ഉദ്ഘാടനം
റിയാദ് പിരിഞ്ഞിട്ട് ഒരു വര്‍ഷമായി. ലിന്‍സി വെളുപ്പിന് റിയാദിന്റെ ഫോട്ടോയുടെ മുന്പില് നിന്നു. വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. ‘റിയാദ് നീ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ന് ‘റിയാദ് മെമ്മോറിയല്‍ സാന്ത്വന പരിചരണ ട്രസ്റ്റ്’ പ്രവര്‍ത്തനം ആരംഭിക്കുന്നു. നിന്റെ പേരില്‍ നിന്റെ ഓര്‍മ്മകളുടെ ധൈര്യത്തില്‍. നീ എന്നില്‍ കൊളുത്തിയ പ്രകാശത്തിന്റെ ചിരകാല ഓര്‍മ്മകളുമായി ഈ ഞാന്‍’. ലിസ്സിയുടെ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ആയില്ല. അവള് അവിടെ പ്രതിമപോലെ റിയാദിന്റെ ഫോട്ടോയ്ക്കു മുന്നില്‍ നിന്നു
‘ഇന്നേക്ക് ഒരു വര്‍ഷം ‘
ഒരു വര്‍ഷം മാത്രമോ?
അതോ, എന്റെ ഹൃദയത്തിന്റെ ഓരോ മിടിപ്പിലും രക്തമായി ഒഴുകിയ, ഒരു ജന്മം മുഴുവന്‍ നീണ്ടുപോയ അനന്തവിരഹമോ?
റിയാദ്, നീ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.
പക്ഷേ, എന്റെ മനസ്സിന്റെ ഇരുണ്ട മുറികളില്‍ നിന്ന് നീ ഒരിക്കലും പോയിട്ടില്ല.
ഓരോ പ്രഭാതത്തിലും കണ്ണുതുറക്കുമ്പോള്‍,
നീലാകാശത്തിന്റെ ആദ്യവെളിച്ചത്തോടൊപ്പം നീ അടുത്ത മുറിയില്‍ തന്നെയുണ്ടെന്നു തോന്നും.
വാതില്‍ പതുക്കെ തുറന്ന്, ആ പരിചിതമായ ചിരിയുമായി നീ അകത്തേക്ക് വരുമെന്ന് തോന്നും.
നിന്റെ കാല്‍ച്ചുവടുകള്‍ കേള്‍ക്കുമെന്നു തോന്നും.
എന്റെ പേര് നീ പഴയ സ്നേഹത്തോടെ വിളിക്കുമെന്നു തോന്നും.
പിന്നെ…
നിശ്ശബ്ദത.
എല്ലാ ശബ്ദങ്ങളെയും വിഴുങ്ങിയ,
എന്റെ ആത്മാവിന്റെ അസ്ഥികളോളം തണുപ്പിച്ച,
അവസാനമില്ലാത്ത ഒരു നിശ്ശബ്ദത.നീ ഇല്ലെന്ന സത്യം വീണ്ടും വീണ്ടും
മൂര്‍ച്ചയേറിയ കത്തിപോലെ എന്റെ ഹൃദയത്തിലേക്ക് കുത്തിയിറങ്ങും.
ഓരോ തവണയും ഞാന്‍ മരിക്കും.
ഓരോ തവണയും നിന്റെ ഓര്‍മ്മയില്‍ വീണ്ടും ജനിക്കും.
നിന്റെ ശബ്ദം…
നിന്റെ ചിരി…
നിന്റെ സ്വപ്നങ്ങള്‍…
നിന്റെ കൈകളുടെ ചൂട്…
എല്ലാം ഇന്നും എന്റെ ചുറ്റുമുണ്ട്.
കടല്‍ക്കാറ്റ് എന്റെ മുടിയിഴകളെ തഴുകുമ്പോള്‍
വേളി തീരത്ത് നീ എന്റെ അളകങ്ങള്‍ ഒതുക്കിത്തന്ന ആ ചൂടുള്ള ദൃഢമായ കൈകള്‍ ഓര്‍മ്മ വരുന്നു.ആ കൈകളെ മനസു നിറയുവോളം ചുംബിക്കുവാന്‍ ആ സായാഹ്നത്തിലേക്ക് തിരികെ പോകുവാന്‍ മനസു വെമ്പുന്നു.
