LIMA WORLD LIBRARY

അക്ഷരലോകത്തെ വിസ്മയഗോപുരം – കാരൂര്‍ സോമന്‍

അക്ഷരലോകത്തെ വിസ്മയഗോപുരം കാരൂര്‍ സോമന്‍ മനുഷ്യ മനസ്സിന്‍റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെങ്ങും കുളിര്‍കാറ്റായി മഞ്ഞ് പൊഴിക്കുന്നു. ഓരോ സംസ്ക്കരാവും ആ കാലത്തിന്‍റെ നന്മയും തിന്മയും അടയാളപ്പെടുത്താറുണ്ട്. അതില്‍ നൂറ്റാണ്ടുകളായി ആ സംസ്ക്കാര വിജ്ഞാനത്തിന്‍റെ സുവര്‍ണ്ണ ദശയില്‍ ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ മഹത്തായ സംസ്ക്കാരം അടയാളപ്പെടുത്തിയിരിക്കുന്നത് അക്ഷരങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പര്‍വ്വതമായ ബ്രിട്ടീഷ് ലൈബ്രററിയിലാണ്. ഏകദേശം 200 മില്യനടുത്ത് കലാ-സാഹിത്യ-ശാസ്ത്ര രംഗത്തേ പുരാതന ശേഖരങ്ങളാണ് ഇതിനുള്ളിലുള്ളത്. നമ്മുടെ എഴുത്തോലകളുടെ […]

കലാ പ്രപഞ്ചത്തിലെ മായാജാലങ്ങൾ – കാരൂര്‍ സോമന്‍

വത്തിക്കാനിലെ സിസ്റ്റയിന്‍ ചാപ്പലിൽ ഞാനെത്തിയത് ലോകത്തെ നിറക്കൂട്ടുകളുടെ ചക്രവര്‍ത്തി മൈക്കലാഞ്ജലോ വരച്ച ജീവന്റെ തുടിപ്പുകളും തലോടുകളും നിറഞ്ഞു തുളുമ്പുന്ന കാന്തി നിറഞ്ഞ ചിത്രങ്ങള്‍ കാണാനാണ്. എല്ലാവരുടെയും മിഴികൾ ആത്മാവില്‍ ചിറകുകള്‍ മുളക്കുന്ന വര്‍ണ്ണവൈവിധ്യമാര്‍ന്ന  വര്‍ണ്ണ ചിത്രങ്ങളിലാണ്. എത്രയെത്ര കണ്ടിട്ടും മതിവരാത്തവിധം ഞാനും താല്പര്യപൂർവ്വം മറ്റുള്ളവര്‍ക്കൊപ്പം തലയുര്‍ത്തി നോക്കി നിന്നു.  മാലാഖമാർ നിലവിലുടെ സ്വർഗ്ഗത്തിലേക്ക് പറക്കുന്ന ചിത്രങ്ങളടക്കം ചിത്രകലയുടെ ഒരു മായ പ്രപഞ്ചം.  എ.ഡി 1477-1481 കാലയളവില്‍ സിക്‌സറ്റസ് നാലാമന്‍  പോപ്പില്‍ നിന്നാണ് സിസ്റ്റയില്‍ ചാപ്പല്‍ എന്ന പേരുണ്ടായത്. 1508 ല്‍ പോപ്പ് […]

അടുക്കള യന്ത്രം – പൂന്തോട്ടത്തു വിനയകുമാർ (ഖത്തർ)

അടുക്കള യന്ത്രം പൂന്തോട്ടത്തു വിനയകുമാർ വീടിന്റെ വലിയ വരാന്തയിലെ പതുപതുത്ത സോഫയിൽ ചാരിക്കിടന്നു “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ “- എന്ന സിനിമ ഗോവർധൻ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ശല്യവുമുണ്ടാക്കാതെ ഭാര്യ ഒരിക്കൽ ചൂട് ചായയും,പിന്നെ മറ്റു രണ്ടു തവണ കുടിക്കാൻ വെള്ളമുമായി വന്നു…” ഭാര്യ സിനിമ ഏതെന്നു പോലും ശ്രദ്ധിക്കാതെ അകത്തേക്ക് വീണ്ടും പോയി .അവിടെ പിടിപ്പതു പണി ഉണ്ടല്ലോ…. ഇടയ്ക്കു കിച്ചണിൽ ഒരു സ്റ്റീൽ പത്രം അറിയാതെ താഴെ വീണു ചെറിയ ശബ്‍ദം കേട്ടപ്പോൾ അയാൾ […]

