gamma radiation beams) വലിയ അളവിൽ നൽകുന്ന ഒരു തരം റേഡിയേഷൻ ചികിത്സയാണ്.
പ്രധാനമായും മസ്തിഷ്കം, കഴുത്ത്, ശ്വാസകോശം, കരൾ, വൃക്ക, നട്ടെല്ല്, അഡ്രീനൽ, എന്നിവയിലെ അർബ്ബുദ മുഴകൾക്ക് ചികിത്സിക്കാൻ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി ഉപയോഗിക്കുന്നു.
സ്കാനുകളുടെ സഹായത്താൽ ട്യൂമറിൻ്റെ സ്ഥാനം കൃത്യമായി അറിയുകയും നിരവധി ചെറിയ ഗാമാ വികിരണങ്ങൾ വിവിധ കോണുകളിൽ നിന്ന് ട്യൂമറിന് നൽകുകയും ചെയ്യുന്നു. അതിനാൽ അത് അർബ്ബുദ മുഴകൾക്ക് അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂകളെ കഴിയുന്നത്ര ചെറുതായി മാത്രമേ ബാധിക്കുകയുള്ളു. ഇതൊരു ശസ്ത്രക്രിയയല്ല എന്ന് മാത്രമല്ല ചികിത്സയിൽ മുറിവുകൾ (cutting or incission) ഉണ്ടാവുന്നുമില്ല.
സാധാരണയായി ഈ ചികിത്സ ഒറ്റ സെഷനിൽ (single session) നൽകുന്നു. എന്നാൽ ശ്വാസകോശം, കരൾ, വൃക്ക, നട്ടെല്ല്, അഡ്രീനൽ, ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങൾ എന്നിവയിലെ മുഴകൾ, എന്നിവയ്ക്ക് 3-5 സെഷനുകളിൽ വളരെ ഉയർന്ന ഡോസ് സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി ആവശ്യപ്പെടുന്നു. സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി ചികിത്സയ്ക്ക് 30 മിനിറ്റ് മുതൽ ഏതാനും മണിക്കൂറുകൾ വരെ സമയമെടുത്തേക്കാം
മിക്ക രോഗികൾക്കും സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി ഉപയോഗിച്ച് ഒരു സെഷനിൽ മുഴുവൻ റേഡിയേഷൻ ഡോസും നൽകുമെങ്കിലും, ആവശ്യമെങ്കിൽ ഡോസ് പിന്നെയും ആവർത്തിക്കാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px