അസ്തമയസൂര്യന് തിരമാലകള്‍ക്ക് സ്വര്ണ്ണത്തലപ്പാവ് ചാര്‍ത്തിയിരുന്ന ആ സന്ധ്യകള്‍,നമ്മുടെ ചിരികളാല്‍ നിറഞ്ഞിരുന്ന ആ തീരം,
ഇന്നും എന്റെ കണ്ണുകളില്‍ ചുവന്ന സിന്ദൂരമായി കത്തുന്നു.
നിന്നെ എന്നില്‍ നിന്ന് കവര്‍ന്നെടുത്ത ആ ദിവസം
എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസമായിരുന്നു.
ആ ദിവസം സൂര്യന് അസ്തമിച്ചില്ല, റിയാദ്-
എന്റെ ഉള്ളിലാണ് ഒരു സൂര്യന് എന്നെന്നേക്കുമായി അണഞ്ഞത്.
പക്ഷേ, റിയാദ്,
നിന്റെ മരണം ഒരു ഇരുട്ടായി മാത്രം അവശേഷിക്കരുതെന്ന്
ഞാന്‍ തീരുമാനിച്ചു.നിന്റെ രക്തം വീണ മണ്ണ്
എന്റെ നെറ്റിയില്‍ ഞാന്‍ ചാര്‍ത്തിയ സിന്ദൂരമായിരുന്നു.
ആ മണ്ണ് കൈകളില്‍ മുറുകെപ്പിടിച്ചപ്പോള്‍
എന്റെ വിറയുന്ന വിരലുകളില്‍ നിന്റെ അവസാന സ്പന്ദനം ഞാന്‍ അനുഭവിച്ചു.
അന്ന് ഞാന്‍ കരഞ്ഞത് നിന്നെ നഷ്ടപ്പെട്ടതിനല്ല മാത്രം-
നിന്നെപ്പോലെ സ്വപ്നം കാണുന്ന ഒരു ലോകത്തെ നഷ്ടപ്പെട്ടതിനുമായിരുന്നു.
നീ സ്നേഹിച്ച മനുഷ്യര്‍ക്കുവേണ്ടി,വേദനയില്‍ വിറങ്ങലിക്കുന്നവര്ക്കുവേണ്ടി,
ഒറ്റപ്പെടലിന്റെ ഇരുണ്ട കിണറ്റില്‍ വീണുപോകുന്നവര്ക്കുവേണ്ടി,
നീ സ്വപ്നം കണ്ട കരുണ നിറഞ്ഞ ഒരു ലോകത്തിനുവേണ്ടി
ഇന്ന് ഇവിടെ ഒരു വാതില്‍ തുറക്കുകയാണ്.
ഈ കെട്ടിടത്തിന്റെ ഓരോ ചുവരിലുംനിന്റെ ഓര്‍മ്മയുടെ ശ്വാസമുണ്ട്.
ഓരോ ജനലിലൂടെ കടന്നുവരുന്ന കാറ്റിലുംനിന്റെ മൃദുസ്പര്ശമുണ്ട്.ഈ മുറ്റത്ത് വിരിയുന്ന ഓരോ പൂവിലുംനിന്റെ ചിരിയുടെ വെളിച്ചമുണ്ട്.ഇവിടെ തെളിയുന്ന ഓരോ വിളക്കിലുംനിന്റെ കണ്ണുകളുടെ പ്രതീക്ഷ മിന്നുന്നു.
പക്ഷേ…
ഇതൊന്നും നിന്നെ എനിക്ക് തിരികെ തരില്ലല്ലോ.എത്ര വലിയ കെട്ടിടം പണിതാലും,എത്ര വിളക്കുകള്‍ തെളിച്ചാലും,എത്ര പേരുകള്‍ വിളിച്ചാലും,നിന്റെ ശൂന്യമായ സ്ഥലം എന്റെ അരികില്‍ നിറയുകയില്ലല്ലോ.
ഇന്ന് ഇത്രയും ആളുകള്‍ ഇവിടെ കൂടിയിരിക്കുന്നു.
അവര്‍ നിന്റെ പേര് വിളിക്കും,
നിന്റെ കവിതകള്‍ വായിക്കും,
നിന്റെ ധൈര്യത്തെക്കുറിച്ച് സംസാരിക്കും,
നിന്റെ സ്വപ്നങ്ങള്‍ക്ക് സ്മാരകം പണിയും.
ഞാന്‍ മാത്രം…
നിന്നെ ഓര്‍ത്ത് നിശ്ശബ്ദയായി നില്ക്കും.