വിരൽത്തുമ്പിലെ പ്രണയ ഇമോജികൾ – ബി. ലേഖ

വിരൽത്തുമ്പിൽ അകം പൊള്ളയായ ഹൃദയഇമോജികൾ വിളയാടുന്ന ഇന്നിൽ നിന്നും… നമുക്കൊന്നു തിരിഞ്ഞു നടന്നാലോ.. ആകാശത്തോളമെത്തുന്ന ഊഞ്ഞാലാട്ടങ്ങളിൽ കൈപിടിയിലൊതുക്കിയ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രകുഞ്ഞുങ്ങളെ കൈവിട്ടതെപ്പോഴാണ്.. അവിടെ, ഇടവഴിയോരങ്ങളിൽ മിന്നിമറഞ്ഞചുവന്നുതുടുത്ത പട്ടുപാവാടയും മാങ്ങാകൊലുസ്സിന്റെ ചിരികളുമുണ്ടായിരുന്നില്ലേ! പിടിച്ചടക്കലുകളെക്കാൾ വിട്ടുകൊടുക്കലുകളുടെ കണ്ണീരൊപ്പിയ കൈലേസുകൾ പറന്നകന്നത് അകലങ്ങളി ലേക്കാണെങ്കിലും, നൂലിഴയാൽ കോർത്ത മുല്ലമൊട്ടുപോലെ.. ഓർമ്മകൾ നവ്യസുഗന്ധ വാഹികളായിരുന്നില്ലേ..! പുസ്തകത്താളുകളിലെ നാലായി മടക്കിഒളിപ്പിച്ച പ്രണയലേഖനത്തിലെ വരികളിൽ അടക്കിയൊതുക്കിവച്ച പ്രണയതുടിപ്പുകൾ.. പിൽക്കാല ഇമോജികളായി പരിണമിച്ചപ്പോൾ.. കാമമോഹങ്ങളുടെ ഒളിയമ്പ് മാത്രമായി പ്രണയമരങ്ങൾ പൂക്കുന്നു മുഖപടങ്ങളിലെ വൈകൃതങ്ങളാൽ ഇമോജികൾ വർണ്ണക്കാഴ്ചകളുടെ കുടമാറ്റം […]

മോണലിസയുടെ പകർപ്പിന് വില 25 കോടി രൂപ!

പാരിസ് ∙ ലിയനാർഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ 17–ാം നൂറ്റാണ്ടിലെ പകർപ്പ് ലേലത്തിൽ വിറ്റത് 29 ലക്ഷം യൂറോയ്ക്ക് (ഏകദേശം 25.51 കോടിയിലേറെ രൂപ). മോണലിസ പകർപ്പുകളുടെ വിൽപനയിലെ റെക്കോർഡ് ആണിത്. പാരിസിൽ നടന്ന രാജ്യാന്തര ലേലത്തിൽ പങ്കെടുത്തത് 14 പേർ. 5 ലക്ഷം യൂറോയിൽനിന്ന് ഉയർന്നാണ് 29 ലക്ഷത്തിനു വിറ്റത്. ‘ഹെക്കിങ് മോണലിസ’ എന്ന് അറിയപ്പെടുന്ന ഈ പകർപ്പ് അസ്സൽ മോണലിസ തന്നെയാണെന്ന് അതിന്റെ ഉടമ റെയ്മണ്ട് ഹെക്കിങ് ദീർഘകാലം വാദിച്ചിരുന്നു. 1950 കളിൽ പഴയവസ്തുക്കൾ […]

ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

ദുബായ് : ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇതിനായി യുഎഇ അംഗീകൃത വാക്സീന്റെ 2 ഡോസും സ്വീകരിച്ചവർക്ക് അനുമതി ലഭിക്കും. കേരളത്തിൽ ആസ്ട്രസേനക വാക്‌സിൻ സ്വീകരിച്ചവർക്കാകും യാത്രക്ക് അനുമതി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും  സർവീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും സർവീസ് ആരംഭിക്കും.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്; കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്‌നയേയും കരുക്കളാക്കി യു.എ.ഇ. കോണ്‍സല്‍ ജനറല്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. […]

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7,499 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂർ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂർ 434, കാസർകോട് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീൻ സാമ്പിൾ, […]

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 4435 കേസുകള്‍

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 1,07,474 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11,647 പേര്‍ക്കാണ്. രോഗമുക്തി 12,459 പേര്‍ക്കും. സംസ്ഥാനത്ത് 1,05,936 ആണ് ആക്ടീവ് കേസുകള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ […]

വാക്‌സിനേഷനില്‍ റെക്കോര്‍ഡ് ; ഒരു ദിവസം 13 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്കി ആന്ധ്രാപ്രദേശ്

ഹൈദരാബാദ്: ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി റെക്കോര്‍ഡ് സംസ്ഥാനമായി ആന്ധ്രാപ്രദേശ്. ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് വാക്സിന്‍ കുത്തിവെപ്പ് നല്‍കി. ആന്ധ്രാപ്രദേശില്‍ ഇതിനോടകം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയും ചെയ്തു. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് വാക്സിന്‍ നല്‍കിയത്. 13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി […]