അഗ്നിച്ചുവടുകള്‍ – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

പാതിരാ കഴിഞ്ഞ നേരത്ത് ടെലിഫോണ്‍ ശബ്ദിച്ചു.ഞാന്‍ ഉറങ്ങിയിരുന്നില്ല ,റിസീവര്‍ എടുത്തു അപരിചിത സ്ത്രീശബ്ദം “ഹലോ എനിക്ക് ഡോ. ജോയെ ഒന്നു ഫോണില്‍ കിട്ടുമോ?” “ഇത് ജോ ആണ്” “ഹായ് ഡോക്ടര്‍ അസമയത്ത് ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം” ഇത് ആരാണ് ഈ പാതിരാവില്‍? ഒരു പക്ഷേ നമ്പര്‍ തെറ്റിയതാവും ഏതോ രോഗി സഹായം തേടുകയാണ്. ഡയറക്ടറിയില്‍ ഡോക്ടര്‍ എന്നു കണ്ട് വിളിച്ചതാവും. പക്ഷേ സ്വന്തം ഡോക്ടറേ വിളിക്കുമ്പോള്‍ നമ്പര്‍ പിശകുമോ ? ജോ എന്ന പേര് അത്ര സാധാരണവുമല്ല. ആകെ […]
ആക്രി – ഡോ.ചേരാവള്ളി ശശി

ആക്രിവസ്തുക്കള്‍ തിങ്ങും കടയതില്‍ ഓട്ടമെണ്‍പാത്രമൊന്നായ് ചിരിക്കുന്ന കൂട്ടുകാരാ, അറിയുന്നു നിന്നുടെ മാറ്ററിയാ മനസ്സിന്‍റെ പൊന്‍വില ആര്‍ക്കുമെത്രമേല്‍ പുച്ഛം., വെറുപ്പിന്‍റെ കാറ്റുകേറാക്കുടുസ്സില്‍ അനാഥരായ് വീര്‍പ്പുമുട്ടിഞെരുങ്ങി ദുര്‍ഗ്ഗന്ധത്തില്‍ വീര്‍ത്തുപൊങ്ങി മരിക്കുമാത്മാക്കള്‍ തന്‍ കൂട്ടുകാരനായ്കൂടി യോരോകഥ- കേട്ടു സാന്ത്വനംച്ചൊല്ലിത്തലോടിയ- ആക്രികള്‍ക്കേകദൈവമായ് മേവുന്ന മാറ്റമില്ലാ സുഹൃത്തേ, പറയുക! എങ്ങനെ നീ ചിരിക്കുന്നിവരുടെ തിങ്ങിടുന്ന തീരാവ്യഥയ്ക്കുള്ളിലായ്? കണ്ണ്, കാത് കൈകാലുകളറ്റവര്‍ മണ്ണിലേറെക്കിടന്നുപൊടിഞ്ഞവര്‍ എല്ലൊടിഞ്ഞുടലാകെത്തകര്‍ന്നവര്‍ ചെള്ള്, കൂറുകള്‍ വേട്ടയാടുന്നവര്‍ ബന്ധനങ്ങള്‍ക്കടിപ്പെട്ടു തേങ്ങുവോര്‍ വെന്തു ജീവിതം പാതികരിഞ്ഞവര്‍ നൊന്തുത്തീരാക്കറകളില്‍ മുങ്ങിയോര്‍ ഒന്നനുങ്ങുവാന്‍ പോലുമാകാത്തവര്‍ എങ്ങനെയിനിരാലംബസങ്കട- ക്കുന്നിലൊറ്റയ്ക്കിരിപ്പു ചങ്ങാതീ […]