എന്റെ കണ്ണുനീര് ആരും കാണാതിരിക്കട്ടെ എന്ന് മുഖം താഴ്ത്തും.
പക്ഷേ, എന്റെ ഉള്ളില്‍ ഒരു സമുദ്രം പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.
എത്രയോ തവണ ഞാന്‍ നിന്നോട് ചോദിച്ചിട്ടുണ്ട്-
‘റിയാദ്, നീ ഉണ്ടായിരുന്നെങ്കില്‍
ഇന്ന് എന്ത് പറഞ്ഞേനേ?”
ഒരുപക്ഷേ നീ ചിരിച്ചുകൊണ്ട് പറയുമായിരുന്നു…
”ലിന്‍സി, കരയണ്ട.
നമ്മള് തുടങ്ങിയത് പൂര്‍ത്തിയാക്കണം.”
ആ വാക്കുകള്‍ ഇന്നും എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ മുഴങ്ങുന്നു.
അവയാണ് എന്റെ തകര്‍ന്ന ഹൃദയത്തെ വീണ്ടും വീണ്ടും ചേര്‍ത്തുപിടിക്കുന്നത്.
അതുകൊണ്ടാണ് ഞാന്‍ ഇന്നിവിടെ.
നിന്നെ കൊന്നവരോട് പ്രതികാരം ചെയ്യാനല്ല.
നിന്റെ മരണത്തിന് മറ്റൊരു മരണം കൂട്ടിച്ചേര്ക്കാനുമല്ല.
വെറുപ്പിന്റെ തീയില്‍ എന്റെ ശേഷിക്കുന്ന ജീവിതവും ചുട്ടുകളയാനുമല്ല.
നീ വിശ്വസിച്ച സ്നേഹത്തിന്റെ വഴിയിലൂടെ
ഒരു ചെറിയ വെളിച്ചം തെളിയിക്കാനാണ്.
റിയാദ്…
നിന്റെ ജീവിതം അവസാനിച്ചിടത്ത്
നിന്റെ സ്വപ്നങ്ങള്‍ അവസാനിക്കരുത്.
നിന്റെ ഹൃദയം നിശ്ചലമായിടത്ത്
മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ പ്രതീക്ഷ മിടിക്കണം.
ഇന്ന് ഈ വാതില്‍ തുറക്കുമ്പോള്‍
അതിനുള്ളിലൂടെ കടന്നുവരുന്ന ഓരോ രോഗിയിലും,
ഓരോ വേദനിക്കുന്ന മനുഷ്യനിലും,
ഓരോ സഹായത്തിനായി നീളുന്ന കൈയിലും,
ഞാന്‍ നിന്നെ കാണും.
നിന്റെ കണ്ണുകളില്‍ ഉണ്ടായിരുന്ന കരുണയായി,
നിന്റെ വാക്കുകളില്‍ ഉണ്ടായിരുന്ന ധൈര്യമായി,
നിന്റെ കൈകളില്‍ ഉണ്ടായിരുന്ന ആശ്വാസമായി
നീ ഇവിടെ ജീവിച്ചുകൊണ്ടിരിക്കും.
നീ ഇല്ലാത്ത എന്റെ ജീവിതത്തില്‍
ഇതാണ് എന്റെ ഏക ആശ്വാസം.
എന്റെ രാത്രികളില്‍ കരിഞ്ഞുപോയ നക്ഷത്രങ്ങള്‍ക്കിടയില്‍
ഇതാണ് ശേഷിച്ചിരിക്കുന്ന ഏക പ്രകാശരേഖ.
നീ എന്നില്‍ കൊളുത്തിയ പ്രകാശം
ഇനി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പകരട്ടെ.
നിന്റെ രക്തം ചുവപ്പിച്ച മണ്ണില്‍ നിന്ന്
കരുണയുടെ പൂക്കള്‍ വിരിയട്ടെ.
നിന്റെ വേദനയില്‍ നിന്ന്
ആയിരം മനുഷ്യരുടെ ആശ്വാസം ജനിക്കട്ടെ.
ഇന്ന് നിന്റെ പേരിലുള്ള ഈ സ്ഥാപനം തുറക്കുകയാണ്.
എന്റെ കണ്ണുകളില്‍ കണ്ണുനീര് നിറഞ്ഞിരിക്കുന്നു.
