LIMA WORLD LIBRARY

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യണോ? ചട്ടങ്ങൾ പരിഷ്കരിച്ച് ഇന്ത്യ, ഇക്കാര്യങ്ങൾ അറിയാം

ദുബായ്: യുഎഇയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന ഇന്ത്യയിലേക്കെത്തുന്നവർക്ക് പുതിയ നിബന്ധനകൾ. ഫെബ്രുവരി 22 മുതൽ വിദേശരാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ഇന്ത്യൻ വ്യോമയാന- ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളാണ് അറിയിച്ചിട്ടുള്ളത്. യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടോ യുഎഇ വഴിയോ ഇന്ത്യയിലേക്ക് വരുന്ന എല്ലാവർക്കും ഈ ചട്ടം ബാധകമാണ്. കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള യാത്രക്കാർക്കും ഇത് ബാധകമായിരിക്കും. ഇതിന് പുറമേ സത്യവാങ്മൂലവും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. […]

ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ സ്‌ട്രെയിന്‍ യുകെയില്‍ സ്ഥിരീകരിച്ചു

വളരെ വേഗത്തില്‍ പകരുന്ന തരത്തിലുള്ള ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ സ്‌ട്രെയിന്‍ യുകെയില്‍ സ്ഥിരീകരിച്ചു. എഴുപത്തിഏഴോളം പേരിലാണ് പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സ്‌ട്രെയിനാണ് ഇപ്പോള്‍ ഇന്ത്യയിലെ വലിയ തോതിലുള്ള കോവിഡ് വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ബുധനാഴ്ച ഇന്ത്യയില്‍ രണ്ടു ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതു ലോകത്തിലെ പ്രതിദിന കണക്കുകളിലെ മൂന്നിലൊന്നാണ്. മാര്‍ച്ചിലാണ് ഈ പുതിയ സ്‌ട്രെയിന്‍ ഇന്ത്യയില്‍ കണ്ടെത്തിയത്. ഇത് ഡബിള്‍ മ്യുട്ടന്റ് വൈറസ് ആണ് എന്ന് ഇന്ത്യ സ്ഥിതീകരിച്ചിരുന്നു. മറ്റ് രണ്ട് സ്‌ട്രെയിനുകളുടെ ഹൈബ്രിഡ് […]

യുഎസിൽ വെടിയേറ്റുമരിച്ച 4പേര്‍ ഇന്ത്യക്കാർ: അക്രമി ആത്മഹത്യ ചെയ്തു

അമേരിക്കയിലെ ഇന്‍ഡ്യാനപ്പലിസില്‍ 19വയസുകാരന്‍ വെടിവെച്ചുകൊന്ന എട്ടുപേരില്‍ നാലുപേര്‍ ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച നാലുപേരും. രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡെലിവറി സര്‍വീസ് കമ്പനി ഫെഡെക്സിന്‍റെ കേന്ദ്രത്തിലായിരുന്നു വെടിവയ്പ്പ്. ഫെഡെക്സ് കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് അക്രമി. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.

തൃശൂർ പൂരം കാണാൻ എത്തുന്നവർക്ക് വാക്സീൻ രണ്ട് ഡോസ് നിർബന്ധമാക്കി; പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് അല്ലെങ്കില്‍ ആനകളെ തൃശ്ശൂർ പൂരത്തില്‍ പങ്കെടുപ്പിക്കില്ല

തൃശൂർ: തൃശൂർ പൂരം കാണാൻ എത്തുന്നവർ കൊവിഡ് വാക്സീൻ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിർബന്ധമാക്കി ഉത്തരവിറങ്ങി. രണ്ടു ഡോസ് വാക്സീൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു. അതേ സമയം കർശന നിബന്ധനയെങ്കിൽ പൂരം നടത്തിപ്പ് പ്രയാസമാകുമെന്നും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനകളുടെ പാപ്പാന്‍മാര്‍ കോവിഡ് […]

ബ്രി​ട്ടാ​സ്, ശി​വ​ദാ​സ​ൻ, വഹാബ് രാജ്യസഭയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ. ​ടി. ശി​വ​ദാ​സ​നും സി​പി​എം രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​സ്‌​ലിം ലീ​ഗി​ലെ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് ഏപ്രില്‍ 16ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. നി​യ​മ​സ​ഭ​യി​ലെ നി​ല​വി​ലു​ള്ള അം​ഗ​ബ​ല​മ​നു​സ​രി​ച്ച് ഒ​ഴി​വു വ​ന്ന മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം എ​ൽ​ഡി​എ​ഫി​നും ഒ​ന്നു യു​ഡി​എ​ഫി​നും ല​ഭി​ക്കും. മൂ​ന്നു പേ​ർ മാ​ത്രം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ​രം ഒ​ഴി​വാ​കും. യു​ഡി​എ​ഫി​നു ല​ഭി​ക്കു​ന്ന സീ​റ്റ് മു​സ്‌​ലിം ലീ​ഗി​നു ന​ൽ​കി​യ​തി​നാ​ൽ കോ​ൺ​ഗ്ര​സി​നു സീ​റ്റ് ന​ഷ്ട​മാ​യി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​മാ​ണു […]

