LIMA WORLD LIBRARY

കോവിഡില്‍ തൊഴില്‍നഷ്ടം രൂക്ഷം; ഒന്നര വര്‍ഷത്തിനിടെ മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികൾ

അബുദാബി: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന് കണക്കുകള്‍. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം (എ.എ.ഐ) കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ […]

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 17 മരണം

കോട്ടബാറ്റോ: തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു. 17 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി-130 എന്ന വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 92 പേര്‍ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രി ഡെല്ഡഫിന്‍ ലോറെന്‍സാന അറിയിച്ചു. ഇതില്‍ മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു. തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചതായാണ് സംഭവസ്ഥലത്ത് നിന്നുളള ചിത്രങ്ങളില്‍ നിന്ന് […]

പ്രിയങ്ക കൊടുങ്കാറ്റാവും; ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടിക്ക് കഴിയും- യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

 ന്യൂഡൽഹി: ഉത്തർപ്രദേശിൽ 2022-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.പിയുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അവകാശവാദം. സംസ്ഥാനത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാകുമെന്നും പ്രിയങ്ക എന്നാവും അതിന്റെ പേരെന്നും ലല്ലു മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്കയുടെ മേൽനോട്ടത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്ന് ദശാബ്ദത്തിനുശേഷം സംസ്ഥാനത്ത് വൻ തിരിച്ചുവരവ് നടത്തും. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർഥി ആകുമോ എന്നകാര്യം […]

നാലുമാസമായി വേതനം ഇല്ലാതെ പ്രേരക്മാര്‍; ഇരുട്ടടിയായി തുക വെട്ടിക്കുറയ്ക്കലും

കോഴിക്കോട്: സംസ്ഥാനത്ത് സാക്ഷരതാമിഷനു കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്, അസി. പ്രേരക്, നോഡൽ പ്രേരക്മാർക്ക് നാലുമാസമായി വേതനമില്ല. സാക്ഷരതാമിഷനുകീഴിൽ 1993 പേർ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാ വിഭാഗക്കാരെയും പരിഗണിക്കുമ്പോൾ തങ്ങളുടെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്താൻപോലും ആരുമില്ലെന്ന സങ്കടം ഇവർ പങ്കുവെക്കുന്നു. മാസത്തിൽ 12,000 രൂപയാണ് പ്രേരകിന്റെ വേതനം. നോഡൽ പ്രേരകിന് 15,000 രൂപ, അസി. പ്രേരകിന് 10,500 രൂപ എന്നിങ്ങനെയും. ഇത് നൽകുന്നില്ലെന്നുമാത്രമല്ല, ഓരോ പ്രേരകിനും ടാർഗറ്റ് നിശ്ചയിച്ച് ഈ തുക വെട്ടിക്കുറയ്ക്കുന്നുവെന്നതും പ്രശ്നമാണ്. നാലാംക്ലാസ്, ഏഴാംക്ലാസ്, എസ്.എസ്.എൽ.സി., […]

കോവിഡ് വ്യാപനത്തിൽ കുറവില്ല; സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്, ടിപിആർ 10.25%; 76 മരണം

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. 11,551 പേര്‍ക്ക് രോഗമുക്തി. ചികില്‍സയിലുള്ളത് 1,04,039 പേര്‍. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് […]

കൈവിട്ട തമാശ, പൊലിഞ്ഞത് 3 ജീവന്‍; രേഷ്മയുടെ ഫെയ്‌സ്ബുക്ക് ‘കാമുകന്‍’ ബന്ധുക്കളായ യുവതികള്‍ തന്നെ

കൊല്ലം: ഒടുവില്‍ ദുരൂഹതകള്‍ക്ക് വിരാമമിട്ട് കല്ലുവാതക്കലിലെ രേഷ്മയുടെ ‘കാമുകനെ’ പോലീസ് കണ്ടെത്തി. ഫെയ്‌സ്ബുക്ക് കാമുകനായ അനന്ദു എന്ന വ്യാജ ഐ.ഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ‘കാമുകന്റെ’ കാര്യത്തില്‍ സ്ഥിരീകരണമായത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫെയ്‌സ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കേസില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-12

അധ്യായം-12 കാവിലേക്കുള്ള പടികള്‍ കയറുമ്പോഴാണു തന്നെയാരോ പേരുചൊല്ലി വിളിക്കുമ്പോലെയൊരു തോന്നല്‍ കാര്‍ത്തിയമ്മക്കുണ്ടായത്. അവര്‍ താഴേക്ക് നോക്കി. കല്‍പടികള്‍ക്ക് താഴെ ക്ലേശത്തോടെ ഓടിക്കയറി വരുന്ന രവിയെക്കണ്ട് അവര്‍ അമ്പരന്നു. കൈപ്പിടിയില്‍ പിടിച്ചും പിടിക്കാതെയും ഒരുവിധം നടകള്‍ കയറി രവി അവരുടെ സമീപമെത്തി. അവരെ നോക്കി പുഞ്ചിരിച്ചെങ്കിലും കിതപ്പ് മൂലം രവിക്ക് സംസാരിക്കാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു. ‘എന്താ കുഞ്ഞേ? സംശയം മാറിയിട്ടില്ല ല്ലേ? കുഞ്ഞാത്തോല്‍ ഉണ്ടോ എന്ന്?’ അവര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. രവിശങ്കര്‍ തല വെട്ടിച്ചു. ‘അതല്ല കാര്‍ത്തിയമ്മേ…. […]

കാവല്‍ മാലാഖ (നോവല്‍ 11) മരുഭൂമിയിലെ നദി

നൂറനാട്ടെ വീട്ടില്‍ കുഞ്ഞപ്പി കലി തുള്ളി. അമ്മിണി കണ്ണു തുടച്ചു. ഏകമകനെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജയിലിലിട്ടു അവള്‍. വെറുതേ വിടാന്‍ പാടില്ല. ഞങ്ങള്‍ ഒന്നു നുള്ളി നോവിക്കുക പോലും ചെയ്തിട്ടില്ലാത്ത കുഞ്ഞാണവന്‍. എന്നിട്ടവനെ ആ ഒരുമ്പെട്ടവള്‍. ഇനി വേണ്ട അവളുമായുള്ള ബന്ധം. ബന്ധം വേര്‍പെടുത്താതെ ഇനി നാട്ടിലേക്കില്ലെന്നാണു സൈമണ്‍ പറയുന്നത്. അവന്‍ പറഞ്ഞതു തന്നെയാണു ശരി. അവന്‍ ഫോണ്‍ ചെയ്തു വിവരം മുഴുവന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണു മാതാപിതാക്കളുടെ ആധി. അവളെ ഇനി വേണ്ട. പക്ഷേ, […]