അത് ദുഃഖത്തിന്റെ കണ്ണുനീര് മാത്രമല്ല-
നിന്നെ നഷ്ടപ്പെട്ടിട്ടും നിന്റെ സ്വപ്നങ്ങളെ ജീവനോടെ കാത്തുസൂക്ഷിക്കാനായതിന്റെ കണ്ണുനീരുമാണ്.
എന്റെ ഹൃദയത്തില്‍ ഇപ്പോഴും ഒരു മുറിവുണ്ട്.
അത് ഒരിക്കലും പൂര്‍ണ്ണമായി മായുകയില്ല.
പക്ഷേ, ആ മുറിവിന്റെ അരികുകളില്‍
ഒരു ചെറിയ സമാധാനം മുളച്ചുവരുന്നു.
കാരണം…
നീ പോയിട്ടില്ല, റിയാദ്.
നിന്റെ ശരീരം മാത്രമാണ്
എന്നില്‍ നിന്ന് അകന്നത്.
നിന്റെ ശ്വാസം നിലച്ചെങ്കിലും
നിന്റെ സ്വപ്നങ്ങളുടെ ശ്വാസം ഇന്നും ഈ ലോകത്ത് ഒഴുകുന്നു.
നിന്റെ സ്നേഹം,
നിന്റെ വാക്കുകള്‍,
നിന്റെ ചിരി,
നിന്റെ സ്വപ്നങ്ങള്‍,
നീ എന്നില്‍ കൊളുത്തിയ ആ അണയാത്ത പ്രകാശം-
അവയൊക്കെ ഇന്നും
എന്റെ രക്തത്തില്‍ ഒഴുകുന്നു,
എന്റെ കണ്ണുകളില്‍ തെളിയുന്നു,
എന്റെ ഓരോ ചുവടിനും വഴികാട്ടിയാകുന്നു.
ഇന്നുമുതല്‍
അത് എന്റെ മാത്രം പ്രകാശമല്ല.
നിന്നെ സ്നേഹിച്ച എല്ലാവരുടെയും
വഴികാട്ടിയായ പ്രകാശമാണ്.’
റിയാദ് മെമ്മോറിയല്‍ ട്രസ്റ്റ് ഉദ്ഘാടനത്തിനു മുന്‍പ് ;രാവിലെ കവലയിലെ റിയാദിന്റെ പ്രതിമയ്ക്ക് പൂമാല ചൂടിക്കലും ഒരു ചെറിയ സമ്മേളനവും ഉണ്ടായിരുന്നു. ആ സമ്മേളനമാണ് ലിന്‍സിക്ക് ഹൃദയസ്പര്‍ശിയായി തോന്നിയത്. റിയാദിന്റെ ഉറ്റവരായ ഗ്രാമവാസികള്‍ എല്ലാം തന്നെ തടിച്ചു കൂടിയിരുന്നു. ‘റിയാദിന്റെ കവിതകള്‍’ എന്ന പുസ്തകത്തിന്റെ പുനപ്രകാശവും ആയിരുന്നു. ആ സമ്മേളനത്തില്‍ ലിസി സുഹറ, ബാലു, സ്റ്റെല്‍വിന്‍, ഹമീദ് തുടങ്ങിയ റിയാദിന്റെ ഉറ്റ സുഹൃത്തുക്കള്‍ എല്ലവരും തന്നെ സംസാരിക്കുകയുണ്ടായി.സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
റിയാദിന്റെ ഓര്‍മ്മക്കായി പണികഴിപ്പിച്ച റിയാദ് മെമ്മോറിയല്‍ സാന്ത്വന പരിചരണ ട്രസ്റ്റിന്റെ ഉദ്ഘാടനം അന്ന് നാലു മണിക്കായിരുന്നു.റിയാദിന്റെ ഭയാനകമായ കൊലപാതകത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് തലസ്ഥാന നഗരത്തിലെ സമാധാനഭരിതമായ ഹരിത പരിസരത്തില്‍ സ്ഥാപിച്ച പുതിയ ‘റിയാദ് മെമ്മോറിയല്‍ സാന്ത്വന പരിചരണ ട്രസ്റ്റ്’ കെട്ടിടം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുന്നത്. പ്രകാശം പകരുന്ന ആ ദിവസം രാവിലെ, ശ്രദ്ധയുടെയും ദുഃഖ പൂര്‍ണമായ സ്മൃതികളുടെയും ഒപ്പം ലിന്‍സി, മറ്റു മന്ത്രികളോടൊപ്പം മുഖ്യ മന്ത്രിയും ചടങ്ങില്‍ സന്നിഹിതരായിരിക്കുന്നു.
