—————————–
കണ്ടിട്ടും കാണാതെ പോയൊരാ കണ്ണീർ തുള്ളികളെ, ഹൃദയത്തിലാക്കി ചേർത്തു- പിടിച്ചില്ലവളെയാരുംവിഷാദങ്ങൾ പങ്കിടുമ്പോഴും കൂട്ടുകാരും ഉറ്റവരും അറിഞ്ഞില്ലവളെ….
സ്വപ്‌നങ്ങൾ ചിറകുവിടർത്തി, പറന്നൊരാ ശലഭത്തിൻ –
ചിറകുകൾ വിവാഹ- കമ്പോളത്തിലെ വില്പന ചരക്കാക്കി “സ്ത്രീധനം”
എന്ന വാളിനാൽ, അരിഞ്ഞു തള്ളി….
കൊട്ടി ഘോഷിക്കാൻ വീണ്ടുമൊരു വാർത്ത കൂടി
നിന്നുടലാം തൂവാലയിൽ ചിത്രങ്ങൾ തുന്നിയവൻ, ക്രൂരതാണ്ഡവം-
ആടിയപ്പോൾ കരുത്തില്ലാതെ പോയവളെ എരിഞ്ഞൊടുങ്ങിയ ദീപമേ
മറ്റൊരു വിസ്മയ കൂടി,
വേണ്ടാ……..
സദാചാര വാതിലുകൾ ഇല്ലാതെയാവട്ടെ….
മാതാപിതാക്കളെ താലികെട്ടിന്നൊരു –
ഭാരമിറക്കലല്ലാ അറവു –
ശാലയിലെ ബലിമൃഗമല്ല…. പെണ്ണു!!
മകളെയും മകനെയും ചേർത്തണച്ചു നല്ല വാക്കുകളോതി സാമൂഹിക നന്മക്കായി വളർത്തി മാതൃകയാവണം
ഇനിയെങ്കിലും……
ആഘോഷമാക്കാൻ ഗാർഹികമരണങ്ങളിവിടെ
വേണ്ടാ..
പീഡനകഥയുടെ കണ്ണീർ –
പുഴയൊഴുകണ്ടിനി –
ഉണരുക വെളിച്ചമായി
Thank GOD











