LIMA WORLD LIBRARY

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 17 മരണം

കോട്ടബാറ്റോ: തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു. 17 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി-130 എന്ന വിമാനം തകര്‍ന്നുവീണത്.

വിമാനത്തില്‍ 92 പേര്‍ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രി ഡെല്ഡഫിന്‍ ലോറെന്‍സാന അറിയിച്ചു. ഇതില്‍ മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു.

തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചതായാണ് സംഭവസ്ഥലത്ത് നിന്നുളള ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px