ചാരനിറത്തിലുള്ള വലിയ ഗേറ്റില്‍ നിന്നും പ്രവേശിച്ച് വീതിയുള്ള പച്ച പാതയിലൂടെ മുന്നോട്ട് നീങ്ങിയാല്‍, ഇടതുഭാഗത്ത് കായല്ചിറകളുടെ കാഴ്ചയും വലതുഭാഗത്ത് റിയാദ് മെമ്മോറിയല്‍ സ്നേഹപരിചരണ കേന്ദ്രം എന്ന അടിക്കുറിപ്പോടെയുള്ള അഞ്ചു നില കെട്ടിടവും സുന്ദരമായ ലാന്‍ഡ്സ്കേപ്പും മനോഹരമായ തോട്ടങ്ങളും കൂടി ചേര്‍ന്ന് ഒരപൂര്‍വമായ ശാന്തത നല്കുന്നു. കെട്ടിടത്തിന് മുന്‍വശത്ത് റിയാദിന്റെ പ്രതിമ, ലിന്‍സി ജീവിത സ്മരണകള്‍ കൊണ്ടു തീര്‍ത്ത ആ കെട്ടിട്ടം അപൂര്‍വമായ ശക്തി പ്രദാനം ചെയ്തു.
ചടങ്ങിന്റെ ആദ്യഘട്ടം ദേശീയഗാനത്തോടെയാണ് ആരംഭിച്ചത്. അതിനുശേഷം ലിന്‍സി മന്ത്രിയും മുഖ്യവക്താക്കളും റിയാദിന്റെ ജീവിതം, അദ്ദേഹത്തിന്റെ ദൃഷ്ടികളും മൂല്യങ്ങളുമെല്ലാം ഓര്‍മ്മിപ്പിച്ചു. ”ഈ സ്ഥാപനം അക്രമത്തിനും ക്രൂരതക്കും, പ്രതികരണത്തിനും പകരം സ്നേഹവും സഹോദര്യവും പരിചരണവും നല്‍കുന്നതിന്റെ പ്രതീകമാകട്ടെ,” ലിന്‍സി കണ്ണുനിറഞ്ഞ് പറഞ്ഞു.
മുതിര്ന്നരായ രോഗികള്‍ക്കും മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്കും സൗജന്യ ചികിത്സയും സാന്ത്വനവും നല്‍കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രസ്റ്റ് കെട്ടിടം, വിവിധ ചാരിറ്റി ഫണ്ടുകളിലൂടെയും, സാമൂഹിക പ്രവര്‍ത്തകരുടെയും കൈത്താങ്ങിലൂടെയാണ് പണികഴിപ്പിച്ചത്. ലിന്‍സിയുടെ തന്റെ മനസു തുറന്നു ”റിയാദ് മരിച്ചത് വെറുതെ ആക്കരുത്; അദ്ദേഹത്തിന്റെ ഓര്‍മ്മ സേവനത്തിന്റെ പാതയിലൂടെ ആകണം ‘ .
അവസാനമായി, മുഖ്യമന്ത്രി സ്ഥാപനം ഉദ്ഘാടനം ചെയ്തു. ”നമ്മുടെ സമൂഹം വിരുദ്ധശക്തികളില് നിന്നുള്ള സ്വാധീനമില്ലാതെ നിലകൊള്ളട്ടെ; റിയാദിന്റെ ശബ്ദം നിശബ്ദമാകുമ്പോഴും, അവന്റെ സന്ദേശം ഈ സ്ഥാപനത്തിന്റെ വഴി മുന്നോട്ട് പോവട്ടെ,” മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
എന്നാല്‍ മറ്റൊരു വാര്‍ത്ത ഇത് സംബന്ധിച്ച് മീഡിയാക്കളില് ഒപ്പം തന്നെ വരുന്നുണ്ടായിരുന്നു. ആറുമാസം മുന്‍പ് ‘റോസ് മാന്ഷനി’ല്‍ നടന്ന അതിക്രമത്തിന് ശേഷം തോമാച്ചന് രണ്ടാഴ്ച ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. തോളിലാണ് ജെയിംസ് കുത്തിയത് ഏതെങ്കിലും മുറിവ് ആഴത്തിലുള്ളതായിരുന്നു. അത് അന്നനാളത്തില്‍ വരെ കയറിയിരുന്നു. മുറിവ് ഭേദമാക്കാന്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വന്നശേഷം തോമാച്ചന് ലിന്‍സിയോട് റിയാദിന്റെ മരണത്തെക്കുറിച്ച് വളരെ ഗൗരവമായി ചര്‍ച്ച നടത്തി.അത്തവണ തോമാച്ചന്, പത്രോസിനെയും ലാച്ചനെയും തലസ്ഥാനനഗരിയില്‍ സ്ഥിരമായി താമസമാക്കാന്‍ നിര്‍ബന്ധിച്ചു.ലിന്‍സിയെ സുരക്ഷിത ആക്കാന്‍.
