LIMA WORLD LIBRARY

ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ സ്‌ട്രെയിന്‍ യുകെയില്‍ സ്ഥിരീകരിച്ചു

വളരെ വേഗത്തില്‍ പകരുന്ന തരത്തിലുള്ള ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ സ്‌ട്രെയിന്‍ യുകെയില്‍ സ്ഥിരീകരിച്ചു. എഴുപത്തിഏഴോളം പേരിലാണ് പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സ്‌ട്രെയിനാണ് ഇപ്പോള്‍ ഇന്ത്യയിലെ വലിയ തോതിലുള്ള കോവിഡ് വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ബുധനാഴ്ച ഇന്ത്യയില്‍ രണ്ടു ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതു ലോകത്തിലെ പ്രതിദിന കണക്കുകളിലെ മൂന്നിലൊന്നാണ്.

മാര്‍ച്ചിലാണ് ഈ പുതിയ സ്‌ട്രെയിന്‍ ഇന്ത്യയില്‍ കണ്ടെത്തിയത്. ഇത് ഡബിള്‍ മ്യുട്ടന്റ് വൈറസ് ആണ് എന്ന് ഇന്ത്യ സ്ഥിതീകരിച്ചിരുന്നു. മറ്റ് രണ്ട് സ്‌ട്രെയിനുകളുടെ ഹൈബ്രിഡ് ആയാണ് ഈ പുതിയ വൈറസ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ 56 ഓളം സ്ട്രെയിനുകളാണ് യുകെയില്‍ ആകെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ഉളവാക്കുന്നത് സൗത്ത് ആഫ്രിക്കന്‍ സ്‌ട്രെയിന്‍ ആണ്.

ഈ സ്‌ട്രെയിന്‍ അതിവേഗം പടരുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് സേജ് മെമ്പര്‍ പ്രൊഫ. ജോണ്‍ എഡ്മണ്ട്സ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ആണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നത്.

ഇന്ത്യയില്‍ വരും മാസങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുമെന്നാണ് മുന്നറിയിപ്പ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px