ഞെട്ടലിൽ തമിഴകം; വിടചൊല്ലുന്നത് ഹാസ്യത്തില്‍ പുതുവഴി തേടിയ നടന്‍

ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്.തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. 1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഖുശി, റണ്‍, സാമി, അന്യന്‍, ശിവാജി തുടങ്ങി ഇരുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. 2009ല്‍ പത്മശ്രീ ലഭിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽ വച്ചു […]

കേരളത്തിൽ ആഞ്ഞടിച്ച് കോവിഡ് തരംഗം, സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റിയിൽ വൻ വർധന 17,04 ശതമാനം

രണ്ടായിരനത്ത് ആശങ്ക ഇരട്ടിയാക്കി ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. കഴിഞ്ഞദിവസം നടത്തിയ കൂട്ടപ്പരിശോധനയുടെ ഭാഗികഫലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. 17.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് […]

കെ.പി.എ.സി സുലോചന ചരമദിനം – ശിവപ്രസാദ്

കേരളത്തിലെ ജനകീയ ഗായികമാരിലൊരാളും സിനിമാ-നാടക അഭിനേത്രിയുമായിരുന്നു കെ.പി.എ.സി. സുലോചന (10 ഏപ്രിൽ 1938 – 17 ഏപ്രിൽ 2005). സുലോചന പാടിയ ‘വെള്ളാരം കുന്നിലെ’, ‘അമ്പിളിയമ്മാവാ’, ‘ചെപ്പുകിലുക്കണ ചങ്ങാതി‘, ‘വള്ളിക്കുടിലിൻ’ തുടങ്ങിയ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്. മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി , 1938 ഏപ്രിൽ 10-ന് ജനിച്ച സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്‌ക്ക്‌ പ്രവേശിച്ചു. 1951-ൽ എന്റെ മകനാണ്‌ ശരി എന്ന നാടകത്തിലൂടെയാണ്‌ കെ.പി.എ.സി-യിൽ […]

മതഭ്രാന്ത് – ഡോ. ചേരാവള്ളി ശശി

പാതയോരത്തായ് കിടന്ന ഭാണ്ഡം തീതുപ്പിയെങ്ങും പറന്നുപോയാലും. നൂറുപേര്‍ കത്തിയെരിഞ്ഞു,പിന്നെ നൂറുപേര്‍ വേകാതെ വെന്തുപോലും! കത്തിയെരിഞ്ഞ ജഡമടക്കാന്‍ പച്ചമണ്‍ നീക്കിത്തെളിച്ചിടുമ്പോള്‍ കത്തി,കഠാര,വാള്‍,തോക്ക്-ഭൂവിന്‍ ഹൃത്തടം കണ്ടവര്‍ ഞെട്ടിപോലും! തൊട്ടിയിട്ടാഴക്കിണറ്റുനീരിന്‍ മുഗ്ദത കോരിയെടുത്തിടുമ്പോള്‍ എത്തുന്ന കൈമഴു,ദണ്ഡ്,പ്ലാസ്റ്റിക്- കെട്ടിനുള്ളില്‍-ഭയം കൊണ്ടുപോലും! യക്ഷിയോ,ഭൂതമോ,രാക്ഷസനോ? ചുറ്റിക്കളിക്കുന്നു ചുറ്റുപാടും. പറ്റില്ല ജീവിതം,വിണ്ണില്‍ മണ്ണില്‍ പറ്റില്ല നീറ്റില്‍-വനത്തിലിപ്പോള്‍… പൊട്ടിത്തെറിക്കുന്നതെപ്പോഴെന്നോ? വെട്ടേറ്റു വീഴുന്നതെപ്പോഴെന്നോ? നിശ്ചയമില്ലാര്, മുന്നില്‍,പിന്നില്‍ ഒപ്പം നടപ്പൂ ദുര്‍ലക്ഷ്യമോടെ…. ആരേ ചതിക്കെണി നെയ്തിടുന്നു? സാധുക്കള്‍ തന്‍ നിണം മോന്തിടുന്നു… ആരേ കരങ്ങള്‍ കഴുകിടുന്നു. ആരോപണത്തില്‍ ലസിച്ചിടുന്നു… ഭൂതമല്ലെക്ഷി, പിശാചുമല്ല […]