ലിന്സിയും തോമാച്ചനും വേളി ബീച്ചില്‍ പോയപ്പോഴും കൂടെ പത്രോസും ലാച്ചനും ഉണ്ടായിരുന്നു. അവര്‍ റിയാദ് വീണു കിടന്ന സ്ഥലം പ്രത്യേകമായി പരിശോധിച്ചു. അത് ബൈക്ക് പാര്‍ക്കിങ്ങിന്റെ അടുത്തായിരുന്നു. ആ സ്ഥലത്തിന്റെ അടുത്തായി തോമാച്ചന്റെ ഒരു പരിചയക്കാരന് എസ്തേപ്പാന്റെ കട ഉണ്ടാക്കിയിരുന്നു. ‘ഫ്രണ്ട്സ് കോഫി ഷോപ്പ് ‘ എന്ന പേരിലുള്ള ആ കാപ്പിക്കട യുടെ പ്രത്യേകത എന്തെന്നാല്‍ ഇരിപ്പിടങ്ങളും മേശയും എല്ലാം തന്നെ ടയര്‍ വെച്ച് ഉണ്ടാക്കിയതാണ് എന്നാണ്. ഒറ്റനോട്ടത്തില്‍ അതു മനസ്സിലാവുകയില്ലായിരുന്നു,എങ്കിലും സമര്‍ത്ഥമായി കെട്ടിവെച്ച കസേരകളും മേശകളും ചെറുപ്പക്കാര്‍ക്ക് പ്രിയമായിരുന്നു. സംഭവ ദിവസം റിയാദ് കുറച്ച് നേരത്തെ എത്തിയതിനാല്‍ അവിടെ നിന്ന് കാപ്പി കുടിച്ചിരുന്നു. ‘എന്റെ ഭാര്യ വന്നശേഷം ഒന്നൂടെ വരാം ചേട്ടാ’ എന്നു പറഞ്ഞിരുന്നു. അത് കഴിഞ്ഞാണ് മല്‍പ്പിടുത്തവും കത്തിക്കുത്തും നടന്നത്. എസ്തപ്പാന് പുറകില്‍ നിന്ന് ജെയിംസിനെയും അബൂബക്കറിയും കണ്ടിരുന്നു.വിവരം സ്റ്റേഷനില്‍ പോയി പറയുകയും ചെയ്തിരുന്നു പക്ഷേ പോലീസുകാര്‍ മൊഴിയെടുക്കാന്‍ താല്പര്യം കാണിച്ചില്ല. പ്രതികളുടെ ആജ്ഞാശക്തിയാലായിരിക്കും. എന്ന് എസ്തപ്പാന് അനുമാനിച്ചു. സംസാരിച്ചിരിക്കെയാണ് തോമാച്ചന് അതു ശ്രദ്ധിച്ചത്. കടയില്‍ മുഴുവനും സുരക്ഷാ ക്യാമറ വച്ചിരിക്കുന്നു. ചിലവയിലെങ്കിലും കത്തികുത്തു ദൃശ്യങ്ങള്‍ കാണുമെന്ന് അദ്ദേഹത്തിന് തോന്നുകയും സംഭവദിവസത്തെ ദൃശ്യങ്ങള്‍ കോപ്പി എടുത്തു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ‘ഒന്നുമില്ലേലും നമ്മള് രണ്ടുപേരും ഒരേ സ്കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ച തല്ലിയോടാ’ തോമാച്ചന് പറഞ്ഞു.’ ഓ തന്നേക്കാം’ എസ്തപ്പാന് പറഞ്ഞു. ആ ദിവസം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ വീഡിയോ ദൃശ്യങ്ങള്‍ എല്ലാം തോമാച്ചന് കിട്ടി. അതില്‍ ഒന്നില്‍ ജെയിംസിന്റെയും അബൂബക്കറുടെയും മുഖപതിഞ്ഞിരുന്നു. അത് കോടതിയില്‍ പ്രൈവറ്റ് കമ്പ്ലൈന്റ് ആയി കൊടുക്കുകയും കോടതി നടപടി എടുക്കുകയും ചെയ്തു. എന്നാല്‍ ജെയിംസിന്റെയും അബൂബക്കറുടെയും വക്കീല്‍ പറഞ്ഞത് കുറ്റാരോപിതര്‍ വിദേശത്തേക്ക് പോയി എന്നാണ്. കാണിച്ച ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചവയാണ് എന്നും കോടതിയില്‍ അവര്‍ പറഞ്ഞിരുന്നു.
