വേദനയ്ക്ക് ഭാഷയില്ല. പക്ഷേ, വാക്കുകൾക്ക് വേദനയെ ഉണർത്താനും ഉണക്കാനും കഴിയും. നാം ഉപേയാഗിക്കുന്ന വാക്കുകൾ സൂക്ഷിക്കണം. ചില വാക്കുകൾ മുറിവും മറ്റു ചില വാക്കുകൾ മരുന്നുമാണ്. നാം പറയുന്ന ഒരു ചെറിയ വാക്കോ വാചകമോ ഒരാളുടെ ഒരു ദിവസത്തെ തന്നെ ഇല്ലാതാക്കിയേക്കാം. അതേ വാക്കു തന്നെ ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നേക്കാം.
ഖലീൽ ജിബ്രാൻ പറഞ്ഞതു പോലെ, “വാക്കും ഹൃദയവും തമ്മിൽ അകലം കൂടുമ്പോഴാണ് വേദന ജനിക്കുന്നത്. “നാം സംസാരിക്കുമ്പോൾ സത്യം പറയുക. അത് സ്നേഹത്തോടു കൂടി പറയുക. കാരണം, നമ്മുടെ നാവിൻ തുമ്പിൽ നിന്നും വീഴുന്ന വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തിലാണ് പതിക്കുന്നത്. വേദനിപ്പിക്കുന്ന വാക്കുകൾ പറയാതിരിക്കുക എന്നതിലുപരി വേദനയെ തലോടുന്ന വാക്കുകൾ പറയാൻ പഠിക്കുക എന്നതാണ് ജീവിതം .












