നൊമ്പരവീണ – ഷാമിനി

—————————–—– കണ്ടിട്ടും കാണാതെ പോയൊരാ കണ്ണീർ തുള്ളികളെ, ഹൃദയത്തിലാക്കി ചേർത്തു- പിടിച്ചില്ലവളെയാരുംവിഷാദങ്ങൾ പങ്കിടുമ്പോഴും കൂട്ടുകാരും ഉറ്റവരും അറിഞ്ഞില്ലവളെ…. സ്വപ്‌നങ്ങൾ ചിറകുവിടർത്തി, പറന്നൊരാ ശലഭത്തിൻ – ചിറകുകൾ വിവാഹ- കമ്പോളത്തിലെ വില്പന ചരക്കാക്കി “സ്ത്രീധനം” എന്ന വാളിനാൽ, അരിഞ്ഞു തള്ളി…. കൊട്ടി ഘോഷിക്കാൻ വീണ്ടുമൊരു വാർത്ത കൂടി നിന്നുടലാം തൂവാലയിൽ ചിത്രങ്ങൾ തുന്നിയവൻ, ക്രൂരതാണ്ഡവം- ആടിയപ്പോൾ കരുത്തില്ലാതെ പോയവളെ എരിഞ്ഞൊടുങ്ങിയ ദീപമേ മറ്റൊരു വിസ്മയ കൂടി, വേണ്ടാ…….. സദാചാര വാതിലുകൾ ഇല്ലാതെയാവട്ടെ…. മാതാപിതാക്കളെ താലികെട്ടിന്നൊരു – ഭാരമിറക്കലല്ലാ അറവു […]
ദൈവത്തിന് മറവിയില്ല – സൂസൻ പാലാത്ര

സൂസൻ പാലാത്ര ഇസ്രായേലിന് മക്കൾ പന്ത്രണ്ട്. രൂബേൻ മുതൽ ബെന്യാമീൻ വരെ പന്ത്രണ്ടുപേർ. ഇവർ ആൺമക്കൾ. ഇനി ഒരു മകൾ കൂടിയുണ്ട് ദീനാ മോൾ. ദീനാമ്മാന്നു വിളിക്കും. അവളെ എല്ലാരും കൂടി ഒരു പാടങ്ങു ഓമനിച്ചു. എന്നാൽ ഇന്നെന്ന പോലെ അന്നും ആണിനേ വിലയുള്ളൂ, ആണേ കണക്കിൽപ്പെടൂ. പെണ്ണിനേ കണക്കിൽപ്പെടുത്തില്ല. അന്നും പെണ്ണിനെ ബലാത്സംഗം ചെയ്യും. പെണ്ണു നിമിത്തം ഏറെ കൊലപാതകങ്ങളും. ഇസ്രായേൽ […]
112 വയസ്സ്: എമിലിയോ മുത്തശ്ശൻ ഏറ്റവും പ്രായം കൂടിയ പുരുഷൻ

സാൻ ഹുവാൻ ∙ പോർട്ടറീക്കോ സ്വദേശി എമീലിയോ ഫ്ലോറസ് മാർക്വിസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് ബുക്കിൽ ഇടം നേടി. 112 വർഷവും 326 ദിവസവുമാണ് എമീലിയോയുടെ പ്രായം. പോർട്ടറീക്കോയിലെ കാരലീനയിൽ 1908 ൽ ജനിച്ച എമീലിയോ പ്രദേശവാസികൾക്ക് പ്രിയപ്പെട്ട ഡോൺ മിലോയാണ്. ദൈവവിശ്വാസം, എല്ലാവരോടുമുള്ള സ്നേഹം എന്നിവയാണ് ദീർഘായുസ്സിന്റെ രഹസ്യമെന്ന് എമീലിയോ പറയുന്നു. 11 സഹോദരങ്ങളിൽ രണ്ടാമനായി ജനിച്ച എമീലിയോ വെറും 3 വർഷം മാത്രമാണു സ്കൂളിൽ പോയിട്ടുള്ളത്. പിന്നീട് കുടുംബത്തിന്റെ കരിമ്പിൻ […]
എതിർക്കാൻ വന്നാൽ ഉരുക്കുമതിലിൽ തട്ടി തല തകരുമെന്ന് ഷി ജിൻപിങ്

ബെയ്ജിങ് ∙ ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കുമതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെ ആണ് അമേരിക്കയെ പേരെടുത്തു പറയാതെ പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി മുന്നറിയിപ്പ് നൽകിയത്. ടിയാനമെൻ സ്ക്വയറിൽ കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദൂങ്ങിന്റെ കൂറ്റൻ ചിത്രത്തെ സാക്ഷിയാക്കിയായിരുന്നു സമ്മേളനം. ചൈനയെ ആക്രമിക്കാൻ ശ്രമിക്കുന്നവരുടെ തല ഉരുക്കുമതിലിൽ തട്ടി […]
ചുട്ടുപൊള്ളി കാനഡ, മരിച്ചുവീണത് നൂറുകണക്കിന് ആളുകള്‍, ദുരിതം കൂട്ടി കാട്ടുതീയും

ഒട്ടാവ: കാനഡയിൽ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 62 ഇടത്താണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറൻ കാനഡയിൽ നിന്ന് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു. വാൻകോവറിൽ നിന്ന് വടക്കുകിഴക്കൻ ഭാഗത്ത് 250 കി.മീ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതർ വ്യക്തമാക്കി. ലിട്ടൺ മേഖലയിലാണ് തീവ്യാപിക്കുന്നത് രൂക്ഷമായത്. കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അതേസമയം […]
ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; 713 സിംകാര്‍ഡ് പിടിച്ചെടുത്തു

കോഴിക്കോട് ഏഴ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡിസിപി. ഒരാള്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഒളിവില്‍. 713 സിംകാര്‍ഡുകള്‍ പിടിച്ചെടുത്തു. ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്ന് ഡിസിപി സ്വപ്നില്‍ എം.മഹാജന്‍ പറഞ്ഞു
അയിഷയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; അന്വേഷണത്തിന് കൂടുതൽ സമയം

രാജ്യദ്രോഹക്കേസിൽ അയിഷ സുൽത്താനക്ക് തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആയതിനാൽ ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. അന്വേഷണത്തിന് കൂടുതൽ സമയം നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കേസിൽ അന്വേഷണം നടത്തരുതെന്ന് എങ്ങനെ പറയാൻ കഴിയും എന്നും കോടതി ചോദിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന അയിഷ സുൽത്താനയുടെ ആവശ്യം തള്ളിയ ഹൈക്കോടതി, രണ്ടാഴ്ചക്കകം അന്വേഷണ […]
‘പ്രതീക്ഷ’ കാത്ത് ജനങ്ങൾ, ഇന്നും കൂടി പെട്രോള്‍ വില; ഇരുട്ടടിക്ക് അറുതിയില്ല

Vപെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 35പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 101 രൂപ 14 പൈസയായി. കൊച്ചിയില്‍ 99 രൂപ 38 പൈസയാണ് ഇന്നത്തെ പെട്രോള്‍ നിരക്ക്. കോഴിക്കോട് 99 രൂപ 65 പൈസയായി. കഴിഞ്ഞ ആറുമാസത്തിനിടെ 59ാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്, രോഗവ്യാപനം കുറയുന്നില്ല; ടിപിആർ പത്തിന് മുകളിൽ തന്നെ; 146 മരണം

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 146 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 13,505 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് […]



