മെയ് 5 കുഞ്ചൻ ദിനം

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവി കുഞ്ചന്‍ നമ്പ്യാരുടെ ദിനമാണ് ഇന്ന്!. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാര്‍. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങള്‍ നിറഞ്ഞ കുഞ്ചന്‍ നമ്പ്യാരുടെ ശൈലി ഇന്നും ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യ വിമര്‍ശനരംഗത്ത് ഒരു മഹനീയ മാതൃകയായി നിലകൊള്ളുന്നു. ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് […]
മേയ് 5 ഇന്ന് ലോക കാര്‍ട്ടൂണിസ്റ്റ് ദിനം

ലോക കാര്‍ട്ടൂണിസ്റ്റ് ദിനത്തെക്കുറിച്ച് അറിയുന്നതിന് 1895 മേയ് 5ലേക്ക് പോകേണ്ടതുണ്ട്. ചിത്ര രചനയുടെ മറ്റൊരു വശമായ കാര്‍ട്ടൂണ്‍ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത് 1895 യൂറോപ്പിലെ ഒരു മേയ് 5 ദിനത്തിലാണ്. ന്യൂയോര്‍ക്കിലുള്ള യെല്ലോ വേള്‍ഡ് എന്ന പ്രസിദ്ധീകരണത്തില്‍ സര്‍ക്കുലേഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി പ്രസാധകര്‍ തലപുകഞ്ഞ് ആലോചിക്കുമ്പോഴാണ് റിച്ചാര്‍ഡ്‌സ് ഔട്ട് കോള്‍ട്ട് എന്ന കാര്‍ട്ടൂണിസ്റ്റിലേക്ക് പ്രസാധകര്‍ എത്തുന്നത്. റിച്ചാര്‍ഡ്‌സ് ഔട്ട് കോള്‍ട്ടിനോട് അവര്‍ ഒരു ചിത്രം വരച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. പ്രസാധകരുടെ ആവശ്യം പോലെ കോള്‍ട്ട് ചിത്രം […]
റിസപ്ഷന്‍ മാലാഖമാര്‍ – സിപ്പി പള്ളിപ്പുറം

പുത്തനാമൊരു ജുബ്ബ വാങ്ങുവാന്‍ ഞാനിന്നലെ- പ്പേരെഴും’തീര്‍ത്ഥാസി’ന്‍റെ തൃപ്പടി കയറവേ, ചുണ്ടത്തു ചായംതേച്ച മൂന്നുകന്യകമാര്‍ വന്നു സാദരമെതിരേറ്റു ‘കോളിനോസ് ചിരി’യോടെ “ഷര്‍ട്ടുവേണമോ പുത്തന്‍ പാന്‍റ്സുവേണമോ, മോഡേണ്‍ ജുബ്ബ വേണമോ ചൊല്ലൂ കൂട്ടിനായ് വരാം ഞങ്ങള്‍” ഉത്തരംപറഞ്ഞീല- യെങ്കിലുമവരെന്നെ ‘ലിഫ്റ്റി’ന്‍റെയടുക്കലേ- ക്കാനയിച്ചാഘോഷമായ്. “ഖദര്‍ജുബ്ബകളേതു ഫ്ളോറിലാണറിയാമോ കാണിച്ചുതന്നാല്‍ വേഗം പോയി ഞാനെടുത്തോളാം” പറഞ്ഞുതീരും മുമ്പേ ലിഫ്റ്റിലെന്നെയും കേറ്റി- യൊമ്പതാം നിലയില്‍ക്കൊ- ണ്ടിറിക്കീ കുമാരിമാര്‍ “വേണ്ടതു നോക്കിക്കൊള്ളു താഴെപ്പോയ ്വരാം ഞങ്ങള്‍” മന്ദഹാസത്തോടവര്‍ നടന്നു മറഞ്ഞുപോയ്. എന്തൊരു ശാലീനത; യെന്തൊരു കുലീനത- യെത്രമേല്‍ […]
ചിലരങ്ങനെയാണ് – രജനി സുരേഷ്

പാലക്കാട് ജില്ലയിലെ ആ ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് കാറ് നീങ്ങുന്നത്. അടുത്തു പരിചയമുള്ള സുഹൃത്തുക്കളോടൊപ്പം പുറപ്പെട്ടു. പത്രവാർത്തയുടെ നിജസ്ഥിതി അറിയണം. കലാകാരികളായ മൂന്നു സഹോദരിമാരുടെ അവസ്ഥ വിവരിച്ചു കൊണ്ടാണല്ലോ പത്രത്തിൽ പടം വന്നത്. മുഖശ്രീയുള്ള മൂന്നു കുട്ടികളുടെയും നിഷ്കളങ്ക ഭാവം കണ്ണിൽ നിന്ന് വേർപെടുത്തുവാൻ കഴിയുന്നില്ല. സഹതാപവും സ്നേഹവും എല്ലാം കൂടിക്കലർന്ന ആർദ്രത പാലക്കാട് ഗ്രാമത്തിലേയ്ക്കുള്ള യാത്രയിൽ കൊണ്ടെത്തിച്ചിരിക്കുക യാണ്. പാലക്കാട് ടൗൺ എത്തുന്നതിനു മുൻപെ ഗ്രാമത്തിലെ ഇടുങ്ങിയ പാതയിലേക്ക് കയറിയ കാറിന്റെ സഞ്ചാരഗതി മന്ദീഭവിക്കുവാൻ തുടങ്ങി. കാറിൽ […]