അതോടെ ലിന്‍സി കേസ് സിബിഐക്ക് കൊടുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനെ നിര്‍ബന്ധിക്കുകയും, ഗവണ്മെന്റില് നിന്ന് സിബിഐക്ക് കൊടുക്കുവാന്‍ ഉത്തരവാക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ നടന്നത് ആറുമാസത്തിനു മുന്‍പാണ്. ഒന്നാം അനുസ്മരണത്തിന്റെ പതിനഞ്ചു ദിവസം മുന്‍പാണ് ജെയിംസ് അബൂബക്കര്‍ സഖ്യത്തെ ഗോവയില്‍ ഉള്ള ഒരു റിസോര്‍ട്ടില്‍ നിന്നും പിടിച്ചത്. അബൂബക്കര്‍ പിടിക്കപ്പെട്ടെങ്കിലും ജെയിംസ് അവിടെനിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ടു. കാറില്‍ പാഞ്ഞു പോയി രക്ഷപ്പെട്ട ജെയിംസ്, പുറകെ വന്ന പോലീസ് കാറിലെ ഡ്രൈവറെ വെടിവയ്ക്കുകയും രക്ഷപ്പെടുകയും ചെയ്തു എന്ന് വാര്‍ത്ത വന്നിരുന്നു.
മഴ നിറഞ്ഞ ഒരു പുലര്‍ച്ചെ. ഗോവയിലെ തലയെടുപ്പുള്ള റിസോര്‍ട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട ജെയിംസിനെ കണ്ട് പോലീസിന് മനസിലായി – ഇത് ഒരു സാമാന്യ കേസല്ല. സിബിഐയുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടാന്‍ ശ്രമിച്ച ഏറ്റവും അപകടകാരിയായ പ്രതിയായിരുന്നു അവന്. അഭിനയം, തന്ത്രം, ഒളിക്കല്‍, കൈയൂക്ക് എല്ലാം അവനുണ്ടായിരുന്നു.
ജെയിംസ് രക്ഷപ്പെട്ട രാത്രി തിരുവനന്തപുരം മുതല്‍ ഗോവ വരെ ഇരുപതിലധികം പൊലീസ് ടീമുകള്‍ യാത്ര തിരിച്ചു. ഡ്രോണുകളും ഹെലികോപ്റ്ററുകളും വരെ പറന്നു. ഒരുവശത്ത് ലിന്‍സിയുടെയും രുക്മിണി യമ്മയുടെയും കണ്ണുനീര് ;മറു വശത്ത് ജെയിംസ് എന്ന പിടി കിട്ടാപുള്ളിയെ തെരച്ചില്‍.
മുന്‍കൂര്‍ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലേക്കുള്ള ട്രെയിനില്‍ ജെയിംസിനെ പിടിക്കാനായി തന്ത്രങ്ങള്‍ മെനഞ്ഞു,സുരക്ഷ ഏര്‍പ്പെടുത്തി. പക്ഷേ ജെയിംസ്, ഒരു യാത്രക്കാരനായി ട്രെയിന്‍ കയറി, കട്ടന്‍ ചായ വാങ്ങാനെന്ന വ്യാജനെ തഞ്ചാവൂരില്‍ തന്നെ ഇറങ്ങി പോയി. അവിടെ നിന്ന് കാര്‍ കയറി മലക്കെട്ടുകള് താണ്ടിയിറങ്ങി.
CCTV ദൃശ്യങ്ങള്‍, കസ്റ്റമര്‍ ഫോണുകള്‍, ചില്ലറ വ്യാപാരികളുടെ റിപ്പോര്‍ട്ട് – എല്ലാം ചേര്‍ത്തു വച്ചാണ് പോലീസ് ജെയിംസ്ഇന്റെ രക്ഷാ മാര്‍ഗ്ഗം കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം വണ്ടിപ്പെരിയാറിനടുത്തുള്ള കടവില്‍ നിന്ന് ജെയിംസ് ബോട്ട് കയറി മറുവശത്തെ കാട്ടില്‍ ചേക്കേറി.
പിന്നാലെ വന്ന പോലീസുകാര്‍ വീഥികളില്‍ നിറയെ. പക്ഷേ കാടിനുള്ളില്‍ ജെയിംസ് ഒരു രാജവേമ്പാലപോലെ അലഞ്ഞു. ഭൂപടത്തില്‍ ഇല്ലാത്ത വഴികളിലൂടെയും തോടുകളിലൂടെയും തെന്നി മറഞ്ഞു.
പിന്നെ പോലീസ് കണ്ടെത്തി; ജെയിംസ് താത്കാലികമായി ഒളിച്ചിരിക്കുന്നത് ഒരു പഴയ സ്കൂളില്‍ ആണെന്ന്. പോലീസ് സംഘം സ്കൂള്‍ വളഞ്ഞു.പോലീസ് ഓര്‍ഡറില്‍ ആള് പാര്‍പ്പില്ലാത്ത സ്കൂളില്‍ ഇരച്ചു കയറി. നേരത്തെ തന്നെ ജെയിംസ് കൈവശം ആയുധം വെച്ചിരുന്നു. വെടിയുണ്ട പാറി. സ്കൂള്‍ ജനലിന്റെ ചില്ലുകള്‍ പൊട്ടിച്ചിതറി, പൊടി പാറി.. അതെ സമയത്ത് ജെയിംസ് താഴേക്ക് ഒറ്റ ചാട്ടം. അവനെ കാണാതായി.
അടുത്ത ദിവസം രാവിലെ, ഭക്ഷണത്തിനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന ഒരു ബാലനെ തടഞ്ഞു:
‘നിനക്ക് ഈ സൈക്കിളിന് നല്ല വില തരാം?’
അവന്റെ സൈക്കിള്‍ ഉപയോഗിച്ച് രണ്ട് കിലോമീറ്ററോളം പോകുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു. സ്കൂള്‍ യൂണിഫോം ധരിച്ച ജെയിംസ് നെ ആരും സംശയിച്ചില്ല. ഇതു മനസ്സിലായ പോലീസ് സ്തബ്ദരായി.
പതിനഞ്ചാം ദിവസത്തില്‍, എറണാകുളം വിമാനത്താവളത്തിന് സമീപമുള്ള ഒരു ലോഡ്ജില്‍ ജെയിംസ് ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചു. പിടികൂടാന്‍ വേണ്ടി എസ് പി അവിടെ എത്തിയപ്പോഴാണ് ജെയിംസിന്റെ കൂറ്റന്‍ പ്രതിരോധം.
പോലീസ് സംഘം അതിക്രമിച്ചു കയറി. വെടിയുണ്ടകള്‍ പാറി. ചുറ്റും വാതിലുകള്‍ തകര്‍ന്നു. ജെയിംസ് തറയില്‍ വീണപ്പോഴും കൈയില്‍ റിവോള്‍വര്‍. പക്ഷേ അതിന്റെ മുമ്പേ ഒന്നിച്ചു ചാടിയ രണ്ടു ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ താഴെ പതിപ്പിച്ചു.
‘നിന്റെ കളി തീര്‍ന്നു ജെയിംസ്… നിന്റെ ചെറുത്തുനില്‍പ്പ് ഇന്ന് തീര്‍ന്നു…’
ജെയിംസ് പൊട്ടിപ്പൊട്ടി ചിരിച്ചു:
‘എന്നെ തോല്പിക്കാന് , നിങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ ഒരു ജന്മം മതിയാവില്ല.’
തുടര്‍ന്ന് റിയാദ് മെമ്മോറിയല്‍ സാന്ത്വന ട്രസ്റ്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോള്‍ സാമാന്തരമായി മാധ്യമങ്ങളുടെ ലൈവില്‍ – ജെയിംസ്, അബൂബക്കര്‍ എന്നീ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ കൈആമം വച്ച് നടത്തുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു..
ഒരു സംസ്കാരത്തിന്റെ ദു:ഖവും അതിന്റെ പ്രത്യാശയും ഒരേ സമയം ഇങ്ങനെ ചാനലുകളില്‍ കാണുന്നത് വിരളമായിരുന്നു. അതു കേരളത്തിലെ ചാനലുകള്‍ അന്നു കണ്ടു…
(അവസാനിച്ചു)







